AUTOMOBILE

ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദം തന്നെ, എന്നാൽ നിര്‍മാണമോ?

വെബ് ഡെസ്ക്

പുതിയ കാലത്തിന്റെ വാഹനം, പ്രകൃതി സൗഹൃദം ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ പോലെ കാര്‍ബണ്‍ പുറത്തേക്ക് വിടുന്നില്ലെന്നതായിരുന്നു ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന പ്രത്യേകതയായി കണക്കാക്കിയത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളില്‍നിന്നും കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും പാരിസ്ഥിതിക നേട്ടങ്ങളുണ്ടാകുന്നില്ലെന്നാണ് യുകെയിലെ ഡെയലി മെയ്‌ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. താന്‍ പറ്റിക്കപ്പെട്ടുവെന്നും ഇലക്ട്രോണിക് വാഹനങ്ങളുടെ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും ഈ ജൂണില്‍ നടന്‍ റോവന്‍ അത്കിന്‍ ഗാര്‍ഡിയനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളുന്നുണ്ടോ? അതിന്റെ ശാസ്ത്ര വശങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം.

ഒരു ഉപകരണത്തില്‍ നിന്നും കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നുണ്ടോയെന്ന് കണക്കാക്കുന്നത് അതിന്റെ മുഴുവന്‍ പ്രക്രിയയെയും മുന്‍നിര്‍ത്തിയാണ്. നിര്‍മാണം മുതല്‍ അത് നശിപ്പിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മാണ സമയത്ത് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നുവെന്നതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ബാറ്ററി നിര്‍മാണത്തില്‍ ഇലക്ട്രോഡ് മെറ്റീരിയലുകള്‍ ബേക്ക് ചെയ്യുന്നതിന് വേണ്ടി വലിയൊരളവില്‍ വൈദ്യുതി ആവശ്യമാണ്.

ഒരു കാര്‍ബണ്‍ പുറന്തള്ളലുമില്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴും പല രാജ്യങ്ങളും കനത്ത കാര്‍ബണ്‍ ഫോസില്‍ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്. ബാറ്ററി നിര്‍മാണ സമയത്ത് 60 ശതമാനത്തിലധികം കാര്‍ബണാണ് പുറന്തള്ളുന്നതെന്നാണ് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി, ഇല്ലിനോയിസിലെ അര്‍ഗോണ്‍ ദേശീയ ലബോറട്ടിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇലക്ട്രിക് കാറുകളുടെ നിര്‍മാണ സമയത്ത് തന്നെ വലിയ പാരിസ്ഥിതിക ആഘാതമാണ് നടക്കുന്നത്. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ ഈ ആഘാതം രണ്ട് വര്‍ഷം ഇലക്ട്രിക് വാഹനം ഉപയോഗിച്ചാല്‍ ഇല്ലാതാകുമെന്ന് ലണ്ടന്‍ സര്‍ക്കാരിന്റെ കാലാവസ്ഥാ ശാസ്ത്ര ഉപദേശകനായ ഇയോണ്‍ ഡിവേന്‍ പറയുന്നു. എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ കൃത്യമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു എന്നതാണ് ഫോസില്‍ ഇന്ധന വാഹനങ്ങളുടെ ന്യൂനത.

അതേസമയം പുതിയ പെട്രോള്‍ വാഹനങ്ങള്‍ 1,000,00 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 27 ടണ്ണും 2,000,00 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ 49 ടണ്ണും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുന്നുവെന്നാണ് കാംപയിന്‍ ഗ്രൂപ്പായ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് എന്‍വിരോണ്‍മെന്റ് ഗ്രൂപ്പ് പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇലക്ട്രിക് കാറുകള്‍ കുറഞ്ഞ ഊര്‍ജം മാത്രമേ ഉപയോഗിക്കുന്നുള്ളു.

ഫോസില്‍ ഇന്ധന വാഹനങ്ങളില്‍ നിന്നുള്ള ഉദ്ഭവനം ഇനിയും കുറയുകയില്ലെന്നാണ് എയിന്തോവന്‍ സര്‍വകലാശാലയിലെ എനര്‍ജി ട്രാന്‍സിഷന്‍ ഗവേഷകനായ ഔക്ക് ഹോക്‌സ്ട്രയുടെ അഭിപ്രായം. എന്നിട്ടും ബാറ്ററി വികസനം ഇപ്പോഴും ശൈശവാവസ്ഥയിലാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും