AUTOMOBILE

ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഇലക്ട്രിക് ബൈക്ക്; ബിഎംഡബ്ല്യു സിഇ 04ന്റെ വില 14.90 ലക്ഷം

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ല്യു. സിഇ 04 എന്ന മോഡലാണ് പുറത്തിറക്കിയത്. 14.90 ലക്ഷത്തിലാകും വണ്ടിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വില്പന സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

42 എച്ച്പി പവറും 120 എൻഎം ടോർക്കും ലഭിക്കുന്ന മാഗ്നെറ്റ് ലിക്വിഡ് കോൾഡ് സിങ്ക്രോണസ് മോട്ടോറാണ് ബൈക്കിലുണ്ടാവുക. അതോടൊപ്പം 8.5 കിലോ വാട്ടുള്ള ബാറ്ററിയുമുണ്ടാകും. പൂജ്യത്തിൽനിന്ന് 50 കിലോമീറ്റർ സ്പീഡിലേക്കെത്താൻ വണ്ടിക്ക് കേവലം 2.6 സെക്കൻഡ് സമയം മാത്രമേ ആവശ്യമുള്ളൂ. വണ്ടിയുടെ ഏറ്റവും കൂടിയ സ്പീഡ് 120 കിലോമീറ്റർ ആയിരിക്കും.

2.3 കിലോവാട്ട് ഹോം ചാർജറും കമ്പനി നൽകും. ഈ ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം മൂന്നര മണിക്കൂറാണ്. ഒരു തവണ മുഴുവൻ ചാർജ് ചെയ്താൽ 130 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബിഎംഡബ്ല്യു സിഇ 04 ന്റെ സീറ്റ് ഉയരം 780 മില്ലിമീറ്ററാണ്. ഭാരം 231കിലോഗ്രാമും. 15 ഇഞ്ച് ടയറുകളുള്ള വണ്ടിയുടെ പിൻഭാഗത്ത് പ്രീ ലോഡ് അഡ്ജസ്റ്റബിൾ സസ്പെൻഷനാണ്. അതുകൂടാതെ ബിഎംഡബ്ല്യു മോട്ടോറാടിന്റെ എബിഎസ് സംവിധാനവും ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കോൺട്രോളും ഉണ്ടാകും.

ഹെഡ്‍ലൈറ്റും ടെയിൽ ലൈറ്റും ടേൺ ഇന്റിക്കേറ്ററുകളും എൽഇഡി ആയിരിക്കും. മാത്രവുമല്ല ഹാന്റിലിൽ 10.25 ഇഞ്ചിന്റെ ടിഎഫ്ടി സ്‌ക്രീനുമുണ്ട്. ഈ സ്‌ക്രീനുമായി ഒരു ഓൺ ബോർഡ് കമ്പ്യൂട്ടറും ഘടിപ്പിച്ചിരിക്കും. കാറിലുള്ളതിനു സമാനമായുള്ള ചാർജിങ് സംവിധാനവും സ്റ്റോറേജ് കംപാർട്മെന്റുമുണ്ടാകും. വെൽക്കം ലൈറ്റ്, കീ ലെസ്സ് റൈഡ്, റിവേഴ്‌സ് എയ്ഡ്, സൈഡ് സ്റ്റാൻഡ് വിത്ത് പാർക്ക് ബ്രേക്ക് ആക്ടിവേറ്റർ എന്നീ ആഡംബര ഫീച്ചറുകളും വണ്ടിയിലുണ്ടാകും.

പലതരം പാക്കേജുകളിലായാണ് വണ്ടികൾ വരുന്നത്. അതിൽ ഹീറ്റ് ചെയ്യുന്ന ബാക് സപ്പോർട്ടുകള്ള പ്രത്യേക സീറ്റുകൾ എല്ലാ പാക്കേജുകളിലും ഉണ്ടാകില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?