AUTOMOBILE

കിയ ഇവി9 ഇലക്ട്രിക് എസ്‌യുവി 2024 ൽ ഇന്ത്യയിൽ അവതരിപ്പിക്കും

വെബ് ഡെസ്ക്

കൊറിയൻ കാർ നിർമാതാക്കളായ കിയ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. മുൻനിര ഇലക്ട്രിക് എസ്‌യുവിയായ ഇവി9 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും. ഈ വർഷം ആദ്യം ഓട്ടോ എക്‌സ്‌പോ 2023-ൽ ഇവി9 കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചിരുന്നു.  കമ്പനിയുടെ പ്രൊഡക്ഷൻ റെഡി മോഡൽ 2023 മാർച്ചിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇവി6 ന് ശേഷം കിയയുടെ രണ്ടാമത്തെ ഇലക്രട്രിക്ക് വാഹനമാണ് ഇവി9.

ആഗോളതലത്തിൽ കിയയുടെ ഏറ്റവും ചെലവേറിയതും വലുതുമായ ഇലക്ട്രിക് എസ്‌യുവിയാണ് ഇവി9. മുൻ ബിഎംഡബ്ല്യു സ്റ്റൈലിസ്റ്റ് കരിം ഹബീബിന്റെ മേൽനോട്ടത്തിലാണ് ഇവി9 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടു-ബോക്‌സ് രൂപകൽപ്പനയുള്ള വാഹനത്തന് ബോൾഡ് സ്റ്റൈലിങ്ങാണുള്ളത്. മൂന്ന് നിരയുള്ള ക്യാബിനും വേരിയന്റിനെ ആശ്രയിച്ച് ഒന്നിലധികം സീറ്റിങ് ലേഔട്ടുകളും വാഹനത്തിനുണ്ട്. ബിഎംഡബ്ല്യൂ, ഓഡി, മേർസിഡസ് ബെൻസ് എന്നിവയുടെ സമാന വിലയും വലുപ്പവുമുള്ള ഇലക്ട്രിക് എസ്‌യുവിയാണ് ഇവി9 എന്ന് കിയ വ്യക്തമാക്കുന്നു.

മൂന്ന് ബാറ്ററി പവർ റേഞ്ചുകളിൽ ഇവി9 ലഭ്യമാകും. 76.1 kWh ബാറ്ററി ലഭിക്കുന്ന ഇവി9 RWD, 99.8 kWh ബാറ്ററി ലഭിക്കുന്ന ഇവി9 RWD ലോങ് റേഞ്ച് വേരിയന്റ്, ടോപ്പ് സ്പെക്ക് ഇവി9 AWD എന്നിവയാണവ. ടോപ്പ്-സ്പെക്ക് ഇവി9ന്റെ റേഞ്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഹനത്തിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.

കിയ 2.0 എന്ന പേരിൽ കിയ ഇന്ത്യ ഒരു പുതിയ പരിവർത്തന തന്ത്രം വെളിപ്പെടുത്തിയിരുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ 10 ശതമാനം വിപണി വിഹിതം ലക്ഷ്യമിട്ടാണ് കിയ 2.0 പദ്ധതി. ഇതിന്റെ ഭാഗമായി ഇവി9 പോലെയുള്ള കൂടുതൽ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

വിപണിയിൽ ഇവി9 ബിഎംഡബ്ല്യു ഐഎക്‌സിനോടായിരിക്കും മത്സരിക്കുക. ഒരു കോടി രൂപയിൽ നിന്നാണ് ബിഎംഡബ്ല്യു ഐഎക്‌സിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ഇവി9നും സമാന വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവി9 കൂടാതെ കാർണിവൽ എംപിവി, സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നുത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും