AUTOMOBILE

പേര് കേള്‍ക്കുമ്പോഴേ വാങ്ങണം; വരുന്നത് സ്കൂട്ടറോ ഇ സ്കൂട്ടറോ? ട്രേഡ് മാർക്ക് ഫയല്‍ ചെയ്ത് ബജാജ്

ബജാജ് സ്വിങ്, ബജാജ് ജീനി എന്നിങ്ങനെയാണ് പുതിയ പേരുകള്‍

വെബ് ഡെസ്ക്

വാഹനപ്രേമികള്‍ക്ക് ഏറ്റവും പുത്തൻ വാർത്തയാണ് ബജാജ്-ട്രയംഫ് പങ്കാളിത്തത്തില്‍ ഇന്ത്യൻ നിരത്തുകളില്‍ പുതിയ മോട്ടോർബൈക്കുകള്‍ എത്തുന്നുവെന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ബജാജ് ഇ വാഹന വിപണിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വിദേശഭീമന്മാരായ കെടിഎം, ട്രയംഫ് എന്നിവരുമായുള്ള കൂട്ടുക്കെട്ട് വഴി ബിസിനസ് വിപുലീകരിക്കുന്നതിനൊപ്പം വാഹന നിരയില്‍ പുത്തൻ പരീക്ഷണങ്ങളിലും പിന്നിലല്ല ബജാജ്.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന മോഡലുകൾക്കായി പുതിയ പേരുകള്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ് ബജാജ്. ബജാജ് ജെനി, ബജാജ് സ്വിങ് എന്നീ പേരുകള്‍ക്കാണ് ട്രേഡ്മാര്‍ക്ക് പതിപ്പിക്കാൻ അപേക്ഷ നല്‍കിയിരിക്കുന്നത്. ഴിഞ്ഞ മാർച്ചിൽ ബജാജ് ഓറ, ബജാജ് ഹാമർ, ബജാജ് റേസർ എന്നീ പേരുകൾ കമ്പനി ട്രേഡ് മാർക്ക് ചെയ്തിരുന്നു. ബജാജ് ബദല്‍, ബജാജ് റണ്ണര്‍ തുടങ്ങിയ പേരുകളും കമ്പനി നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ട്രേഡ്മാര്‍ക്ക് അപേക്ഷകൾ ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഇതിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്.

പേര് രജിസ്റ്റർ ചെയ്‌തെങ്കിലും ഏത് തരാം വാഹനങ്ങളാണ് ബജാജ് നിരത്തിലിറക്കാൻ പോകുന്നതെന്ന് വ്യക്തതയില്ല. പേരുകൾ പ്രകാരം സ്കൂട്ടറുകളാണ് വരാനിരിക്കുന്നത് എന്നാണ് വാഹനപ്രേമികളുടെ വിലയിരുത്തൽ. ഇലക്ട്രിക്ക് സ്കൂട്ടറുകൾ ആകാനും സാധ്യതയേറെയാണ്. ഇപ്പോഴുള്ള ബജാജിന്റെ ഏക ഇ-സ്‌കൂട്ടര്‍ ചേതക് ആണ്. അതിനാൽ ഈ പോര്‍ട്‌ഫോളിയോ വികസിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുണ്ട്.

എന്നാൽ ബജാജിന്റെ 50 ശതമാനത്തിലധികം വിപണി നിയന്ത്രിക്കുന്ന ത്രീ വീലറുകളിലും ഇത് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബജാജ് തങ്ങളുടെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍ പുറത്തിറക്കാനുള്ള പദ്ധതിയിലാണെന്ന് നേരത്തെ തന്നെ സൂചനകളുണ്ട്. മഹീന്ദ്രയും പിയാജിയോയും അടക്കിവാഴുന്ന ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ബജാജ് പുതിയ ട്രെൻഡുമായി എത്തുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ബജാജിന്റെ ആദ്യ ഇലക്ട്രിക് ത്രീവീലർ പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒപ്പം മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള ബജാജിന്റെ പുതിയ നിര ഇതോടുകൂടി അവസാനിക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

ബജാജ്-ട്രയംഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോട്ടോർസൈക്കിളുകൾ അടുത്തുതന്നെ വിപണിയിലെത്തും എന്നാണ് സൂചന. തങ്ങളുടെ ജനപ്രിയ മോട്ടോർബൈക്കായ പള്‍സറിന്റെ വിവിധ മോഡലുകളെ അപ്‌ഡേറ്റ് ചെയ്യുന്ന പദ്ധതിയിലാണ് കമ്പനിയിപ്പോൾ. ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോളബിസിനസ് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ