AUTOMOBILE

പുതിയൊരു സൂപ്പര്‍ ഹീറോ കൂടി; വോള്‍വോ എക്‌സ് സി 90 സ്വന്തമാക്കി ബേസില്‍ ജോസഫ്

വെബ് ഡെസ്ക്

മലയാളികളുടെ പ്രിയ താരം ബേസില്‍ ജോസഫിന്റെ സൂപ്പര്‍ഹിറ്റ് യാത്രയ്ക്ക് ഇനി ആഡംബരം കൂടും.ബേസില്‍ ജോസഫിന്റെ ഗ്യാരേജിലേക്ക് പുതിയൊരു അതിഥി കൂടി. വോള്‍വോയുടെ ആഡംബര എക്‌സ്‌യുവിയായ എക്‌സ് സി 90യാണ് താരം സ്വന്തമാക്കിയത്.

ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ വോള്‍വോയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന് ഒരു കോടി രൂപയ്ക്കുമുകളിലാണ് വില. കൊച്ചിയിലെ വോള്‍വോ ഷോറൂമില്‍ നിന്നാണ് താരം ആഡംബര എക്‌സ്‌യുവി സ്വന്തമാക്കിയത്. 300ബിഎച്ച്പി കരുത്തും 420എന്‍എം കരുത്തുമുള്ള ഹൈബ്രിഡ് വാഹനം ഏഴ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും. ഈ വര്‍ഷം സെപ്റ്റംബറിലാണ് വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

2022 ബേസിലിന് ഹിറ്റുകളുടെ വര്‍ഷമായിരുന്നു. ജയജയജയ ഹേ, പാല്‍തൂ ജാന്‍വര്‍, എന്നിങ്ങനെ നിരവധി ബേസില്‍ ചിത്രങ്ങളാണ് ഈ വര്‍ഷം ഹിറ്റ് ലിസ്റ്റുകളില്‍ ഇടംപിടിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ സംവിധാനത്തിന് ഈ മാസം ഏഷ്യന്‍ അക്കാഡമി അവാര്‍ഡ്‌സില്‍ മികച്ച ഡയറക്ടര്‍ക്കുള്ള പുരസ്‌കാരവും ബേസില്‍ സ്വന്തമാക്കിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും