AUTOMOBILE

ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍; പ്രാരംഭ വിലയില്‍ 6.24 ലക്ഷം രൂപയുടെ കുറവ്

ഒക്ടോബര്‍ അവസാനത്തോടെ പുതിയ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കും

വെബ് ഡെസ്ക്

ജീപ്പ് ഇന്ത്യ 2025 ലക്ഷ്യമിട്ടുള്ള നവീനമായ ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പഴയ മോഡലിനേക്കാള്‍ ലുക്കില്‍ ചെറിയ മാറ്റങ്ങളും അധിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഇവേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ അഞ്ചു സീറ്റര്‍ കോണ്‍ഫിഗറേഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി എസ്യുവി ബുക്ക് ചെയ്യുകയോ അടുത്തുള്ള ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്കിങ് നടത്തുകയോ ചെയ്യാം. ഒക്ടോബര്‍ അവസാനത്തോടെ പുതിയ വാഹനത്തിന്റെ ഡെലിവറികള്‍ ആരംഭിക്കും.

ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് പ്ലസ്, ലിമിറ്റഡ് (ഒ), ഓവര്‍ലാന്‍ഡ് എന്നീ 2025 ജീപ്പ് മെറിഡിയന്‍ നാല് വേരിയന്റുകള്‍ക്ക് 24.99 ലക്ഷം മുതല്‍ 36.49 ലക്ഷം രൂപ വരെയാണ് വില (എക്‌സ്-ഷോറൂം). മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി, പുതുക്കിയ മെറിഡിയന്‍ 5-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്, അതിന്റെ ഫലമായി പ്രാരംഭ വിലയില്‍ 6.24 ലക്ഷം രൂപയുടെ കുറവുണ്ട്. എന്‍ട്രി ലെവല്‍ ലോഞ്ചിറ്റിയൂഡ് ട്രിം 5-സീറ്ററായി മാത്രമേ ലഭ്യമാകൂ. മറ്റെല്ലാ വേരിയന്റുകളിലും രണ്ട് സീറ്റിംഗ് ഓപ്ഷനുകളും ലഭിക്കും.

2025 മെറിഡിയനില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും സെവന്‍ സ്ലാറ്റ് ഗ്രില്ലിലെ ഹണികോംബ് മെഷിന് ഇപ്പോള്‍ ക്രോം സ്റ്റഡുകളുണ്ട്. പുതുതായി രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകളും പുതിയ വേരിയന്റിന് ആകര്‍ഷണീയമാക്കുന്നു. സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍ക്ക്ഫിന്‍ ആന്റിന, സ്‌കിഡ് പ്ലേറ്റുകള്‍, ചുറ്റുമുള്ള ക്രോം സറൗണ്ടുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

ഇന്റീരിയല്‍ ലേഔട്ട് പഴയ മോഡലിന് ഏതാണ്ട് സമാനമാണ്. എന്നാല്‍ കോപ്പര്‍ സ്റ്റിച്ചിംഗ് ഉപയോഗിച്ച് പുതിയ സ്വീഡ് ഫിനിഷ് ആണ് ഇന്റീരിയലിലെ സുപ്രധാന പ്രത്യേകത. സീറ്റുകള്‍ക്ക് പുതിയ ബീജ് അപ്ഹോള്‍സ്റ്ററിയും ലഭിക്കുന്നു, ഡാഷ്ബോര്‍ഡിലെ ക്രോം സ്ട്രിപ്പ് കോപ്പറില്‍ തീര്‍ത്തതാണ്. ഇതിനു പുറമെ 1.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9 സ്പീക്കര്‍ ആല്‍പൈന്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് പവര്‍ എന്നിവയുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ