AUTOMOBILE

ക്രാഷ് ടെസ്റ്റില്‍ ഫോർ സ്റ്റാറുമായി സിട്രൊയെൻ ബസാൾട്ട്; കൂപ്പെ എസ് യു വി വിഭാഗത്തില്‍ മത്സരം കടുക്കും

വെബ് ഡെസ്ക്

ഭാരത് എൻ കാപ്പിൽ ഫോർ സ്റ്റാർ നേടി സിട്രൊയെൻ ബസാൾട്ട്. കമ്പനിയുടെ ഏറ്റവും പുതിയ കൂപ്പെ എസ് യു വി കാറ്റഗറിയിൽ ഇറങ്ങുന്ന വണ്ടിയാണ് ബസാൾട്ട്. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന സിട്രൊയെൻ വാഹനം കൂടിയാണ് ബസാള്‍ട്ട്.

അഡൾട്ട് സേഫ്റ്റി വിഭാഗത്തിൽ 32ൽ 26.19 പോയിന്റുകളാണ് ബാസാൾട്ട് നേടിയത്. ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ 49ൽ 35.90 പോയിന്റുകളും നേടി. പലതരത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടി നിശ്ചലാവസ്ഥയിലുള്ള ഒരു മതിലിനു സമാനമായ വസ്തുവിലേക്ക് ഇടിച്ച് കയറുമ്പോൾ വണ്ടിക്കും വണ്ടിക്കുള്ളിലുള്ളവർക്കും ഉണ്ടാകുന്ന ആഘാതം, നിർത്തിയിട്ടിരിക്കുന്ന വണ്ടിയിൽ ഏതെങ്കിലും ഒരു വശത്ത് നിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വാഹനം ഇടിച്ച് കയറുമ്പോൾ എന്ത് സംഭവിക്കുന്നു എന്നുതുടങ്ങി വാഹനാപകടങ്ങൾ നടക്കാൻ സാധ്യതയുള്ള രീതികൾ ഒരു അടച്ചിട്ട ടെസ്റ്റിങ് ഗ്യാരേജിനുള്ളിൽ കൃത്രിമമായി സൃഷ്ടിച്ചാണ് ടെസ്റ്റിംഗ് പൂർത്തീകരിക്കുന്നത്.

ബസാൾട്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഫലങ്ങൾ ലഭിച്ചത് വശങ്ങളിൽ നിന്നുള്ള ആഘാതങ്ങൾക്കാണ്. ഒരു ഇരുമ്പ് തൂണിലേക്ക് ഇടിച്ച് കയറുന്ന സാഹചര്യത്തിലും വണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുൻവശം ഇടിക്കുന്ന സാഹചര്യത്തിലുള്ള പ്രകടനം ശരാശരിയായാണ് കണക്കാക്കുന്നത്. 16ൽ 10.19 പോയിന്റാണ് കിട്ടിയത്.

ആറ് എയർബാഗും എബിഎസും (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങളുമായാണ് ബസാൾട്ട് വിപണിയിലേക്കെത്തുന്നത്. പിറകിൽ മൂന്നുപേർക്കും സീറ്റ്ബെൽട്ടും ഐസോഫിക്സ് ചൈൽഡ് സീറ്റ് ഘടിപ്പിക്കുന്ന ആങ്കറുകളും വണ്ടിയിൽ വരുന്നു.

2024 ഓഗസ്റ്റിലാണ് ടെസ്റ്റ് നടന്നത്. നിലവിൽ പുറത്തിറങ്ങിയിട്ടുള്ള ബസാൾട്ടിന്റെ എല്ലാ മോഡലുകളും ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അതിൽ 1.2 ലിറ്റർ നാച്ചുറലി അസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിൽ വരുന്ന യു, പ്ലസ് എന്നീ മോഡലുകളും 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിൽ വരുന്ന പ്ലസ് മാക്സ് എന്നീ മോഡലുകളും ഇതിലുൾപ്പെടും. അതിൽ തന്നെ ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷനുകളും ഉണ്ട്. ഇനി മുതൽ ക്രാഷ് ടെസ്റ്റ് ഫോർ സ്റ്റാർ ലഭിച്ചതിന്റെ ലേബലുമായായിരിക്കും ബസാൾട്ടിന്റെ പുതിയവണ്ടികൾ പുറത്തിറങ്ങുക.

രണ്ട് എഞ്ചിനുകളാണ് വണ്ടിയിലുള്ളത്. ഒന്ന് 1.2 ലിറ്റർ നാച്ചുറലി അസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് അത് 81 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. അതേസമയം രണ്ടാമത്തെ എഞ്ചിനായ 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ 108 ബിഎച്ച്പി പവറും മാനുവൽ വണ്ടിയിൽ 195 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഓട്ടോമാറ്റിക് വേണ്ടിയാണെങ്കിൽ 205 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുക. 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷനുകളാണ് വണ്ടിയിൽ ലഭ്യമായിട്ടുള്ളത്.

ഇന്ത്യയിൽ കൂപ്പെ എസ് യു വി വിഭാഗത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മിഡ് ലെവൽ വാഹനമാണ് ബസാൾട്ട്. സിട്രൊയെൻ എതിരാളിയായി ടാറ്റയും ഇതേ വിഭാഗത്തില്‍ തൊട്ടുപിന്നാലെ വാഹനം അവതരിപ്പിച്ചു. ടാറ്റയുടെ കൂപ്പെ എസ് യു വി വിഭാഗത്തിൽ വരുന്ന വണ്ടിയാണ് കർവ്. ബസാൾട്ടും കർവും തമ്മിൽ സുരക്ഷയുടെ കാര്യത്തിലും ഇനി മത്സരമുണ്ടാകുമെന്ന് ചുരുക്കം.

ഗ്ലോബൽ എൻ കാപ്പ് ആണ് ആഗോളതലത്തിൽ വണ്ടികളുടെ നിർമാണനിലവാരം അളക്കുന്ന ക്രാഷ് ടെസ്റ്റ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ഭാരത് എൻ കാപ്പ് എന്ന ക്രഷ് ടെസ്റ്റിംഗ് അവതരിപ്പിക്കുന്നത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി