AUTOMOBILE

ഇന്ത്യയില്‍ എസ് യു വി മാത്രം അവതരിപ്പിക്കാന്‍ ഹോണ്ട; മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്‌ വാഹനങ്ങളിറക്കും

വെബ് ഡെസ്ക്

ഇന്ത്യയില്‍ എസ് യു വി വാഹനങ്ങള്‍ മാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്ന തീരുമാനവുമായി ഹോണ്ട മോട്ടോര്‍ കമ്പനി. ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിലാണ്‌ ഹോണ്ട പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇന്ത്യയും കമ്പനിയും തയ്യാറാണെങ്കില്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് തയ്യാറാണെന്നും ഹോണ്ട മോട്ടോര്‍ കോപ്പറേറ്റിന്റെ സിഇഒയും, പ്രസിഡന്റും പ്രതിനിധി ഡയറക്ടറുമായ തോഷിഷിറോ മൈബേ പറഞ്ഞു.

'2040ഓടു കൂടി ആഗോള തലത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൊണ്ടുവരികയാണ് ഞങ്ങളുടെ ആലോചന. ആ ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി 2030, 2035, 2040 എന്നീ വര്‍ഷങ്ങളെ നാഴിക കല്ലായി നിര്‍വചിച്ചിട്ടുണ്ട്. ഹോണ്ടയെ സംബന്ധിച്ച് വലിയ വിപണിയാണ് ഇന്ത്യ. ഇലക്ട്രിക്‌ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും പറ്റിയ വിപണി''- മൈബേ പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്‌ വാഹനങ്ങള്‍ ഇന്ത്യയിലിറക്കാനാണ് ഹോണ്ടയുടെ തീരുമാനം. അടുത്ത കാലത്ത് പുറത്തിറക്കിയ എലവേറ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കിയായിരിക്കും വാഹനങ്ങള്‍ പുറത്തിറക്കുക.വിപണിയിലെ മറ്റ് കമ്പനികളുമായി മത്സരിച്ച് വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസവും ഹോണ്ടയ്ക്കുണ്ടെന്ന് ഇന്ത്യയിലെ ഹോണ്ട കാറിന്റെ പ്രസിഡന്റ് ടകുയ സുമുറ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 35 ശതമാനം വളര്‍ച്ചയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണി ഹോണ്ടയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഏഷ്യന്‍ ഹോണ്ട മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയും ഏഷ്യയിലെയും ഓഷ്യാനിയയിലെയും റീജിയണല്‍ മേധാവിയുമായ ടോഷ്യോ കുവാഹരയും അഭിപ്രായപ്പെട്ടു.

അതേസമയം ബ്രിയോയും ജാസ്സും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോണ്ട നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ അമേസ്, സിറ്റി എന്നീ കാറുകളുടെ വില്‍പ്പനയാണ് ഹോണ്ട നടത്തുന്നത്. ജനറല്‍ മോട്ടേഴ്‌സുമായി സഹകരിച്ച് ഹോണ്ട കഴിഞ്ഞ വര്‍ഷം വൈദ്യുതീകരിച്ച വാഹനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലാഭത്തിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇരുവരും പ്രഖ്യാപനങ്ങള്‍ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. ജനറല്‍ മോട്ടേര്‍സുമായി തങ്ങള്‍ക്ക് മൂലധനമോ നിക്ഷേപപരമോ ആയ ബന്ധമില്ലെന്നും ഹോണ്ട വ്യക്തമാക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും