AUTOMOBILE

കിയയുടെ ആഗോള വിപണിയിൽ ഇന്ത്യ നാലാമത്; രേഖപ്പെടുത്തിയത് 10% വിൽപ്പന

2020ല്‍ പുറത്തിറങ്ങിയ സോനെറ്റ് ഇതുവരെ 3.68 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിട്ടുണ്ട്

വെബ് ഡെസ്ക്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ആഗോള വിപണിയിൽ ഇന്ത്യ നാലാമത്. ആഗോളവിൽപ്പനയുടെ പത്ത് ശതമാനമാണ് ഇന്ത്യയിൽ നിന്നുണ്ടായത്. കിയ ഇന്ത്യയുടെ എംഡി തെ ജിൻ-പാർക്കിനെ ഉദ്ധരിച്ച് 'ഇടി ഓട്ടോ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിയയുടെ ആഭ്യന്തര വിപണിയിൽ ഏകദേശം ഏഴ് ലക്ഷത്തിലധികം യൂണിറ്റുകളുമായി പട്ടികയിൽ മുന്നിലുള്ളത് ദക്ഷിണ കൊറിയയാണ്. പിന്നാലെ 650,000 യൂണിറ്റുകളുമായി യുഎസും 550,000 യൂണിറ്റുകളുമായി യൂറോപ്യൻ വിപണിയും പട്ടികയിലുണ്ട്.

2019ലാണ് സെല്‍റ്റോസ് എന്ന എസ്‌യുവി മോഡലിലൂടെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്. മാര്‍ക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ് എസ്‌യുവികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് കിയ അവരുടെ വാഹനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ സോനെറ്റ് ഇതുവരെ 3.68 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിട്ടുണ്ട്.

പ്രീമിയം കാറുകളേക്കാൾ അധികം വില കുറഞ്ഞ വാഹനങ്ങൾ വിറ്റഴിഞ്ഞു പോകുന്ന ഇന്ത്യൻ മാര്‍ക്കറ്റില്‍ മിതമായ നിരക്കിൽ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ എല്ലാം ഉൾക്കൊള്ളിച്ചുള്ളതാണ് കിയയുടെ വാഹനങ്ങൾ. സെല്‍റ്റോസിനെ കൂടാതെ, സോനെറ്റ്, കാരെന്‍സ് എംപിവി, EV6 എന്നീ മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കിയ കോംപാക്റ്റ് എസ്‌യുവിയായ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചത്.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റായിരിക്കും 2024ല്‍ കമ്പനിയില്‍ നിന്ന് ആദ്യം പുറത്തിറക്കുന്ന മോഡല്‍. പിന്നാലെ ന്യൂ ജെൻ കാര്‍ണിവലും വര്‍ഷാവസാനം ഇവി9 കാറും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

അടുത്ത വര്‍ഷത്തെ ബിസിനസ് പ്ലാനിലൂടെ 100 സെയില്‍സ് ഔട്ട്ലെറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും സ്ഥാപിത ഉല്‍പ്പാദന ശേഷി ഒരു ലക്ഷം യൂണിറ്റ് വരെ വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് കിയ ഇന്ത്യ എംഡിയും സിഇഒയുമായ തെ ജിന്‍-പാര്‍ക്ക് പറഞ്ഞത്.

അടുത്ത വർഷം അവതരിപ്പിക്കാനിരിക്കുന്ന മോഡലുകൾക്കൊപ്പം സെല്‍റ്റോസിന് മുകളിൽ വിപണി കീഴടക്കാൻ സാധ്യതയുള്ള എസ്‌യുവി മോഡൽ കൊണ്ടുവരാനും കിയയ്ക്ക് പദ്ധതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനത്തിൽ അധികമായിരുന്നു കിയ ഇന്ത്യയുടെ വിപണി വിഹിതം. ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 95 രാജ്യങ്ങളിലേക്കായി രണ്ട് ലക്ഷം വാഹനങ്ങളാണ് കിയ കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് വെറും നാല് വര്‍ഷത്തിനുള്ളില്‍ തന്നെ തുടര്‍ച്ചയായി മൂന്നാം വര്‍ഷം എസ്‌യുവികളുടെയും എംപിവികളുടെയും കയറ്റുമതിയില്‍ മുന്‍നിരയിലെത്താന്‍ കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ