AUTOMOBILE

ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഇലക്ട്രിക്ക് സ്കൂട്ടറുകള്‍; വമ്പൻ ഓഫറില്‍ ചേതക്ക് ഉള്‍പ്പടെ അഞ്ച് മോഡലുകള്‍

വെബ് ഡെസ്ക്

ഇന്ത്യയിലെ വാഹനവിപണിയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ സുപ്രധാന സാന്നിധ്യമാകാൻ ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ക്ക് കഴിഞ്ഞിരുന്നു. പല കോണില്‍ നിന്നും വിമർശനങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും ഇതൊന്നും വില്‍പനയെ കാര്യമായി ബാധിച്ചിട്ടില്ല. ഉത്സവ സീസണായതോടെ നിരവധി ഓഫറുകളും ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്.

ആമസോണും ഫ്ലിപ്‌കാർട്ടും ഉള്‍പ്പടെ വില്‍പനയില്‍ രംഗത്തുണ്ട്. ആമസോണ്‍, ഫ്ലിപ്‌കാർട്ട് എന്നിവയിലൂടെ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഒല എസ്‍1 പ്രൊ

എലക്ട്രിക്ക് സ്കൂട്ടറുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഡിമാൻഡുള്ള മോർലാണ് ഒല എസ്1 പ്രൊ. 1.24 ലക്ഷം രൂപയാണ് എക്സ്‍ ഷോറൂം വില. മണിക്കൂറില്‍ 120 കിലോമീറ്റർ വേഗതയില്‍ വരെ സഞ്ചരിക്കാനാകും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റർ വേഗതയിലെത്താൻ 2.6 സെക്കൻഡുകള്‍ മാത്രമാണ് ആവശ്യം. 11 കിലോ വാട്ട് ഇലക്ട്രിക്ക് മോട്ടോറിലാണ് സ്കൂട്ടറിന്റെ പ്രവർത്തനം. ഒറ്റ ചാർജില്‍ 195 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൂന്ന് വർഷം വരെയാണ് വാറന്റി അല്ലെങ്കില്‍ 40,000 കിലോമീറ്റർ വരെ.

ഒല എസ്1 എക്‌സ്

ഒല എസ്‍1 എക്‌സ്, എസ്1ന്റെ ചെറിയ വേർഷനാണെന്ന് പറയാനാകും. 67,999 രൂപയാണ് എക്‌സ് ഷോറൂം വില. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്. ഒന്ന് രണ്ട് കിലോവാട്ടും, മറ്റൊന്ന് മൂന്ന് കിലോവാട്ടും. ഒറ്റചാർജില്‍ 151 കിലോമീറ്റർ വേഗതവരെയാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

ബജാജ് ചേതക്ക്

ബജാജ് ചേതക്ക് 3201, 2903 മോഡലുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലില്‍ ലഭ്യമാണ്. ചേതക്ക് 3201ല്‍ 123 കിലോമീറ്റർ വരെയാണ് ഒറ്റ ചാർജില്‍ സഞ്ചരിക്കാൻ സാധിക്കുക. മണിക്കൂറില്‍ 63 കിലോമീറ്ററാണ് പരമാവധി വേഗത. 95,998 രൂപയാണ് എക്‌സ് ഷോറൂം വില.

അമൊ ഇൻസ്‌പയറർ

49,989 രൂപയാണ് ഇൻസ്‌പയററിന്റെ എക്‌സ് ഷോറൂം വില. ഒറ്റ ചാർജില്‍ 60 കിലോമീറ്റർ വരെയാണ് സഞ്ചരിക്കാൻ കഴിയുക. ആമസോണില്‍ ലഭ്യമാണ്.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി