'ഹോണ്ടയുടെ കരിമ്പുലി', സിബിആര്‍1000ആര്‍ ആര്‍ ആര്‍ ഫയര്‍ബ്ലേഡ് എസ്പി കാര്‍ബണ്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കി ഹോണ്ട. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ 2024 ഫയര്‍ബ്ലേഡ് എസ്പിയുടെ ഓള്‍-കാര്‍ബണ്‍ ഫൈബര്‍ പതിപ്പാണ് സിബിആര്‍1000ആര്‍ ആര്‍ ആര്‍ ഫയര്‍ബ്ലേഡ് എസ്പി കാര്‍ബണ്‍. ആഗോളതലത്തില്‍ 300 യൂണിറ്റുകള്‍ മാത്രമായിരിക്കും പുതിയ പതിപ്പ് പുറത്തിറക്കുക.
കാര്‍ബണ്‍ ഫൈബര്‍ ബോഡി വര്‍ക്ക്, ഫ്രണ്ട് മഡ്ഗാര്‍ഡ്, അണ്ടര്‍ കൗള്‍, മിഡില്‍ കൗള്‍, റിയര്‍ ടയര്‍ ഹഗ്ഗര്‍, എയര്‍ബോക്സ് കവര്‍, വിങ് ലൈറ്റുകള്‍ എന്നിവയാണ് പുതിയ വാഹനത്തിന്റെ പ്രത്യേകത. ഓട്ടോക്ലേവ് രീതിയിലൂടെ രൂപപ്പെടുത്തിയ 3കെ/12കെ പ്രീ-ഇംപ്രെഗ്‌നേറ്റഡ് കാര്‍ബണ്‍ ആണ് പുതിയ ഘടകങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറിന്റെ ഉപയോഗം സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍ ഫയര്‍ബ്ലേഡ് എസ്പി കാര്‍ബണ്‍ പതിപ്പിന് 1 കിലോ കുറച്ചതായും ഹോണ്ട അവകാശപ്പെടുന്നു.
പുതുക്കിയ എന്‍ജിനും ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്ക് സിസ്റ്റം എന്നിവ ഉള്‍പ്പെടെ നവീകരിച്ച് ഫയര്‍ബ്ലേഡ് എസ്പി അവതരിപ്പിക്കുന്നു. 14,000 ആര്‍പിഎമ്മില്‍ 214 ബിഎച്ച്പിയും 12,000 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും നല്‍കുന്ന വാട്ടര്‍ കൂള്‍ഡ് 1000 സിസി ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ സ്‌പോര്‍ട്‌സ് ബൈക്കിന് കരുത്തേകുന്നത്. പുതിയ വിംഗ്ലെറ്റുകള്‍, പിന്‍ അലുമിനിയം സ്വിംഗാര്‍ തുടങ്ങിയവയും പുതിയ മോഡലില്‍ ചേര്‍ത്തിട്ടുണ്ട്.
ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് പുതിയ മോഡല്‍ ഹോണ്ട വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം 25.81 ലക്ഷം രൂപയാണ് (23,499 പൗണ്ട്) ഫയര്‍ബ്ലേഡ് എസ്പിയുടെ യുകെയിലെ വില. ഫയര്‍ബ്ലേഡ് കാര്‍ബണ്‍ എഡിഷന്റെ യൂണിറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തത്കാലം ഹോണ്ടയ്ക്ക് പദ്ധതിയില്ല.