AUTOMOBILE

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ 55.2 ശതമാനം വർധന; ഇരുചക്ര വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു

വെബ് ഡെസ്ക്

ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ രാജ്യത്ത് 55.2 ശതമാനം വർധനവുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ). ,79,038 യൂണിറ്റുകളുടെ വിൽപ്പനയാണ് ഈ വർഷം നടന്നത്. ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ ഏകദേശം 96 ശതമാനം വർധനവുണ്ടായതിനെ തുടർന്നാണ് ഈ നേട്ടം.

2023 ജൂലൈയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,16,221 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നിരിക്കുന്നത്. എന്നാൽ ഒരു വർഷ കാലയളവിൽ ഇ-ടൂ വീലറുകളുടെ വില്പനയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 54,616 യൂണിറ്റുകൾ എന്നതിൽനിന്ന് 1,07,016 യൂണിറ്റുകൾ എന്ന നിലയിലേക്ക് വിൽപ്പന വർധിച്ചു. വളർച്ച 95.94 ശതമാനം. നിലവിൽ ഇലക്ട്രിക് ടൂ വീലറുകൾക്ക് ആവശ്യക്കാർ ഏറെയാണ്.

അതേസമയം, ഇലക്ട്രിക് യാത്രാവാഹനങ്ങൾക്ക് പ്രചാരം താരതമ്യേന കുറയുന്നതായാണ് റിപ്പോർട്ടുകൾ. യാത്രാവാഹനങ്ങളുടെ വിൽപ്പനയിൽ 2.92 ശതമാനം ഇടിവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. എന്നാൽ മൊത്ത യാത്രാവാഹനങ്ങളുടെ വിപണിയിൽ 2.4 ശതമാനം വിപണി പങ്കാളിത്തം നിലനിർത്താൻ ഇലക്ട്രിക് യാത്രാവാഹനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 2024 ജൂലായിലെ കണക്കുകൾ പ്രകാരം ഇലക്ട്രിക് ടൂ വീലറുകൾക്ക് 7.4 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.

ആകർഷകമായ ഓഫറുകളും വിലക്കുറവും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ഗുണകരമായി സ്വാധീനിച്ചതായി എഫ്എഡിഎ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ അഭിപ്രായപ്പെട്ടു. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്കീമിന്റെ വരവും വിൽപ്പനയിൽ മാറ്റങ്ങളുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്കീമിന്റെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടുമെന്ന് ഘനവ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 2024 ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ച കാലാവധി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനായി പദ്ധതിയുടെ അടങ്കൽ തുക 500 കോടിയി രൂപയിൽനിന്ന് 778 കോടിയായി മന്ത്രാലയം ഉയർത്തിയിട്ടുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും