ഉത്സവ സീസൺ എത്തിയതോടെ വാഹന ലോകത്ത് പുതിയ മോഡലുകളുടെയും പ്രത്യേക പതിപ്പുകളുടെയും വരവാണ്. കോംപസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ (എസ്‍യുവി) പുതിയ പതിപ്പും മെറിഡിയൻ എസ്‍യുവിയുടെ സ്പെഷ്യൽ എഡിഷൻ ഫേസ്‍ലിഫ്റ്റ് പതിപ്പുമായി ജീപ്പ് ഇന്ത്യയും ആ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല, ഈ നിരയിലേക്ക് 4×2 ബ്ലാക്ക് ഷാർക്ക് എഡിഷനും കമ്പനി ചേർത്തിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, കോംപസ് എസ്‍യുവിയുടെ പ്രാരംഭ വില 20.49 ലക്ഷം രൂപയാണ്. ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 23.99 ലക്ഷം രൂപ മുതലാണ് വില.
2 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ജീപ്പ് കോംപസ് 9ഡബ്ല്യുഡി റെഡ് ബ്ലാക്ക് എഡിഷൻ എസ്‍യുവിക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 168 ബിഎച്ച്പി കരുത്തും 350 എന് എം ടോർക്കും ഉത്പ്പാദിപ്പിക്കും. പുതിയ വേരിയന്റിന്റെ ഇന്ധനക്ഷമത ലിറ്ററിന് 16.2 കിലോമീറ്ററായിരിക്കുമെന്ന് ജീപ്പ് അറിയിച്ചു. വെറും 9.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ പുതിയ എസ്‍യുവിക്ക് കഴിയും. ഡീസൽ ഓട്ടോമാറ്റിക്കിന് ലിറ്ററിന് 16.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും നൽകിയിട്ടുണ്ട്.
എസ്‍യുവിയുടെ പെട്രോൾ വേരിയന്റുകളൊന്നും കമ്പനി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നില്ല. താഴ്ന്ന വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പ്രത്യേക പതിപ്പിന്റെ ഭാഗമായി, ജീപ്പ് ലോഗോ, വാതിലുകളിലെ 'കോംപസ്' മോണിക്കർ, ORVM ഹൗസിംഗുകൾ തുടങ്ങിയ ചില ഘടകങ്ങൾക്ക് ഗ്ലോസ്-ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. മുൻവശത്തെ ഫെൻഡറുകളിൽ 'ബ്ലാക്ക് ഷാർക്ക്' ചിഹ്നങ്ങളും അതിന്റെ പ്രത്യേക സ്വഭാവം വേർതിരിച്ചറിയാൻ കാർ നിർമാതാവ് നൽകിയിട്ടുണ്ട്. കൂടാതെ പുതിയ ബ്ലാക്ക് ഇൻസെർട്ടുകളുള്ള വ്യത്യസ്ത ശൈലിയിലുള്ള ഗ്രില്ലും നൽകിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, പുതിയ ഗ്രില്ലും അലോയ്കളും സ്റ്റാൻഡേർഡ് MY2024 കോംപസിൽ ലഭ്യമാകും എന്നതാണ്.
ഇന്റീരിയർ പൂർണമായും ബ്ലാക്ക് തീമിലാണ്. കോംപസ് ബ്ലാക്ക് ഷാർക്ക് പതിപ്പിന് ഡാഷ്‌ബോർഡിലും സ്റ്റിയറിങ് വീലിലും ചുവന്ന ആക്‌സന്റുകളും സീറ്റ് അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങും ലഭിക്കുന്നു. മെറിഡിയനിൽ നിന്ന് കടമെടുത്ത അലോയ് വീലുകൾ ഉൾപ്പെടുത്തിയതാണ് ശ്രദ്ധേയമായ ഒരു മാറ്റം. സ്‌പോർട്‌സ്, ലോഞ്ചിറ്റ്യൂഡ്, ലോംഗ്‌റ്റിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ എസ് എന്നിങ്ങനെ അഞ്ച് ട്രിം തലങ്ങളിൽ പുതിയ ജീപ്പ് കോംപസ് ലഭ്യമാണ്. സ്‌പോർട്ട് ട്രിം എൻട്രി ലെവൽ വാഹനമായി തുടരുന്നു. അത് ഡീസൽ-മാനുവൽ പവർട്രെയിനിൽ മാത്രമേ ലഭ്യമാകൂ.
അതേസമയം, ഓവർലാൻഡ് എഡിഷൻ എന്നറിയപ്പെടുന്ന മെറിഡിയൻ എസ്‌യുവിയുടെ ഏറ്റവും പുതിയ പ്രത്യേക പതിപ്പും ജീപ്പ് ഇന്ന് അവതരിപ്പിച്ചു. നിലവിൽ ലഭ്യമായ സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് പുതിയ മെറിഡിയൻ ഓവർലാൻഡ് എഡിഷൻ എസ്‌യുവി നിരവധി ഫീച്ചറുകൾ അവതരിപ്പിക്കും. മെറിഡിയൻ അപ്‌ലാൻഡ്, മെറിഡിയൻ എക്സ് എന്നീ രണ്ട് പ്രത്യേക പതിപ്പുകൾക്കൊപ്പം ഇത് ചേരുന്നു.
ജീപ്പ് കോമ്പസ് ബ്ലാക്ക് ഷാർക്ക് ലിമിറ്റഡ് ട്രിം ലെവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫുൾ എൽഇഡി റിഫ്‌ളക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, യുകണക്റ്റ് 5 യുഐ പ്രവർത്തിക്കുന്ന 10.1 ഇഞ്ച് ടിഎഫ്‌ടി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് പാനൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും സവിശേഷതകളും ലഭ്യമാകും. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും പൂർണമായും കമ്പ്യൂട്ടർവത്കരിച്ച 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും മോഡൽ എസിന് മാത്രമേ ഉള്ളൂ.
മെറിഡിയൻ ഓവർലാൻഡിന്റെ പുതിയ ഗ്രില്ലിനും ബോഡി കളർ സൈഡ് സ്കർട്ടുകൾക്കും പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾക്കും ക്രോം സറൗണ്ട് ലഭിക്കുന്നു. ഉള്ളിൽ, ക്യാബിനിലുടനീളം കോപ്പർ ഹൈലൈറ്റുകൾ, സീറ്റുകൾക്കും ഡാഷ്‌ബോർഡിനുമുള്ള സ്വീഡ് ഫിനിഷ്, കോപ്പർ ബാക്ക്ഡ് സീറ്റ് ലെതർ പെർഫൊറേഷൻ എന്നിവയുണ്ട്. ഹ്യുണ്ടായി അൽകാസർ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയാണ് ജീപ്പ് കോമ്പസ് ഫേസ്‍ലിഫ്റ്റിന്റെ എതിരാളികൾ. ഗാലക്സി ബ്ലൂ, ടെക്നോ മെറ്റാലിക് ഗ്രീൻ, ഡയമണ്ട് ബ്ലാക്ക്, എക്സോട്ടിക്ക റെഡ്, മിനിമൽ ഗ്രേ, പേൾ വൈറ്റ്, സെവൻത് കളർ ബ്രില്യന്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാകും.