AUTOMOBILE

ഒരു ജനപ്രിയ വാഹനം കൂടി വിടവാങ്ങുന്നു; പാഷൻ പ്രോ പിന്‍വലിച്ച് ഹീറോ

ഹീറോയുടെ പാഷന്‍ എക്‌സ്ടിഇസിയും പാഷന്‍ പ്ലസ് മോഡലുകളും ഇപ്പോഴും വിപണിയില്‍ ഉണ്ട്

വെബ് ഡെസ്ക്

ബഡ്ജറ്റ് ബൈക്കുകളില്‍ ജനപ്രിയമായ പാഷൻ പ്രോ വിപണിയില്‍നിന്ന് പിന്‍വലിച്ച് ഹീറോ മോട്ടോര്‍കോര്‍പ്സ്. ഇതുമായി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് പാഷൻ പ്രോ നീക്കം ചെയ്‌തതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. ഷോറൂമുകളിലും നിലവില്‍ ബൈക്ക് ലഭ്യമല്ലെന്ന് ഡീലേഴ്‌സും സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പാഷന്‍ പ്രോ പിന്‍വലിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നടപടി താത്കാലികമാണോ സ്ഥിരമാണോ എന്നതുള്‍പ്പെടെ കമ്പനി വ്യക്തമാക്കിയിട്ടില്ല. പ്രോ മോഡൽ നിർത്തലാക്കുമ്പോഴും പാഷൻ ശ്രേണിയോട് താത്പര്യമുള്ള ഉപഭോക്താക്കൾക്കായി പ്ലസ്, എക്‌സ്ടെക് പതിപ്പുകൾ ഹീറോ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

പാഷന്‍ പ്രോ ഡ്രം, ഫ്രണ്ട് ഡിസ്‌ക് വേരിയന്റുകളില്‍ ലഭ്യമായിരുന്ന ബൈക്കിന് ഇന്ത്യയിൽ 85,000 രൂപയോളമായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. ഹീറോയുടെ മോട്ടോര്‍ ബൈക്കുകളില്‍ ‍സൈക്കിള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ സ്‌പ്ലെന്‍ഡറിന് പിന്നില്‍ രണ്ടാമതാണ് പാഷന്‍ പ്രോയുടെ സ്ഥാനം.

മറുവശത്ത്, പാഷന്‍ പ്രോയുടെ ഒട്ടുമിക്ക സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഹീറോ പാഷന്‍ എക്‌സ്ടിഇസി. എല്‍ഇഡി ഹെഡ് ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ നല്‍കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളും പാഷന്‍ എക്‌സ്ടിഇസിയിലുണ്ട്. കൂടാതെ, ഇതില്‍ യുഎസ്ബി ചാര്‍ജിംഗ്, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് സെന്‍സര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാഷന്‍ പ്രോയുടെ അതേ 113.2 സിസി എഞ്ചിനാണ് എക്‌സ്ടിഇസിയ്ക്കും കരുത്തേകുന്നത്. 80,038 രൂപ മുതലാണ് പാഷന്‍ എക്‌സ്ടിഇസിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ലളിതവും കൂടുതല്‍ അടിസ്ഥാനപരമായ ഫീച്ചറുകളും ഉള്‍പ്പെടുന്ന ഒരു സ്‌കൂട്ടറാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഹീറോ പാഷന്‍ പ്ലസ് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. 97.2 ബിഎച്ച്പി പവര്‍ വരുന്ന 8.05 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് സെന്‍സര്‍, യുഎസ്ബി ചാര്‍ജിംഗ്, മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഹീറോയുടെ ഐ4എസ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ബൈക്കില്‍ സജ്ജീകരിച്ചിരിട്ടുണ്ട്. കൂടാതെ, 76,301 രൂപയാണ് പാഷന്‍ പ്ലസിന്റെ വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ