AUTOMOBILE

'കുറച്ച് റിച്ചാണ്'; 1.75 കോടി രൂപയ്ക്ക് ഒരു എക്‌സ്‌യുവി 400

ഒറ്റ നോട്ടത്തില്‍ സാധാരണ എക്‌സ്‌യുവി 300യുമായി സാദൃശ്യമുണ്ടെങ്കിലും ഉള്ളിലും പുറത്തും മാറ്റങ്ങളോടെയാണ് എക്സ്ക്ലൂസീവ് എഡിഷന്‍ വാഹനത്തെ മഹീന്ദ്രയും റിംസിം ദാദുവും ഒരുക്കിയിരിക്കുന്നത്

വെബ് ഡെസ്ക്

എക്‌സ്‌യുവി 400ന്റെ വില 1.75 കോടി! അതെ, കേട്ടത് ശരി തന്നെയാണ്. 15.99 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള വാഹനം വിറ്റുപോയത് 1.75കോടി രൂപയ്ക്ക്. മഹീന്ദ്ര ഡിസൈന്‍ ചീഫ് പ്രതാപ് ബോസും പ്രമുഖ ഫാഷന്‍ ഡിസൈനറായ റിംസിം ദാദുവും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത എക്‌സ്‌യുവി 400ന്റെ എക്സ്ക്ലൂസീവ് എഡിഷനാണ് വന്‍ തുകയ്ക്ക് വിറ്റുപോയത്. ഇരുവരും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത എക്‌സ്‌യുവി 400 ലോകത്തില്‍ തന്നെ ഒറ്റ എണ്ണമേയുള്ളു.

ലേലത്തില്‍ നിന്ന ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്

കഴിഞ്ഞ ഡിസംബറില്‍ ലേലത്തില്‍ വച്ചതുമുതല്‍ നിരവധി പേരാണ് താത്പര്യം പ്രകടിപ്പിച്ച് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുത്തത്. ഹൈദരബാദ് സ്വദേശിയായ കരുണാകര്‍ കുന്ദാവരം റെഡ്ഡി എന്ന വ്യക്തിയാണ് 1.75 കോടി രൂപയ്ക്ക് വാഹനം സ്വന്തമാക്കിയത്. തങ്ങളുടെ എക്സ്ക്ലൂസീവ് എഡിഷന്‍ എക്‌സ്‌യുവി 400 സ്വന്തമാക്കിയ വ്യക്തിക്ക് ആനന്ദ് മഹീന്ദ്ര തന്നെ താക്കോല്‍ കൈമാറി. ലേലത്തില്‍ നിന്ന് ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഇന്റീരിയറിലും പുറത്തുമായി റിംസിം ദാദു x ബോസ് എന്ന ലേബലുകളും നല്‍കിയിട്ടുണ്ട്.

ഒറ്റ നോട്ടത്തില്‍ സാധാരണ എക്‌സ്‌യുവി 300ആയി സാദൃശ്യമുണ്ടെങ്കിലും ഉള്ളിലും പുറത്തും മാറ്റങ്ങളോടെയാണ് സ്‌പെഷ്യല്‍ എഡിഷന്‍ വാഹനത്തെ മഹീന്ദ്രയും റിംസിം ദാദുവും ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിക് ബ്ലൂ നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

കറുത്ത അലോയ് വീലുകള്‍, കോപ്പര്‍ നിറത്തിലുള്ള ട്വിന്‍ പീക്ക്‌സ് ലോഗോയും റൂഫും എന്നിവയാണ് വാഹനത്തെ സാധാരണ എക്‌സ്‌യുവി 400ല്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. വാഹനത്തിന്റെ ഇന്റീരിയറിലും പുറത്തുമായി റിംസിം ദാദു x ബോസ് എന്ന ലേബലുകളും നല്‍കിയിട്ടുണ്ട്. പ്രീമിയം സീറ്റ് കവറുകള്‍, കീ ഹോള്‍ഡറുകള്‍, ബാഗുകള്‍ എന്നിവയും വാഹനത്തിനൊപ്പം ലഭിക്കും.

എക്‌സ്‌യുവി 400ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ് എക്സ്ക്ലൂസീവ് എഡിഷനിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 39.4 kwh ബാറ്ററി പാക്കുള്ള വാഹനം 145 ബിഎച്ച്പി കരുത്തും 310എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബാറ്ററിക്കും മോട്ടോറിനും എട്ട് വര്‍ഷം അല്ലെങ്കില്‍ 160000 കിലോമീറ്റര്‍ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ