AUTOMOBILE

ബിഎംഡബ്ല്യു X5 ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 93.90 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യു എക്സ് 5 എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല

വെബ് ഡെസ്ക്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഎംഡബ്ല്യു എക്സ് 5 എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 93.90 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച കാറിന് 1.06 കോടി രൂപ വരെയാണ് എക്സ്-ഷോറൂം വില. ഉപഭോക്താക്കൾക്ക് കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിച്ച് കാർ ബുക്ക് ചെയ്യാം. ബിഎംഡബ്ല്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഓൺലൈനായും ബുക്ക് ചെയ്യാവുന്നതാണ്. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് കാർ വിപണിയിൽ എത്തുന്നത്.

ബിഎംഡബ്ല്യു എക്സ് 5 ഡിസൈൻ

എക്സ് 5 ഫെയ്‌സ്‌ലിഫ്റ്റിനുള്ളിലെ ഏറ്റവും വലിയ മാറ്റം 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ഡബിൾ സ്‌ക്രീൻ പാനലാണ്. സമീപകാലത്ത് പല ബിഎംഡബ്ല്യു മോഡലുകളിലും കണ്ടു വരുന്ന ഗ്ലാസ് ടോഗിൾ സ്വിച്ചാണ് ഡ്രൈവ് സെലക്ടർ. X5 ഫെയ്‌സ്‌ലിഫ്റ്റിന് ഹാർമോൺ കാർഡൺ മ്യൂസിക് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിങ് എന്നിവയും ലഭിക്കും.

എക്‌സ്‌ലൈൻ ട്രിമ്മുകൾക്ക് ഹീറ്റിംഗ് ഫംഗ്‌ഷനോടുകൂടിയ സ്‌പോർട് സീറ്റുകളും എം സ്‌പോർട്ടിന് വെന്റിലേഷനോടുകൂടിയ കംഫർട്ട് സീറ്റുകളും ലഭിക്കും. പുതുക്കിയ മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകളും നീല ആക്‌സന്റുകളും പുതിയ മോഡലിന്റെ സവിശേഷതയാണ്. ബിഎംഡബ്ല്യു X5 നായി കമ്പനി വലിയ 21-ഇഞ്ച് ലൈറ്റ്-അലോയ് വീലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എക്സ് ലൈൻ വേരിയന്റിൽ സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈനുകളും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

ബിഎംഡബ്ല്യു എക്സ് 5 എഞ്ചിൻ

വലിയമാറ്റങ്ങളൊന്നും തന്നെ എഞ്ചിനിൽ വരുത്തിയിട്ടില്ല. രണ്ട് എഞ്ചിനുകളിലും 12 എച്ച്പിയും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും. പെട്രോൾ എഞ്ചിന് 5.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ഡീസലിന് 6.1 സെക്കൻഡിനുള്ളിൽ ഇത് കൈവരിക്കാൻ സാധിക്കും. പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് യഥാക്രമം 250kph ഉം 233kph ഉം ആണ് ഉയർന്ന വേഗത. രണ്ടിനും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കും. എക്സ് ഡ്രൈവ് 40i പതിപ്പിന് 381 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 3-ലിറ്റർ പെട്രോളും 3-ലിറ്റർ ഡീസൽ എഞ്ചിനുമാണ് ലഭിക്കുന്നത്. അതേസമയം എക്സ് ഡ്രൈവ് 30ഡി പതിപ്പിന് 3-ലിറ്റർ പെട്രോളും 3-ലിറ്റർ ഡീസൽ എഞ്ചിനുമാണ് ലഭിക്കുന്നത്. ഇത് 286 ബിഎച്ച്പിയും 650 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

ക്രൂയിസ് കൺട്രോൾ, അറ്റന്റീവ്നസ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറയുള്ള പാർക്കിങ് അസിസ്റ്റ്, റിവേഴ്സ് അസിസ്റ്റ്, സ്മാർട്ട്ഫോൺ വഴിയുള്ള റിമോട്ട് പാർക്കിങ്, ഡ്രൈവ് റെക്കോർഡിങ് എന്നിവ ഉൾപ്പെടുന്ന ഡ്രൈവർ സഹായ സംവിധാനങ്ങളും പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നു. മറ്റ് സുരക്ഷാ ഫീച്ചറുകളിൽ ആറ് എയർബാഗുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു എക്സ് 5 ഫേസ്‌ലിഫ്റ്റ് വില (എക്സ്-ഷോറൂം, ഇന്ത്യ)

ട്രിം വില

xDrive 40i xLine 93.90 ലക്ഷം രൂപ

xDrive 30d xLine 95.90 ലക്ഷം രൂപ

xDrive 40i എം സ്പോർട്ട് 1.05 കോടി രൂപ

xDrive 30d എം സ്പോർട്ട് 1.07 കോടി രൂപ

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക, ലീഡ് അറുപതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം