വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏഴാം തലമുറയെ അധിഷ്ഠതമായി നിർമിച്ചതാണ് എലിവേറ്റ് എസ്‌യുവി. 11 ലക്ഷം രൂപയാണ് എക്സ് ഷോറൂം പ്രാരംഭ വില.
മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഹോണ്ടയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന എലിവേറ്റ് ജപ്പാനിലുള്ള എൻജിനീയർമാരുടെ സഹായത്തോടെ ഇന്ത്യയിലെയും തായ്‌ലൻഡിലെയും രൂപകല്പനാ വിദഗ്ധർ നിർമിച്ചതാണ്. 2020ൽ സിറ്റിയുടെ വേർഷന് ശേഷം ഹോണ്ടയുടെ ആദ്യത്തെ ലോഞ്ച് കൂടിയാണിത്.
ഹോണ്ട പൈലറ്റ് പോലെയുള്ള കരുത്തൻ എസ്‌യുവികളിൽ നിന്നുൾക്കൊണ്ട വലിയ ഗ്രിൽ ആണ് ഈ വാഹനത്തിന്റെ പ്രത്യേകത. വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയർ, വാഹനം ഓടിക്കുമ്പോൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ADAS ഫീച്ചർ എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. 17 ഇഞ്ച് വരുന്ന അലോയ്, ചെറിയ ഹെഡ് ലാംപുകളും ഇൻഡിക്കേറ്ററും ഒപ്പം ഡേ ടൈം റണ്ണിങ് ലാംപുകളും ഇൻഡിക്കേറ്ററായി പ്രർത്തിക്കുന്നു.
ലക്സ് ബ്രൗൺ നിറമുള്ള ലെതർ കറുപ്പ് ക്രോമിയം സങ്കലനം, വുഡ് ഇൻസേർട്ടുള്ള ഡാഷ് ബോർഡ് വയ്യ പ്രീമിയം സീറ്റുകൾ, വലിയ ലെഗ് റൂം എന്നിവ എലിവേറ്റ് എസ്‌യുവിയുടെ പ്രത്യേകതകളാണ്. 8 സ്പീക്കറുള്ള പ്രീമിയം ഓഡിയോ സംവിധാനമുണ്ട്. വാഹനത്തിന് പനോരമിക് സൺറൂഫ് ഇല്ല. വയര്‍ലെസ് ചാർജർ, റിമോട്ട് എൻജിൻ എസി സ്റ്റാർട്ട്, ഓട്ടോ വൈപ്പർ, ഹോണ്ട കണക്ട്,, മള്‍ട്ടി ആംഗിൾ ക്യാമറ, സൺറൂഫ്, സ്റ്റോറേജ് ബോട്ടിൽ ഹോൾഡറുകൾ എന്നിങ്ങനെ എല്ലാ സംവിധാനങ്ങളാലും സമ്പന്നമാണ് ഹോണ്ട എലിവേറ്റ് എസ് യുവി.
സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് എലിവേറ്റിനുമുള്ളത്. 121 bhp പവറും 145 Nm ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.