AUTOMOBILE

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ, 10 സീറ്റിങ് കപ്പാസിറ്റി; പുത്തന്‍ മോഡലുമായി ഫോഴ്സ് മോട്ടോർസ്

ഫോഴ്സ് മോട്ടോർസ് കമ്പനി പുറത്തിറക്കിയ ട്രാക്സിന്റെ പുത്തന്‍ മോഡലാണ് 10 സീറ്റർ പാസഞ്ചർ കാറായ 'ഫോഴ്സ് സിറ്റിലൈനർ എംയുവി'

വെബ് ഡെസ്ക്

പത്ത് പേരുള്ള ഒരു കുടുംബത്തിന് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന ഒരു കാറിനെ പറ്റി ചിന്തിച്ചിട്ടില്ലേ? കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം ചെലവ് കുറച്ച് ഒരു ട്രിപ്പ്. അത്തരം ട്രിപ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ ബഹുരാഷ്ട്ര വാഹന നിർമാതാക്കളായ ഫോഴ്സ് മോട്ടോർസ്. ട്രാക്‌സ് എന്ന മൾട്ടി യൂട്ടിലിറ്റി വാഹനം വിപണിയിലെത്തിച്ച് വിപ്ലവം കുറിച്ച ബ്രാൻഡാണ് ഫോഴ്സ് മോട്ടോഴ്സ്. ട്രാക്സിന്റെ പുത്തന്‍ മോഡലാണ് 10 സീറ്റർ പാസഞ്ചർ കാറായ 'ഫോഴ്സ് സിറ്റിലൈനർ എംയുവി'.

ഇന്ത്യയിലെ ആദ്യത്തെ 10 സീറ്റർ മൾട്ടി യൂട്ടിലിറ്റി വാഹനമാണ് സിറ്റിലൈനർ എംയുവിയെന്നാണ് ഫോഴ്സ് മോട്ടോർസ് അവകാശപ്പെടുന്നത്. ട്രാക്‌സ് ക്രൂയിസറിന്റെ പുതുക്കിയ മോഡലാണിത്. 1818 മില്ലീമീറ്റർ വീതിയും 5120 മില്ലീമീറ്റർ നീളവും മോഡലിനുണ്ട്. 2.6 ലിറ്റർ ഡീസൽ എഞ്ചിനിൽ വിപണിയിലെത്തുന്ന പുത്തൻ മോഡലിന് 13.32 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഫോഴ്സ് സിറ്റിലൈൻ എംയുവി എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ

ദീർഘദൂര യാത്രകൾക്കായി ഫോർവേഡ് ഫേസിംഗ് സീറ്റ് കോൺഫിഗറേഷനോടുകൂടിയാണ് സിറ്റിലൈൻ എംയുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി നിർമിച്ചിരിക്കുന്ന മോഡലിൽ ഫാൻസി ഫീച്ചറുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഹാലജൻ ബൾബുകൾ ഘടിപ്പിച്ച പരമ്പരാഗത ഫ്രണ്ട് ലൈറ്റും, ടെയിൽലെറ്റും, ടേൺ ഇൻഡിക്കേറ്ററുമാണ് വാഹനത്തിൽ ഉള്ളത്. സിറ്റിലൈനിന്റെ ഗ്രില്ലും ഫ്രണ്ട് ബംപറും ബോഡി നിറത്തിൽ തന്നെയാണ് വരുന്നത്. ഗ്രില്ലിൽ വൃത്താകൃതിയിലുള്ള സിറ്റിലൈൻ ലോഗോയുമുണ്ട്.

ഡ്രൈവർ ഉൾപ്പെടെ പത്ത് പേർക്ക് സുഖമായി യാത്രചെയ്യാൻ സാധിക്കുന്ന സീറ്റിങ് കപ്പാസിറ്റിയാണ് പ്രധാന സവിശേഷത. 4 വരികളിലായാണ് സിറ്റിലൈൻ എംയുവിയുടെ 10 സീറ്റർ കോൺഫിഗറേഷൻ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ നിരയിൽ 2 പേർക്ക് ഇരിക്കാം. രണ്ടാം നിരയിലും നാലാം നിരയിലും മൂന്ന് പേർക്ക് ഇരിക്കാവുന്ന ബെഞ്ചുകളാണുള്ളത്. ഇടയിലെ മൂന്നാം നിരയിൽ ക്യാപ്റ്റൻ ചെയറിലേതിന് സമാനമായ രണ്ട് സീറ്റും നൽകിയിട്ടുണ്ട്. ഡ്യുവൽ എയർ കണ്ടീഷനിങ്, സെൻട്രൽ ലോക്കിങ് പവർ വിൻഡോകൾ, ഒന്നിലധികം യുഎസ്ബി ചാർജിങ് പോർട്ടുകൾ, റിയർ പാർക്കിങ് സെൻസറുകൾ, ബോട്ടിൽ ഹോൾഡറുകൾ എന്നിവ ഉള്ളിലുണ്ട്. ലഗേജ് ഉൾക്കൊള്ളാൻ തരത്തിലുള്ള മടക്കാവുന്ന അവസാന നിര സീറ്റും എടുത്തുപറയേണ്ട സവിശേഷതയാണ്.

എഞ്ചിന് 3 വർഷമോ 3 ലക്ഷം കിലോമീറ്റർ വാറണ്ടിയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. 20,000 കിലോമീറ്ററിന് ശേഷം ഓയിൽ ചേഞ്ചും കമ്പനി പറയുന്നുണ്ട്. നിലവിൽ വിപണിയിൽ സിറ്റിലൈനറിനെ വെല്ലുന്ന മോഡലുകള്‍ ഇല്ലെന്നാണ് ഫോഴ്സ് മോട്ടോർസ് അവകാശപ്പെടുന്നത്.

രാഹുലിന്റെ ലീഡ് 13,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്