AUTOMOBILE

160 സിസി മോട്ടോർസൈക്കിൾ; എസ്പി160 പുറത്തിറക്കി ഹോണ്ട

വെബ് ഡെസ്ക്

ജനപ്രിയ മോഡലായ യൂണികോണിനെ അടിസ്ഥാനമാക്കിയുള്ള പുതിയ എസ്പി160 പുറത്തിറക്കി ഹോണ്ട. 1,17,500 രൂപ മുതൽ 1,21,900 രൂപ വരെയാണ് 160 സിസി ബൈക്കിന്റെ എക്സ് ഷോറൂം വില. വിലയുടെ കാര്യത്തിലും കാഴ്ചയുടെ കാര്യത്തിലും യൂണികോണിനോടും എക്സ്ബ്ലേഡിനോടും പുതിയ എസ്പി160 കിടപിടിക്കും.

യുണികോണിന്റെ അതേ എഞ്ചിനും ഫ്രെയിമും തന്നെയാണ് എസ്പി160യിലും ഉപയോഗിച്ചിരിക്കുന്നത്. എയർ-കൂൾഡ് 162 സിസി സിങ്കിൾ സിലിണ്ടർ എഞ്ചിൻ യൂണികോണിന്റെ അതേ 13.5hp പവറും 14.6Nm ടോർക്കുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. അതേ എന്‍ജിനാണ് എക്സ്ബ്ലേഡിലും ഉപയോഗിക്കുന്നതെങ്കിലും ട്യൂണിങ്ങില്‍ വ്യത്യാസമുണ്ട്.

ബൈക്കിന്റെ സ്റ്റൈലിങ്ങാണ് എസ്പിയെ വ്യത്യസ്തമാക്കുന്നത്. എസ്പി125ൽ നിന്ന് പ്രേരണ ഉൾക്കൊണ്ടെടുത്ത ഡിസൈൻ കൂടുതൽ മെച്ചപ്പെടുത്തിയാണ് എസ്പി160ൽ ഒരുക്കിയിട്ടുള്ളത്. എൽഇഡി ഹെഡ്‌ലൈറ്റിന് എസ്പി125 മായി സാമ്യമുണ്ടെങ്കിലും. എൽഇഡി ടെയിൽ-ലാമ്പ് മാറ്റങ്ങൾ വരുത്തിയാണ് എസ്പി160ൽ സജ്ജീകരിച്ചിരിക്കുന്നത്.

നീളമുള്ള ടാങ്ക് എക്സ്റ്റൻഷനുകളും കുറുകെ വരകളുമുള്ള ആധുനിക സ്റ്റൈലിങ്ങാണ് എസ്പി160യുടെ ലുക്ക് തന്നെ മാറ്റുന്നത്. എൽഇഡി ലൈറ്റിങ്ങും ഡിജിറ്റൽ ഇൻസ്ട്രമെന്റേഷനും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്. സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയ്‌ക്ക് പുറമേ, യാത്രയും ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട ഡാറ്റയും ലഭിക്കും. എന്നാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നിലവിലില്ല.

മുന്നില്‍ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. യൂണികോണിൽ നിന്നുള്ള അതേ ഡയമണ്ട്-ടൈപ്പ് ഫ്രെയിമാണ് എസ്പി160ക്കുള്ളത്. 17 ഇഞ്ച് വീലുകളാണ് മുന്നിലും പിന്നിലും.

രണ്ട് വേരിയന്റുകളിൽ എസ്‌പി 160 ലഭ്യമാണ്. റിയർ ഡ്രം ബ്രേക്കുള്ള സിങ്കിൾ ഡിസ്‌ക് പതിപ്പിന് 1.18 ലക്ഷം രൂപയും 220 എംഎം റിയർ ഡിസ്‌ക് ബ്രേക്കുള്ള ഡീലക്സ് വേരിയന്റിന് 1.22 ലക്ഷം രൂപയുമാണ് വില. രണ്ടിനും 276 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും സിംഗിള്‍ ചാനൽ എബിഎസും സ്റ്റാൻഡേർഡായി ലഭിക്കും. യമഹ FZ (1.16 ലക്ഷം), സുസുക്കി ജിക്സർ (1.35 ലക്ഷം), പൾസർ പി150 (1.20 ലക്ഷം), ടിവിഎസ് അപ്പാച്ചെ ആർടിആർ 160 2V (1.19 ലക്ഷം രൂപ) എന്നിവയാണ് നിരത്തിലെ ഹോണ്ടയുടെ മുഖ്യ എതിരാളികൾ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?