AUTOMOBILE

പനോരമിക് സൺറൂഫും 32 സുരക്ഷാ സവിശേഷതകളും; കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

വെബ് ഡെസ്ക്

വാഹനപ്രേമികൾ കാത്തിരുന്ന കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആക‍ർഷകമായ മാറ്റങ്ങളോടെയാണ് അപ്‌ഡേറ്റ് ചെയ്ത 2023 മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് റഡാറുകളും ഒരു ക്യാമറയും ഉള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ 32 സുരക്ഷാ സവിശേഷതകളാണ് 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനുള്ളത്. വാഹനത്തിന്റെ ബുക്കിങ് ജൂലൈ 14ന് ആരംഭിക്കും.

ക്രൗൺ ജുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഐസ്-ക്യൂബ് എൽഇഡി ഫോഗ് ലാമ്പുകൾ, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ലൈറ്റ് ഗൈഡ്, എൽഇഡി ഡിആർഎൽ എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. പുനർരൂപകൽപ്പന ചെയ്ത ബമ്പറിനൊപ്പം ഒരു പുതിയ സ്കിഡ് പ്ലേറ്റും വലിയ ടൈഗർ നോസ് ഗ്രില്ലുമുണ്ട്. പിൻഭാഗത്ത് പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റും പുതിയ സ്റ്റാർ മാപ്പും എൽഇഡി കണക്റ്റുചെയ്‌ത ടെയിൽലാമ്പുകളും വാഹനത്തിലുണ്ട്. 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കുന്നു.

എക്കാലത്തെയും പ്രീമിയം ക്യാബിനാണ് വാഹനത്തിനുള്ളത്. സ്റ്റാൻഡേർഡ് ഇലക്ട്രിക് സൺറൂഫിന് പകരം ഇരട്ട പാളിയുള്ള പനോരമിക് സൺറൂഫാണുള്ളത്. ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സഹിതമുള്ള പുതിയ ഹീറ്റിങ്, വെന്റിലേഷൻ ആൻഡ് എയർ കണ്ടീഷനിങ് (HVAC) സജ്ജീകരണമാണ് വാഹനത്തിനുള്ളത്. സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിന് പകരം 10.25 ഇഞ്ച് കളേർഡ് ഡിസ്‌പ്ലേയുള്ള ഒരു പൂർണ്ണ-ഡിജിറ്റൽ യൂണിറ്റും എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിനുണ്ട്.

സ്മാർട്ട്സ്ട്രീം 1.5-ലിറ്റർ ടർബോ-ജിഡിഐ പെട്രോൾ എഞ്ചിനാണ് (160PS/253Nm) വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 67 സ്മാർട്ട് ഫീച്ചറുകളോടെയാണ് വാഹനത്തിലെ കണക്ടിവിറ്റി സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്പ്ലേ (HUD), വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, എട്ട് സ്പീക്കറുകളുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വൈറസ്, ബാക്ടീരിയ സംരക്ഷണമുള്ള എയർ പ്യൂരിഫയർ, ഇൻസ്ട്രമെന്റൽ ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360 ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.

എട്ട് മോണോടോണിലും രണ്ട് ഡ്യുവൽ ടോണിലും എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് നിറങ്ങളിലും കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ലഭ്യമാണ്. പ്യൂറ്റർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, ക്ലിയർ വൈറ്റ്, സ്പാർക്ക്ളിങ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ, ഗ്രാവിറ്റി ഗ്രേ, എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് (എക്‌സ്-ലൈൻ), ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് അറോറ ബ്ലാക്ക് പേൾ എന്നിവ ഇതിലുൾപ്പെടുന്നു.

11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം വില) ആയിരിക്കും സെൽറ്റോസ് 2023ന്റെ വിലയെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായ് ക്രെറ്റയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമാണ് കിയ സെൽറ്റോസ് 2023 ന്റെ പ്രധാന എതിരാളികൾ. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൺ, എംജി ആസ്റ്റർ എന്നിവ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ മറ്റ് എതിരാളികളാണ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?