AUTOMOBILE

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍; ബൈക്കും സ്‌കൂട്ടറും പുറത്തിറക്കി സ്റ്റാര്‍ട്ടപ്പ് കമ്പനി

അമേരിക്കന്‍ കമ്പനിയായ ലാന്‍ഡി ലാന്‍സോയുമായി സഹകരിച്ചാണ് കൊച്ചി ആസ്ഥാനമാക്കിയുള്ള ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് സ്റ്റാര്‍ട്ടപ്പ് കമ്പനി വാഹനങ്ങള്‍ പുറത്തിറക്കുന്നത്

വെബ് ഡെസ്ക്

മലയാളികളില്‍ വര്‍ധിച്ചുവവരുന്ന ഇലക്ട്രിക് വാഹന ഭ്രമം തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കി സ്റ്റാര്‍ട്ടപ്പ് കമ്പനി. കൊച്ചി ആസ്ഥാനമാക്കിയുള്ള ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷനാണ് രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലാന്‍ഡി ഇ-ബൈക്കും ലാന്‍ഡി ഇ-സ്‌കൂട്ടറും പുറത്തിറക്കി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊച്ചി ആസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷന്‍. അമേരിക്കന്‍ കമ്പനിയായ ലാന്‍ഡി ലാന്‍സോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് വാഹനങ്ങള്‍ പുറത്തിറക്കുന്നത്.

200 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള ലാന്‍ഡി ഇ-ഹോഴ്‌സിന് സ്‌പോര്‍ട്‌സ് മോഡില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ലാന്‍ഡി ഈഗിള്‍ ജെറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 75 കിലോമീറ്ററാണ്. ഒറ്റ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഏപ്രിലില്‍ വില ഔദ്യോഗികമായി പ്രഖ്യാപിക്കും.

പെരുമ്പാവൂരിലെ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷന്റെ നിര്‍മ്മാണ യൂണിറ്റില്‍ പ്രതിമാസം 850-1,500 വാഹനങ്ങള്‍ നിര്‍മ്മിക്കാനാകും.ഇലക്ട്രിക് ബസുകള്‍, എസ്യുവികള്‍, മിനി കാര്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 120 കോടിയിലധികം നിക്ഷേപം നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇവി ഹബ്ബുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

വൈദ്യുത വാഹനങ്ങളുടെ ദീര്‍ഘമായ ചാര്‍ജിംഗ് സമയം, തീപിടുത്ത സാധ്യത, കുറഞ്ഞ ബാറ്ററി ലൈഫ് എന്നീ പ്രശ്‌നങ്ങള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ പരിഹരിക്കപ്പെടുമെന്ന് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിജു വര്‍ഗീസ് പറഞ്ഞു.

ഏറ്റവും നൂതനമായ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഞങ്ങള്‍ ഞങ്ങളുടെ ബൈക്കുകളും സ്‌കൂട്ടറുകളും നിര്‍മ്മിച്ചിരിക്കുന്നതെന്നും ഫ്‌ളാഷ്, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് 5-10 മിനിറ്റിനുള്ളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ഏപ്രില്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാകുമെന്നും വര്‍ഗീസ് അറിയിച്ചു.

കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്ന് വാഹന പ്രകാശന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. 25 വര്‍ഷത്തെ ബാറ്ററി ലൈഫ് നല്‍കുന്ന കേരളത്തിലെ പെരുമ്പാവൂരില്‍ നിര്‍മ്മിച്ച സൂപ്പര്‍ ബൈക്കും സ്‌കൂട്ടറും അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ