ഇന്ത്യന്‍ വിപണിയില്‍ ഗ്രാന്‍ഡ് വിറ്റാര ഉള്‍പ്പെടെ സി സെഗ്മെന്റ് എസ്‌യുവികളുടെ കുതിപ്പിന് തടയിടാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി കിയ സെല്‍റ്റോസ്. 2019ല്‍ ഇന്ത്യന്‍ വിപണിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് നിരത്തിലെത്തിയ സെല്‍റ്റോസ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മുഖം മിനുക്കിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2023ന്റെ പകുതിയോടെ പുത്തന്‍ സെല്‍റ്റോസ് ഇന്ത്യയിലെത്തുമെന്നാണ് സൂചന. 2022 ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടന്ന ബുസാന്‍ മോട്ടോര്‍ ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ നിലവിലുള്ള ടര്‍ബോ പെട്രോള്‍ എന്‍ജിന് പകരം കരുത്തുകൂടിയ എന്‍ജിനാകും ടര്‍ബോ വേരിയന്റില്‍ ഉള്‍പ്പെടുത്തുക. 140 ബിഎച്ച്പി കരുത്തും, 242എന്‍എം ടോര്‍ക്കും ഉത്പാദിപ്പിച്ചിരുന്ന പഴയ 1.4 ലിറ്റര്‍ എന്‍ജിന് പകരം 160ബിഎച്ച്പി കരുത്തും 253എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടുകൂടിയാകും വാഹനം എത്തുക. എന്നാല്‍ നിലവിലെ 7സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റന്‍സ്, സറൗണ്ട് വ്യൂ മോണിറ്റര്‍, ഓട്ടോമാറ്റിക് ഹൈ ബീമുകള്‍, റിമോട്ട് സ്മാര്‍ട്ട് പാര്‍ക്കിംഗ് അസിസ്റ്റ് എന്നീ ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും
പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും മുന്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുമാണ് കാഴ്ചയില്‍ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെ വേറിട്ടു നിര്‍ത്തുന്നത്. പുതുക്കിയ ടെയില്‍ ലാമ്പുകളും ടെയില്‍ഗേറ്റും പുറമേയുള്ള മാറ്റങ്ങളില്‍ ശ്രദ്ധേയമാണ്.
ഫീച്ചറുകളുടെ കാര്യത്തിലും വാഹനപ്രേമികളെ കിയ നിരാശപ്പെടുത്താറില്ല. നാവിഗേഷന്‍ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റന്‍സ്, സറൗണ്ട് വ്യൂ മോണിറ്റര്‍, ഓട്ടോമാറ്റിക് ഹൈ ബീമുകള്‍, റിമോട്ട് സ്മാര്‍ട്ട് പാര്‍ക്കിങ് അസിസ്റ്റ് എന്നിവയും ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഇടംപിടിക്കും. ഇവയെക്കൂടാതെ, അപ്ഡേറ്റ് ചെയ്ത സെല്‍റ്റോസിന് പനോരമിക് സണ്‍റൂഫും ലഭ്യമാകും.
കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും വാഹനം ഇടിക്കുന്നത് തടയുന്ന ഫോര്‍വേഡ് കൊളിഷന്‍ സംവിധാനവും സെല്‍റ്റോസില്‍ ഉള്‍പ്പെടുത്തും
ബ്ലൈന്‍ഡ് സ്പോട്ട് കൊളിഷന്‍ വാണിങ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, തുടങ്ങിയ മെച്ചപ്പെടുത്തിയ ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍ വാഹനത്തിന് ലഭിക്കും. കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും വാഹനം ഇടിക്കുന്നത് തടയാന്‍ കഴിയുന്ന തരത്തില്‍ അപ്‌ഡേറ്റഡ് അഡാസ് സംവിധാനങ്ങളില്‍ ഫോര്‍വേഡ് കൊളിഷന്‍ സംവിധാനവും ഉള്‍പ്പെടുത്തിയാണ് സെല്‍റ്റോസ് ഇന്ത്യയിലെത്താന്‍ ഒരുങ്ങുന്നത്.
ആഗോള വിപണിയിലുള്ള മോഡലില്‍ ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ സ്റ്റിയറിങ് അസിസ്റ്റ്, ലെയ്ന്‍ സെന്ററിങ് സ്റ്റിയറിങ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയും ലഭിക്കുന്നു. ഇന്ത്യ-സ്‌പെക്ക് എസ്യുവിക്ക് ഈ അഡാസ് സവിശേഷതകള്‍ ലഭിക്കുമോ എന്ന് കണ്ടറിയണം.
10.25 ഇഞ്ച് ടച്ച്സ്‌ക്രീനിനൊപ്പം പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തില്‍ ഇടംപിടിക്കും
ആറ് എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, പാര്‍ക്കിങ് സെന്‍സറുകളും ക്യാമറയും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റവും സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഉള്‍വശത്തും മാറ്റങ്ങള്‍ പ്രകടമാകും.
10.25 ഇഞ്ച് ടച്ച്സ്‌ക്രീനിനൊപ്പം പുതിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തില്‍ ഇടംപിടിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റില്‍ ഗിയര്‍ ലിവറിന് പകരം റോട്ടറി ഡയലുകളാകും ഇനിമുതല്‍ ഉണ്ടാകുക.
നിലവിലുള്ള 115 ബിഎച്ച്പി, 144 എന്‍എം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 115 ബിഎച്ച്പി, 250 എന്‍എം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും മാറ്റങ്ങള്‍ ഉണ്ടാകില്ല. മുന്‍ മോഡലുകളില്‍ ഉണ്ടായിരുന്ന വിശാലമായ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പുത്തന്‍ പതിപ്പിലും നിലനിര്‍ത്തും. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഐഎംടി, സിവിടി, ഗിയര്‍ബോക്സുകളാണ് കിയ സെല്‍റ്റോസിലുണ്ടാകുക.