AUTOMOBILE

ഇഗ്നിസ് മുതല്‍ കൈഗർ വരെ; അഞ്ച് ഓട്ടോമാറ്റിക് കാറുകള്‍, വില 10 ലക്ഷത്തില്‍ താഴെ മാത്രം

വെബ് ഡെസ്ക്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓട്ടോമാറ്റിക് കാറുകളുടെ സ്വീകാര്യത ഇന്ത്യയില്‍ വർധിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കില്‍ ഡ്രൈവിങ് കൂടുതല്‍ എളുപ്പമാക്കുന്നു എന്നതാണ് ഓട്ടോമാറ്റിക് വാഹനങ്ങളുടെ പ്രത്യേകത. ഇന്ത്യയില്‍ നിരവധി സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഓട്ടോമാറ്റിക് കാറുകളുണ്ട്. എഎംടി, സിവിടി, എടി, ഡിസിറ്റി...തുടങ്ങിയവയാണ് പ്രധാനമായും. 10 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന ഓട്ടോമാറ്റിക്ക് കാറുകള്‍ പരിശോധിക്കാം.

മാരുതി സുസുക്കി ഇഗ്നിസ്

സാങ്കേതികമായി ഒരു എസ്‍യുവി അല്ലെങ്കിലും, ഒരു മൈക്രോ എസ്‍യുവിയുടെ ലുക്കും ഫീലും നല്‍കുന്ന വാഹനമാണ് മാരുതി സുസുക്കി ഇഗ്നിസ്. 1.2 ലിറ്റർ പെട്രോള്‍ എഞ്ചിനില്‍ വരുന്ന വാഹനം ഫൈവ് സ്പീഡ് എഎംടിയാണ്. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വരുന്നത്. 6.93 ലക്ഷം മുതല്‍ 8.16 ലക്ഷം വരെയാണ് കാറിന്റെ എക്സ് ഷോറൂം വില.

ടാറ്റ പഞ്ച്

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള എസ്‍യുവികളിലൊന്നാണ് ടാറ്റ പഞ്ച്. പഞ്ചിന്റെ ഓട്ടോമാറ്റിക്കും മാനുവല്‍ വേർഷനുകളും ലഭ്യമാണ്. പഞ്ചിന്റെ 12 ഓപ്ഷനുകളാണുള്ളത്. ഇതില്‍ 11 വേരിയന്റുകള്‍ക്കും 10 ലക്ഷത്തില്‍ താഴെയാണ് എക്സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പഞ്ചിലും വരുന്നത്. 7.50 ലക്ഷം മുതല്‍ 9.35 ലക്ഷം വരെയാണ് വില വരുന്നത്.

ഹ്യുണ്ടായ് എക്സ്റ്റർ

കോംപാക്ട് എസ്‍യുവി വിഭാഗത്തില്‍ വരുന്ന എക്സ്റ്റർ 2023ലാണ് ഹ്യുണ്ടായ് ലോഞ്ച് ചെയ്തത്. എക്സ്റ്ററിന്റെ ഓട്ടോമാറ്റിക്കും മാനുവല്‍ വേർഷനുകളും ലഭ്യമാണ്. എക്സ്റ്ററിന്റെ ആറ് വേരിയന്റുകളാണ് നിരത്തിലുള്ളത്. ഇതില്‍ ടോപ് വേരിയന്റ് ഒഴികെയുള്ള മറ്റ് വാഹനങ്ങളുടെ വില 10 ലക്ഷത്തില്‍ താഴെയാണ്. 1.2 ലിറ്റർ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് എക്സ്റ്ററിലും വരുന്നത്. പെട്രോളിന് പുറമെ സിഎന്‍ജി ഓപ്ഷനും ലഭ്യമാണ്.

മാരുതി സുസുക്കി ഫ്രോങ്ക്സ്

2023ലാണ് മാരുതി സുസുക്കി ഫ്രോങ്ക്സും ലോഞ്ചായത്. ഫ്രോങ്ക്സിന്റെ ഓട്ടോമാറ്റിക്കും മാനുവല്‍ വേർഷനും ലഭ്യമാണ്. 8.88 മുതല്‍ 9.28 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്സിന്റെ എക്സ് ഷോറൂം വില. 1 ലിറ്റർ ടർബൊ ചാർജ്‌ഡ് പെട്രോള്‍, 1.2 പെട്രോള്‍, 1.2 പെട്രോള്‍-സിഎന്‍ജി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുമുണ്ട്.

റെനൊ കൈഗർ

ഇന്ത്യന്‍ വിപണിയില്‍ ഏറെ ശ്രദ്ധ നേടുന്ന എസ്‍യുവികളിലൊന്നാണ് റെനൊ കൈഗർ. ഓട്ടോമാറ്റിക്കിന് പുറമെ മാനുവല്‍ വേർഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 7.10 ലക്ഷം മുതല്‍ 9.53 ലക്ഷം വരെയാണ് കൈഗറിന്റെ എക്സ് ഷോറൂം വില.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും