ആർഡിഇ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ 2023 ആക്ടിവ 125 പുറത്തിറക്കി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഹോണ്ട എസിജി സ്‌റ്റാർട്ടറും സ്‌റ്റാർട്ട് സോളിനോയിഡും സമന്വയിപ്പിക്കുന്ന മെച്ചപ്പെടുത്തിയ സ്‌മാർട്ട് പവർ (ഇഎസ്‌പി) ഉള്ള 125 സിസി പിജിഎം-എഫ്ഐ എഞ്ചിനാണ് ആക്‌ടിവ 2023ന് കരുത്ത് പകരുന്നത്. 78,920 രൂപയിൽ തുടങ്ങി 88,093 രൂപ വരെയായിരിക്കും പുതിയ ആക്ടിവ 125ന്റെ എക്‌സ്‌ഷോറൂം വില. സ്മാർട്ട്, ഡിസ്ക്, ഡ്രം അലോയ്, ഡ്രം എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ആക്ടിവ 125 ലഭ്യമാകും.
ഹോണ്ട സ്മാർട്ട് കീയാണ് പുതിയ ആക്ടിവ 125ന്റെ ഏറ്റവും പ്രധാന സവിശേഷത. സ്‌മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്‌റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകളുമായെത്തുന്ന ആക്‌ടിവ 125 2023നൊപ്പം ഹോണ്ട സ്‌മാർട്ട് കീയും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. പേൾ നൈറ്റ് സ്റ്റാർട്ട് ബ്ലാക്ക്, ഹെവി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ്, മിഡ് നൈറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളിൽ ആക്ടിവ 125 ലഭ്യമാകും. പുതിയ ടയർ കോമ്പൗണ്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രത്യേകം വികസിപ്പിച്ചെടുത്ത ഇന്ധനക്ഷമതയുള്ള ടയറുകളുമായാണ് പുതിയ ആക്ടിവ 125 വരുന്നത്. ടോട്ടൽ ട്രിപ്പ്, ക്ലോക്ക്, ഇസിഒ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ എന്നിവയും മറ്റ് ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കുന്ന ഡിജി അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും പുതിയ ആക്ടിവ 125ലുണ്ട്.
എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, രണ്ട് ലിഡ് ഫ്യുവൽ ഓപ്പണിങ് സിസ്റ്റം, 18 ലിറ്റർ സ്റ്റോറേജ് സ്പേസ്, ലോക്ക് മോഡ്, പാസിങ് സ്വിച്ച്, ഓപ്പൺ ഫ്രണ്ട് ഗ്ലോവ് ബോക്സ്, മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിക്കാവുന്ന റിയർ സസ്പെൻഷൻ, ടെലിസ്കോപ്പിക് സസ്പെൻഷൻ, ട്യൂബില്ലാത്ത ഫ്രിക്ഷണില്ലാത്ത ടയറുകൾ, കോമ്പി-ബ്രേക്ക് സിസ്റ്റം, ഇക്വലൈസർ, സമ്പൂർണ എൽഇഡി ഹെഡ്ലാമ്പ് തുടങ്ങിയവയാണ് 2023 ആക്ടിവ 125ന്റെ മറ്റ് സവിശേഷതകൾ.
ഇത് കൂടാതെ ആക്‌ടീവ 125 എച്ച്-സ്‌മാർട്ട് വേരിയന്റിൽ ലോക്ക് മോഡ് സജ്ജീകരിച്ചിരിട്ടുണ്ട്. ഇത് ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ ഫൈവ്-ഇൻ-വൺ ഫങ്ഷൻ (ലോക്ക് ഹാൻഡിൽ, ഇഗ്നിഷൻ ഓഫ്, ഫ്യൂവൽ ലിഡ് ഓപ്പൺ, സീറ്റ് ഓപ്പൺ, ഇഗ്നിഷൻ ഓൺ) സുഗമമാക്കുന്നു. ഹോണ്ട ആക്‌ടീവ 125 2023 ഡ്രം - 78,920 രൂപ, ഹോണ്ട ആക്‌ടീവ 125 2023 ഡ്രം അലോയ് - 82,588 രൂപ, ഹോണ്ട ആക്‌ടീവ 125 2023 ഡിസ്‌ക് - 86,093 രൂപ, ഹോണ്ട ആക്‌ടീവ 125 2023 H-Smart - 88,093 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.