AUTOMOBILE

ക്രെറ്റയോടും സെൽറ്റോസിനോടും മുട്ടാൻ ഹോണ്ട എലിവേറ്റ്

ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എലിവേറ്റ് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ സെഗ്‌മെന്റ് ചാമ്പ്യന്മാരോട് നേരിട്ട് മത്സരിക്കും

വെബ് ഡെസ്ക്

ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മിഡ്-സൈസ് എസ്‌യുവി എലിവേറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എലിവേറ്റ് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ സെഗ്‌മെന്റ് ചാമ്പ്യന്മാരോട് നേരിട്ട് മത്സരിക്കും.

പരമ്പരാഗത എസ്‌യുവി രൂപത്തിലാണ് ഹോണ്ട എലിവേറ്റ് എത്തിയിരിക്കുന്നത്. ഹോണ്ട എലിവേറ്റിന്റെ ഡിസൈൻ ആദ്യ കാഴ്‌ചയിൽ മഹിന്ദ്ര എസ് യു വി 300 നോട് സാമ്യം തോന്നുമെങ്കിലും തികച്ചും വ്യത്യസ്തമാണ് വാഹനത്തിന്റെ ഡിസൈൻ. ഗ്ലോസി പെയിന്റും ബ്ലാക്ക് മാറ്റ് ഫിനിഷ്ഡ് സ്പ്ലാഷ് ഗാർഡുകളുമുള്ള ഡ്യുവൽ ടോൺ ഡിസൈനിലാണ് കാർ വരുന്നത്. മുൻവശത്ത് ട്വിൻ ബീം സജ്ജീകരണമുള്ള ഒരു സെറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളുമായിട്ടാണ് വരുന്നത്. ഹുഡിലെ ക്രോം റെയിലിൽ നിന്നും ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്ലിൽ നിന്നും ഹോണ്ട ലോഗോ വേറിട്ടുനിൽക്കുന്നു.

കറുപ്പ് നിറത്തിലുള്ള സൈഡ് വ്യൂ മിററുകളും അതോടൊപ്പമുള്ള എൽഇഡി ഇന്ഡിക്കേറ്ററുകളും കാറിന്റെ ഭംഗി വർധിപ്പിക്കുന്നു. 4.312 മീ നീളവും 1.790 മീ വീതിയും 1.65 മീ ഉയരവുമുള്ള എലിവേറ്റ് ഇന്ത്യയിലെ ഒട്ടുമിക്ക നിരത്തുകൾക്കും അനുയോജ്യമാണ്. 2.65 മീ വീൽ ബേസാണ് വാഹനത്തിന്റേത്. 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 121PS പവറും 145Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 7-സ്പീഡ് CVT വേരിയന്റിലും ലഭ്യമാകും.

വൺ ടച്ച് ഇലക്ട്രിക് സൺ റൂഫ്, ആറ് എയർ ബാഗുകൾ, ഇബിഡി ബ്രേക് അസ്സിസ്റ് ഉള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റന്റ്, എജെയിൽ ഹാൻഡ്ലിങ് അസിസ്റന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റൻഡ്, മൾട്ടി ആങ്കിൾ റിയർ കാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവ എലിവേറ്റിനെ സവിശേഷമാക്കുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ-പേൻ സൺറൂഫ്, വയർലെസ് ഫോൺ ചാർജിങ്, റിയർ എ സി വെന്റുകളോട് കൂടിയ ക്ലൈമറ്റ് കണ്ട്രോള്‍ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്