AUTOMOBILE

ബജാജ് ഇവി ചേതക് 3201 സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി; വില 1.29 ലക്ഷം, ലഭ്യമാകുക ആമസോണില്‍ മാത്രം

ബൈക്ക് സ്റ്റാന്‍ഡേര്‍ഡ് വേരിയന്‌റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചര്‍ അപ്‌ഡേറ്റുകളിലും രൂപഭംഗിയിലും പുതിയ ചേതക് 3201ന് പ്രത്യേക അപ്‌ഗ്രേഡുകള്‍ ലഭ്യമാണ്

വെബ് ഡെസ്ക്

ഇലക്ട്രിക് സ്‌കൂട്ടറിന്‌റെ പുതിയ വേരിയന്‌റ് ചേതക് 3201 സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച് ബജാജ് ഓട്ടോ. പുതിയ ബജാജ് ചേതക് 3201ന്‌റെ വില 1.29 ലക്ഷം(എക്‌സ്-ഷോറും-ബെംഗളൂരു) ആണ്. ഈ മാസം ആമസോണില്‍ മാത്രമാകും വാഹനം ലഭ്യമാകുക. ബൈക്ക് സ്റ്റാന്‍ഡേര്‍ഡ് വേരിയന്‌റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീച്ചര്‍ അപ്‌ഡേറ്റുകളിലും രൂപഭംഗിയിലും പുതിയ ചേതക് 3201ന് പ്രത്യേക അപ്‌ഗ്രേഡുകള്‍ ലഭ്യമാണ്.

പുതിയ ചേതക് 3201 സ്പെഷ്യല്‍ എഡിഷന് ടോണ്‍-ഓണ്‍-ടോണ്‍ എംബോസ്ഡ് ഡെക്കലുകളുടെയും ക്വില്‍റ്റഡ് സീറ്റുകളുടെയും രൂപത്തില്‍ പ്രത്യേക സവിശേഷത ലഭിക്കുന്നു. ടോപ്പ് എന്‍ഡ് പ്രീമിയം വേരിയന്‌റിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് സ്‌കൂട്ടറിന് ബ്രൂക്ലിന്‍ ബ്ലാക് പെയിന്‌റും സോളിഡ് സ്റ്റീല്‍ ബോഡിയും ലഭിക്കും. വാട്ടര്‍ റസിസ്റ്റന്‍സിനായി റേറ്റ് ചെയ്തിരിക്കുന്ന മോഡല്‍ ഐപി 67 ആണ്. ഒറ്റ ചാര്‍ജിങ്ങില്‍ 73 കിലോമീറ്റര്‍ വേഗതയില്‍ 136 കിലോമീറ്റര്‍ റേഞ്ചാണ് ചേതക് വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചര്‍ ഫ്രണ്ടില്‍, പുതിയ ചേതക് 3201ന് ചേതക് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി,കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്‌റ് കണ്‍സോള്‍, ഓട്ടോ ഹസാര്‍ഡ് ലൈറ്റ് തുടങ്ങി നിരവധി സവിശേഷതകള്‍ ലഭിക്കുന്നു.

ഒരു ഇലക്ട്രിക് വെഹിക്കിള്‍ പ്ലെയറും ഒരു ഇ കൊമേഴ്‌സ് ഭീമനും തമ്മിലുള്ള ആദ്യ സഹകരണമായാണ് ചേതക് 3201 അടയാളപ്പെടുത്തുകയെന്ന് ബജാജ് ഓട്ടോ പറയുന്നു. ഡീലര്‍ഷിപ്പ് സമയത്ത് ബാക്കി പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങാം. ബജാജ് അടുത്തിടെ തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ ശ്രേണി ഓണ്‍ലൈനായി വില്‍ക്കാന്‍ ഫ്‌ലിപ്കാര്‍ട്ടുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ പ്രത്യേക പതിപ്പായ ചേതകിന്‌റെ എക്‌സ്‌ക്ലൂസീവ് ലോഞ്ചും ഓഗസ്റ്റിലെ വില്‍പ്പനയും ഉപയോഗിച്ച് ആമസോണുമായുള്ള പങ്കാളിത്തം ഉയര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ അര്‍ബനൈറ്റ് പ്രസിഡന്‌റ് എറിക് വാസ് പറഞ്ഞു. ഈ സഹകരണം ഇലക്ട്രിക് വെഹിക്കിള്‍ വ്യവസായത്തിലെ സുപ്രധാനനാഴികക്കല്ലായിരിക്കും. ഉപഭോക്താക്കള്‍ക്ക് ആമസോണില്‍നിന്ന് വാഹനം സ്വന്തമാക്കാനാകും. ബജാജ് ഓട്ടോയില്‍നിന്ന് തങ്ങളുടെ ഉപഭോക്താക്കാള്‍ പ്രതീക്ഷിക്കുന്ന വിശ്വാസത്തിനും ഈടുനില്‍പ്പിനും ആക്കംകൂട്ടുന്നതാണ് ഇലക്ട്രിക് ചേതക്. ഈ പുതിയ പതിപ്പ് ആഡംബരവും വിശ്വാസ്യതയും ആധുനിക സവിശേഷതകളും സമന്വിയപ്പിക്കുന്ന സമാനതകളില്ലാത്ത റൈഡിങ് അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചേതക് പ്രീമിയം, ചേതക് അര്‍ബന്‍(3202), പുതിയ ചേതക് 3201 പ്രത്യേക എഡിഷന്‍ എന്നിവയ്ക്ക് ഘനവ്യവസായ മന്ത്രാലയത്തില്‍നിന്ന് ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീമിന്(ഇഎംപിഎസ്) അനുമതി ലഭിച്ചതായും ബജാജ് അറിയിച്ചു. ഇവികള്‍ക്കായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‌റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്‌റീവ് പദ്ധതിയുടെ ഭാഗമാണ് കമ്പനി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ