AUTOMOBILE

അഞ്ച് മീറ്ററിലധികം നീളം, മികച്ച ഓഫ് റോഡിങ് ശേഷി, വില 2.8കോടി; ലെക്‌സസ് എല്‍ എക്‌സ് 500ഡി ഇന്ത്യയില്‍

മുന്‍ മോഡലുകളെക്കാള്‍ ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോം, കരുത്തുറ്റ എഞ്ചിന്‍, ആധുനിക ഫീച്ചറുകള്‍ എന്നിവയോടുകൂടിയാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി ശ്രേണിക്ക് മാറ്റു കൂട്ടാന്‍ പുത്തന്‍ അവതാരവുമായി ലെക്‌സസ്. ലെക്‌സസിന്റെ ഏറ്റവും പുതിയ മോഡലായ എല്‍ എക്‌സ് 500ഡിയെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. സിബിയു യൂണിറ്റായി ഇന്ത്യയിലെത്തുന്ന മോഡലിന് 2.82 കോടി രൂപയാണ് പ്രാരംഭ എക്‌സ് ഷോറൂം വില.

ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന്റെ ആഡംബര പതിപ്പായാണ് ലെക്സസ് എല്‍എക്സിന്റെ നിര്‍മാണം. 5100 മില്ലീമീറ്റര്‍ നീളവും, 1990മില്ലീമീറ്റര്‍ മീറ്ററില്‍ വീതിയും 1895മില്ലീമീറ്റര്‍ ഉയരവുമുള്ള കൂറ്റന്‍ വാഹനമാണ് എല്‍ എക്‌സ് 500ഡി.

ലെക്‌സസിന്റെ ഡിസൈന്‍ രീതി പിന്‍തുടര്‍ന്നുകൊണ്ട് ക്രോം സ്ലാറ്റുകളുള്ള കൂറ്റന്‍ ഗില്ലിന്റെ മധ്യഭാഗത്ത് ഭംഗിയായി ലെക്സസ് ലോഗോ സ്ഥാപിച്ചിരിക്കുന്നു. ഓട്ടോ-ലെവലിംഗ് ഫങ്ഷനുള്ള 3 പ്രൊജക്ടര്‍ ബീം എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഗ്രില്ലിന് ചുറ്റും നിറഞ്ഞുനില്‍ക്കുന്നുണ്ട്. വാഹനത്തിന് പരുക്കന്‍ രൂപം സമ്മാനിക്കാന്‍ ബോണറ്റിലെ പവര്‍ ബള്‍ജുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഹെഡ് ലാമ്പില്‍ നിന്ന് ടെയില്‍ ലാമ്പുകളിലേക്ക് നീളുന്ന ഷോള്‍ഡര്‍ ലൈന്‍ നീളന്‍ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള കാഴ്ചയെ മനോഹരമാക്കുന്നു. 22 ഇഞ്ച് അലോയ് വീലുകളും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ചേര്‍ന്ന് തികഞ്ഞ ഓഫ് റോഡറാക്കി മാറ്റുന്നുണ്ട് എല്‍ എക്‌സ് 500ഡിയെ. വീതിയേറിയ ടെയില്‍ ഗേറ്റും നീണ്ട എല്‍ഇഡി ലൈറ്റ് ബാറും എസ് യു വിയുടെ പിന്‍ഭാഗത്തെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നു.

മാര്‍ക്ക് ലെവിന്‍സണിന്റെ 25 സ്പീക്കര്‍ 3ഡി ശബ്ദ സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്

ലാന്‍ഡ് ക്രൂയിസര്‍ എല്‍സി 300നെ അപേക്ഷിച്ച് കൂടുതല്‍ പ്രീമിയവും ആധുനികവുമാണ് LX500dയുടെ ഇന്റീരിയര്‍. ലേയേര്‍ഡ് ഡാഷ്ബോര്‍ഡില്‍ 12.3-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എസിയുടെ പ്രവര്‍ത്തനത്തിനും ഓഫ്-റോഡ് ഫംഗ്ഷനുകള്‍ക്കുമായി ഒരു ചെറിയ 7-ഇഞ്ച് സ്‌ക്രീന്‍, 8-ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. മാര്‍ക്ക് ലെവിന്‍സണിന്റെ 25 സ്പീക്കര്‍ 3ഡി ശബ്ദ സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. നാല് ഇന്റീരിയര്‍ കളര്‍ സ്‌കീമുകളും വാഹനം ഓഫര്‍ ചെയ്യുന്നു.

മൂന്ന് ടണിലധികം ഭാരമുള്ള വാഹനത്തിന് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8 സെക്കന്‍ഡ് മാത്രം മതി

മുന്‍കാല മോഡലിനെക്കാള്‍ പുതിയ ലെക്സസ് എല്‍എക്സ് എസ്യുവി പ്ലാറ്റ്ഫോമിന് 200 കിലോഗ്രാം ഭാരം കുറവാണെന്നതും എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ മികച്ച ഇന്ധനക്ഷമതയും, ഹാന്‍ഡ്‌ലിങ്ങും, പ്രകടനവും പുറത്തെടുക്കാന്‍ വാഹനത്തിന് സാധ്യമാകും.

പഴയ ഡീസല്‍ എഞ്ചിന് പകരം കൂടുതല്‍ ശക്തമായ 3.3ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ്, വി6 ഡീസല്‍ എഞ്ചിനാണ് പുത്തന്‍ എല്‍ എക്‌സ് 500ഡിയുടെ ഹൃദയം.10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണക്കിച്ചേര്‍ത്തിട്ടുള്ള എന്‍ജിന്‍ 304ബിഎച്ച്പി പവറും 700എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡ്രൈവിങിന് കൂടുതല്‍ ഹരം പകരാന്‍ പാഡില്‍ ഷിഫ്റ്റുകളും നല്‍കിയിട്ടുണ്ട്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8സെക്കന്റ് മാത്രം മതി മൂന്ന് ടണിലധികം ഭാരമുള്ള ഈ കൂറ്റന്‍ വാഹനത്തിന്.

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍