AUTOMOBILE

5 സെക്കൻഡില്‍ 100 കിലോമീറ്റർ വേഗത, ഫാസ്റ്റ് ചാർജിങ്! ബിഎംഡബ്ല്യുവിനും ഔഡിക്കും ചെക്കുവെയ്ക്കാൻ ഇവി9നുമായി കിയ

വെബ് ഡെസ്ക്

ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവിയായ ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് കിയ. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ വിപണിയിലെ എതിരാളികള്‍.

378 ബിഎച്ച്പിയാണ് വാഹനത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്ന പരമാവധി പവർ. 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. 5.3 സെക്കൻഡില്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവി9ന് സാധിക്കുമെന്നാണ് കിയയുടെ അവകാശവാദം.

ദീർഘദൂരയാത്രകള്‍ക്ക് അനുയോജ്യമാണ് വാഹനം. ഒറ്റച്ചാർജില്‍ 561 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും. 24 മിനുറ്റിനുള്ളില്‍ 10 ശതമാനത്തില്‍നിന്ന് 80 വരെ ചാർജ് എത്തും. 350 കിലോവാട്ട് ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് വാഹനത്തെ അതിവേഗ ചാർജിങ്ങിന് പ്രാപ്തമാക്കുന്നത്.

ഇലക്ട്രിക്ക് ഗ്ലോബല്‍ മോഡുലാർ ഫ്ലാറ്റ്‌ഫോമി (ഇ-ജിഎംപി) ലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 198 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. വിവിധ ഭൂപ്രകൃതികളില്‍ അനായാസമായി ഓടിക്കാൻ സാധിക്കും.

എക്‌സ്റ്റീരിയർ ഡിസൈനില്‍ ജിടി-ലൈൻ മാതൃകയാണ് കിയ പിന്തുടർന്നിരിക്കുന്നത്. ഐസ് ക്യൂബ് ശൈലിയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍. 20 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളാണ് വരുന്നത്. ഫോഗ് ലാമ്പുകള്‍ ഉള്‍പ്പെടെ എല്‍ഇഡിയാണ്.

സിക്‌സ് സീറ്ററാണ് വാഹനം. അഞ്ച് എക്‌സ്റ്റീരിയർ കളറുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. വൈറ്റ് പേള്‍, ഓഷ്യൻ ബ്ലൂ, പെബിള്‍ ഗ്രേ, പന്തേറ മെറ്റല്‍, അറോറ ബ്ലാക്ക് പേള്‍ എന്നിയാണ് നിറങ്ങള്‍. ഡുവല്‍ ടോണില്‍ രണ്ട് കോമ്പിനേഷനുകളും ലഭ്യമാണ്.

ഡുവല്‍ സണ്‍റൂഫ്, 12.3 ഇഞ്ച് ഡിസ്‌പ്ലെ സെറ്റ് അപ്പ്, ലെവല്‍ 2 അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്), 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഡിജിറ്റല്‍ കീ എന്നിവയാണ് മറ്റ് ആകർഷണങ്ങള്‍.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി