Audi E TRON 
AUTOMOBILE

ഔഡിയുടെ ഇലക്ട്രിക് പടക്കുതിര- E TRON

ആദര്‍ശ് ജയമോഹന്‍

ഇലക്ട്രിക് വാഹന രംഗത്ത് കരുത്ത് തെളിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആദ്യ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ച് ഔഡി. മെഴ്‌സിഡിസ് ഇ ക്യൂ സി, ജാഗ്വാര്‍ ഐ പേസ് എന്നീ വാഹനങ്ങള്‍ക്കു പിന്നാലെ ഇന്ത്യയിലേക്കെത്തുന്ന മൂന്നാമത്തെ ആഡംബര ഇലക്ട്രിക് എസ് യു വിയാണ് ഔഡി ഇ ട്രോണ്‍.

5 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 3 മീറ്റര്‍ വീല്‍ ബെയ്‌സും 2.6 ടണ്‍ ഭാരവുമുള്ള വലിയ എസ് യു വിയാണ് ഇ ട്രോണ്‍

ഒറ്റ നോട്ടത്തില്‍ ഇലക്ട്രിക് വാഹനമാണെന്ന് തോന്നിക്കാത്ത തരത്തില്‍ മറ്റ് വാഹനങ്ങളോട് സമാനമായ ഡിസൈന്‍ രീതിയാണ് ഇ ട്രോണിന്റേത്. ചരിഞ്ഞിറങ്ങുന്ന റൂഫും വിശാലമായ ഗ്ലാസ് ഏരിയയും കൂപ്പേ ഡിസൈനാണ് വാഹനത്തിന് സമ്മാനിക്കുന്നത്. പോര്‍ഷ് മക്കാനും ഔഡി ക്യൂ-7 ഉും നിര്‍മിച്ചിരിക്കുന്ന അതേ MLB Evo പ്ലാറ്റ്‌ഫോമിലാണ് ഇ ട്രോണിന്റേയും ജനനം. 5 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 3 മീറ്റര്‍ വീല്‍ ബെയ്‌സും 2.6 ടണ്‍ ഭാരവുമുള്ള വലിയ എസ് യു വിയാണ് ഇ ട്രോണ്‍.

മുന്‍വശത്ത് ഔഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്ലില്‍ ഔഡിയുടെ ലോഗോയും അതിനു താഴെയായി 360ഡിഗ്രി വ്യു സംവിധാനത്തിന്റെ ക്യാമറയും നല്‍കിയിരിക്കുന്നു. അലൂമിനിയം ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ്, ഉരുണ്ട ബംപര്‍ എന്നിവ കരുത്തുറ്റ രൂപം സമ്മാനിക്കുന്നു.മെട്രിക്‌സ് എല്‍ ഇ ഡി, ഇന്റിക്കേറ്ററുകള്‍, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയടങ്ങിയ ഹെഡ്‌ലാമ്പ് യൂണിറ്റ് മുന്‍ ഭാഗത്ത് ഒരുക്കിയിരിക്കുന്നു.

20ഇഞ്ച് അലോയ് വീലുകള്‍, ചരിഞ്ഞിറങ്ങുന്ന റൂഫിനു മുകളിലായി അലൂമിനിയം നിറത്തിലുള്ള റൂഫ് റെയിലുകള്‍, വിന്‍ഡോകള്‍ക്കു ചുറ്റും നല്‍കിയിരിക്കുന്ന ക്രോം ആവരണം എന്നിവ ഇ ട്രോണിന്റെ വശങ്ങളെ മനോഹരമാക്കുന്നു. വലത് ഭാഗത്ത് വീല്‍ ആര്‍ച്ചിന് സമീപം ചാര്‍ജിങ്ങ് സോക്കറ്റ് നല്‍കിയിരിക്കുന്നത് വ്യത്യസ്തമായിരിക്കുന്നു. ബ്രേക്ക് കാലിപ്പറുകള്‍ക്ക് നല്‍കിയിരിക്കുന്ന ഓറഞ്ച് നിറം സ്‌പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട് വാഹനത്തിന്.

660 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സാണ് വാഹനത്തിനുള്ളത്‌

പിന്‍ഭാഗത്ത് വലിയ വിന്‍ഡ്ഷീല്‍ഡ് ബൂട്ട് ലിഡിനോട് ചേര്‍ന്നുനില്‍ക്കുന്നു. പിന്‍വശത്ത് നീളമുള്ള എല്‍ ഇ ഡി ടെയില്‍ ലാമ്പ് യൂണിറ്റാണ് നല്‍കിയിട്ടുള്ളത്. അതിനുള്ളിലെ സീക്വന്‍ഷ്യല്‍ എല്‍ ഇ ഡി ഇന്റിക്കേറ്ററുകള്‍ ആകര്‍ഷകമാണ്. ഔഡിയുടെ 4 വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയായ 'ക്വാട്രോ' യുടെ ബാഡ്ജിങ്, ഇ ട്രോണ്‍ ബാഡ്ജിങ് എന്നിവ ബൂട്ട് ലിഡില്‍ നല്‍കിയിട്ടുണ്ട്. ഷാര്‍ക്ക് ഫിന്‍ ആന്റിന, ബംപറിലെ റിഫ്‌ളക്ടറുകള്‍ എന്നിവ പിന്‍ഭാഗത്തെ മനോഹരമാക്കുന്നു. വിശാലമായ 660 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സും വാഹനത്തിനുണ്ട്.

നിര്‍മാണ നിലവാരത്തിന്റെ കാര്യത്തിലും ഇ ട്രോണ്‍ ഒരുപടി മുന്നിലാണ്. മ്യൂസിക് കണ്ട്രോള്‍, എ.സിയുടെ കണ്ട്രോളുകള്‍ എന്നിവ ഡാഷ് ബോര്‍ഡിനു മധ്യഭാഗത്തായി നല്‍കിയിട്ടുള്ള രണ്ട് വലിയ ടച്ച് സ്‌ക്രീനുകളിലൂടെ നിയന്ത്രിക്കാം.

Bang and Olufsen ന്റെ 16 സപീക്കറോടുകൂടിയ മ്യൂസിക് സിസ്റ്റം, 30 നിറങ്ങളില്‍ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റുകള്‍, വിര്‍ച്ച്വല്‍ കോക്പിറ്റ് എന്ന് ഔഡി വിശേഷിപ്പിക്കുന്ന ഡിജിറ്റല്‍ മീറ്ററുകള്‍ എന്നിവയാണ് വാഹനത്തിന്റെ ഉള്‍ഭാഗത്തെ വിശേഷങ്ങള്‍. ഡാഷ് ബോര്‍ഡിന്റെ രൂപം പുതുമയുളളതാണെങ്കിലും മുന്‍തലമുറ മോഡലുകളുടെ ഡിസൈന്‍ ഒളിച്ചുകളിക്കുന്നുണ്ട് എന്ന്താണ് വാസ്തവം.

സീറ്റുകള്‍ക്ക് താഴെ വലിയ ബാറ്ററി പാക്ക് ഉണ്ടെങ്കിലും വാഹനത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഫ്‌ളോര്‍ ഉയര്‍ന്നുനില്‍ക്കുന്നില്ല. ബി പില്ലറിലുള്‍പ്പടെ എസി വെന്റുകളും, ടച്ച് സ്‌ക്രീന്‍ നിയന്ത്രണങ്ങളും നല്‍കിയിരിക്കുന്നു. 3 ചാര്‍ജിങ് പോര്‍ട്ടുകള്‍, ഉയര്‍ത്തി വെയ്ക്കാവുന്ന സണ്‍ ബ്ലൈന്റുകള്‍ എന്നിവയാണ് പിന്‍സീറ്റ് യാത്രികര്‍ക്ക് ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍.

നാല് വീലുകള്‍ക്കായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ ട്രോണില്‍ ഘടിപ്പിച്ചിട്ടുള്ളത്. 408bhp കരുത്തും 664Nm ടോര്‍ക്കുമാണ് രണ്ട് മോട്ടോറുകളും ചേര്‍ന്ന് ഉദ്പാദിപ്പിക്കുന്നത്. മെഴ്‌സിഡിസ് ഇ ക്യൂ സി, ജാഗ്വാര്‍ ഐ പേസ് എന്നീ മോഡലുകളെപോലെ ആക്‌സിലേറ്റര്‍ കൊടുത്താല്‍ കുതിച്ചുപായുന്നുണ്ട് ഇ ട്രോണ്‍. സ്‌പോര്‍ട്ടിയായ ഡ്രൈവിങ് അനുഭവം നല്‍കാന്‍ പാഡില്‍ ഷിഫ്റ്റും നല്‍കിയിട്ടുണ്ട്. 2.6ടണ്‍ ഭാരമുള്ള വാഹനത്തെ 5.7 സെക്കന്‍ഡ് കൊണ്ട് 100കിലോമീറ്റര്‍ വേഗതയിലേക്ക് വലിച്ചുകൊണ്ട് പായാന്‍ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് സാധിക്കുന്നു.

എയര്‍ സസ്‌പെന്‍ഷന്റെ പിന്തുണയോടെ ഒഴുകി നീങ്ങുന്ന തരത്തിലുള്ള യാത്രാസുഖമാണ് ഇ ട്രോണ്‍ വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിനു പുറത്ത് ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ വാഹനത്തിന്റെ സാന്നിധ്യം കാല്‍നടയാത്രക്കാരെ അറിയിക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

150 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റ് കൊണ്ട് വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാം

3 തരത്തിലുള്ള ചാര്‍ജിങ് സംവിധാനങ്ങളാണ് ഇ ട്രോണിന് കമ്പനി നല്‍കിയിട്ടുള്ളത്. 11 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 8.5 മണിക്കൂര്‍ കൊണ്ടും 22കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 4.5 മണിക്കൂര്‍ കൊണ്ടും വാഹനം ചാര്‍ജ് ചെയ്യാം. എന്നാല്‍ 150 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30മിനിറ്റ് കൊണ്ട് വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാം. 1 കോടി രൂപയാണ് ഇ ട്രോണിന്റെ എക്‌സ്‌ഷോറും വില.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ