AUTOMOBILE

പുതിയ നിറം, പുതിയ മുഖം; കാത്തിരിക്കാം പുതിയ അൽകാസറിനുവേണ്ടി

സെപ്റ്റംബർ ഒൻപതിനാണ് പുതിയ ഫേസ് ലിഫ്റ്റ് പുറത്തുവരുന്നത്

വെബ് ഡെസ്ക്

ഹ്യുണ്ടായിയുടെ പ്രധാനപ്പെട്ട എസ് യു വികളിൽ ഒന്നായ ആൽകാസർ ഇനി പുതിയ നിറങ്ങളിൽ. ഏറ്റവും പുതിയ ഫേസ് ലിഫ്റ്റിലാണ് മൂന്നു നിറങ്ങൾകൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ ഏറ്റവുമധികം വിറ്റഴിയുന്ന എസ് യു വി ക്രെറ്റയാണ്. ക്രെറ്റയ്ക്കും മുകളിൽ മറ്റൊരു പ്രീമിയം എസ് യു വി ഇറക്കുക എന്ന ഉദ്ദേശത്തിൽ നിന്നാണ് അൽകാസർ ഇറങ്ങുന്നത്. 2021ൽ ഇന്ത്യൻ നിരത്തുകളിൽ ഹ്യുണ്ടായി കൊണ്ടുവന്ന അൽകാസർ ചെറിയ കാലയളവിൽ തന്നെ വാഹനപ്രേമികൾക്ക് പ്രിയപ്പെട്ട വണ്ടിയായി മാറുകയായിരുന്നു.

സെപ്റ്റംബർ ഒൻപതിനാണ് പുതിയ ഫേസ് ലിഫ്റ്റ് പുറത്ത് വരുന്നത്. 25,000 രൂപ നൽകി ഇപ്പോൾ പ്രീബുക്ക് ചെയ്യാം. പുതിയ വണ്ടി അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ ഡിസൈനും ഇന്റീരിയറിലെ പുതിയ പ്രത്യേകതകളുമുൾപ്പെടെ നിരവധി കാര്യങ്ങൾ കമ്പനികൾ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഏതൊക്കെയാണ് ഫേസ് ലിഫ്റ്റിലെ നിറങ്ങൾ

പുതിയ ഫേസ് ലിഫ്റ്റ് ഒൻപത് കളറുകളിലാണ് പുറത്തുവരുന്നത്. അതിൽ എട്ടും മോണോടോൺ ആയിരിക്കും. ഒന്നുമാത്രമാണ് ഡ്യുവൽ ടോണിൽ വരുന്നത്. റോബസ്റ്റ് എമറാൾഡ് പേൾ, റോബസ്റ്റ് എമിറാൾഡ് പേൾ മാറ്റ്, ഫിയറി റെഡ് എന്നിവയാണ് പുതിയ നിറങ്ങൾ. ഇവയ്ക്കൊപ്പം ടൈറ്റാൻ ഗ്രേ മാറ്റ്, സ്റ്റാറി നൈറ്റ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ് എന്നിവയും മോണോ ടോണിൽ ഉൾപ്പെടുന്നു.

അറ്റ്ലസ് വൈറ്റും അബിസ് ബ്ലാക്കും ചേരുന്നതാണ് കമ്പനി അവതരിപ്പിക്കുന്ന ഡ്യുവൽ ടോൺ.

ഫേസ് ലിഫ്റ്റിനു മുമ്പുള്ള അൽകാസറിൽ കൂടുതൽ ഡ്യുവൽ ടോൺ കളറുകളുണ്ടായിരുന്നു. റേഞ്ചർ കാക്കി, ടൈറ്റാൻ ഗ്രേ എന്നീ നിറങ്ങളിലുള്ള വണ്ടികളിൽ അബിസ് ബ്ലാക്ക് നിറത്തിലുള്ള റൂഫ് നൽകി രണ്ട് ഡ്യുവൽ ടോൺ മോഡലുകൾ കൂടി കമ്പനി പുറത്തിറക്കിയിരുന്നു. പുതിയ അൽകാസറിൽ കടും നീല നിറത്തിലുള്ള ഡ്യുവൽ ടോണിലുള്ള ഉൾഭാഗമായിരിക്കും.

പവർഫുള്ളാണോ അൽകാസർ?

പുതിയ അൽകാസർ നേരത്തെയുള്ള അതേ എൻജിനോടുകൂടി തന്നെയാണ് ഫേസ് ലിഫ്റ്റിലും വരുന്നത്. 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് കമ്പനി പുതിയ വണ്ടിയിലും നൽകുന്നത്. രണ്ട് എൻജിനിലും മാനുവൽ ഗിയർ ബോക്സുകളുണ്ടാകും. ഡീസലിൽ സെവൻ സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാസ്‌മിഷനും പെട്രോളിൽ സിക്സ് സ്പീഡ് ടോർക് കോൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സുമുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ