AUTOMOBILE

സ്‌കോഡയുടെ പുതിയ എസ് യു വിക്ക് 'കൈലാഖ്' എന്നു പേരിട്ടത് മലയാളി; സമ്മാനം ആദ്യ കാര്‍

രാജ്യത്തെമ്പാടുമായി നടത്തിയ 'നെയിം യുവര്‍ സ്‌കോഡ' മത്സരത്തില്‍ നിന്നാണ് പുതിയ മോഡലിന്റെ പേര് സ്‌കോഡ തിരഞ്ഞെടുത്തത്

വെബ് ഡെസ്ക്

ചെക്ക് റിപ്പബ്ലിക്കന്‍ വാഹനനിര്‍മാതാക്കളായ സ്‌കോഡ അടുത്തവര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന കോംപാക്ട് എസ്‌യുവിയാണ് 'കൈലാഖ്'. കഴിഞ്ഞ ദിവസമാണ് കമ്പനി തങ്ങളുടെ പുതുപുത്തന്‍ മോഡലിന്റെ പേര് പുറത്തുവിട്ടത്. രാജ്യത്തെമ്പാടുമായി നടത്തിയ 'നെയിം യുവര്‍ സ്‌കോഡ' മത്സരത്തില്‍ നിന്നാണ് പുതിയ മോഡലിന്റെ പേര് സ്‌കോഡ തിരഞ്ഞെടുത്തത്.

മത്സരത്തില്‍ വിജയിയായത് മലയാളിയാണെന്ന പ്രഖ്യാപനമാണ് സ്‌കോഡ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കാസര്‍കോട് സ്വദേശി ഹാഫിസ് മുഹമ്മദ് സിയാദ് മര്‍ജാനി അല്‍ യമാനി നിര്‍ദേശിച്ച പേരാണ് സ്‌കോഡ തങ്ങളുടെ പുതുപുത്തന്‍ വാഹനത്തിനായി തിരഞ്ഞെടുത്തത്. കസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് മുഹമ്മദ് സിയാദ്.

മത്സരത്തില്‍ വിജയിച്ച സിയാദിന് ''കൈലാഖ്' തന്നെ സമ്മാനമായി പ്രഖ്യാപിച്ചാണ് സ്‌കോഡ് ആഹ്‌ളാദം പ്രകടിപ്പിച്ചത്. അടുത്തവര്‍ഷം കൈലാഖ് പുറത്തിറങ്ങുമ്പോള്‍ ആദ്യ വാഹനം സിയാദിന് സമ്മാനിക്കുമെന്ന് സ്‌കോഡ അറിയിച്ചു. രണ്ടു ലക്ഷം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. അതില്‍നിന്നാണ് സിയാദ് ഒന്നാമതെത്തിയത്.

പുതിയ വാഹനത്തിന്റെ പേര് കണ്ടെത്താനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് 'നെയിം യുവര്‍ സ്‌കോഡ' മത്സരം കമ്പനി ആരംഭിച്ചത്. ആ മാസം തന്നെ ഒരാള്‍ക്ക് അഞ്ച് പേരുകള്‍ വരെ നിര്‍ദേശിക്കാമായിരുന്നു. 'കെ'യില്‍ തുടങ്ങി 'ക്യു'വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കണമെന്നായിരുന്നു നിബന്ധന. സിയാദ് അതേ മാസം തന്നെ 'കൈലാഖ്' എന്ന പേര് നിര്‍ദേശിച്ചിരുന്നു.

പുതിയ വാഹനത്തിനായി 10 പേരുകളാണ് സ്കോഡ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽനിന്ന് അഞ്ച് പേരുകൾ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. തുടർന്നാണ് കൈലാഖ് എന്ന പേര് തിരഞ്ഞെടുത്തത്. ക്വിക്, കൈറോക്, കോസ്മിക്, കയാക്, ക്ലിക് എന്നിവയാണ് അവസാന ചുരുക്കപ്പട്ടികയില്‍ ഇടംപടിച്ച മറ്റു പേരുകൾ.

സിയാദിനു പുറമേ ചുരുക്കപ്പട്ടികയില്‍ എത്തിയ പേരുകള്‍ നിര്‍ദേശിച്ച 10 പേര്‍ക്ക് സ്‌കോഡയുടെ പ്രാഗിലെ പ്ലാന്റ് സന്ദര്‍ശിക്കാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്. ഈ പത്തു പേരില്‍ കോട്ടയം സ്വദേശിയായ രാജേഷ് സുധാകരനും ഉള്‍പ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ