AUTOMOBILE

102 കിലോമീറ്റര്‍ മൈലേജ്, വില 95,000 രൂപ; ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്

ഡ്രം, ഡ്രം ലെഡ്, ഡിസ്‌ക് ലെഡ് എന്നീ മൂന്ന് വേരിയന്‌റുകളിലാണ് ഈ ബൈക്ക് ലഭ്യമാകുക

വെബ് ഡെസ്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിഎന്‍ജി പവര്‍ മോട്ടോര്‍ സൈക്കിളായ ഫ്രീഡം125 പുറത്തിറക്കി ബജാജ് കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. 95,000 മുതല്‍ എക്‌സ്‌ഷോറും വില വരുന്ന ഈ മോഡല്‍ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളാണ്. ഡ്രം, ഡ്രം ലെഡ്, ഡിസ്‌ക് ലെഡ് എന്നീ മൂന്ന് വേരിയന്‌റുകളിലാണ് ഈ ബൈക്ക് ലഭ്യമാകുക. ഏഴ് ഡ്യുവല്‍ കളര്‍ ഓപ്ഷനുകളുമുണ്ട്.

മോട്ടോര്‍ സൈക്കിളിന്‌റെ ഏറ്റവും പ്രധാന ഭാഗത്തേക്ക് വരുമ്പോള്‍ സിഎന്‍ജി + പെട്രോള്‍ 125 സിസി, എയര്‍ കൂള്‍ഡ് എഞ്ചിന്‍ 9.5 എച്ച്പിയും 9.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സുമുണ്ട്. കൂടാതെ സീറ്റിനടിയിലുള്ള രണ്ട് ലിറ്റര്‍ സിഎന്‍ജി ടാങ്കും രണ്ട് ലിറ്റര്‍ പെട്രോള്‍ ടാങ്കും ചേര്‍ന്ന് 330 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മോട്ടോര്‍ സൈക്കിളിന് പെട്രോള്‍ അല്ലെങ്കില്‍ സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു സ്വിച്ച് ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം. രണ്ട് ഇന്ധനങ്ങള്‍ക്കും ഫില്ലര്‍ ക്യാപ് ഉള്ളതിനാല്‍ ഇന്ധനം നിറയ്ക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ല.

സിഎന്‍ജിയില്‍ 102 കിലോമീറ്റര്‍ കവര്‍ ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പ്രതിദിന ചെലവ് 50 ശതമാനം വരെ കുറയ്ക്കുകയും 125 സിസി പെട്രോള്‍ മോട്ടാര്‍ സൈക്കിളിനെ അപേക്ഷിച്ച് ഉടമകള്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 രൂപ വരെ ഇന്ധനച്ചെലവ് ലാഭിക്കുകയും ചെയ്യാം.

ഹാര്‍ഡ് വെയറിന്‌റെയും ഫീച്ചറുകളുടെയും കാര്യത്തില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് യൂണിറ്റും മോട്ടോര്‍സൈക്കിളിനുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്‌റിലെ സ്റ്റോപ്പിങ് പവര്‍ വരുന്നത് മുന്നിലെ ഡിസ്‌ക് ബ്രേക്കില്‍നിന്നും പിന്‍ചക്രത്തിലെ ഡ്രം ബ്രേക്കില്‍നിന്നുമാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്‌റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു.

ലഭ്യമായ മൂന്ന് വേരിയന്‌റുകളില്‍ ഫ്രീഡം 125 ന്‌റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത് 95,000 മുതലാണ്. മിഡ്-ടോപ് എന്‍ഡ് വേരിയന്‌റുകളുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 1.05, 1.10 ലക്ഷം രൂപയായിരിക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ