AUTOMOBILE

49,999 രൂപയ്ക്ക് എക്‌സ്-വൺ പ്രൈം, എയ്‌സ് മോഡലുകള്‍; ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ സജീവമാകാന്‍ കൊമാകി

വെബ് ഡെസ്ക്

എക്‌സ്-വണ്‍ പ്രൈം, എക്‌സ്-വണ്‍ എയ്‌സ് മോഡലുകളുമായി എക്‌സ്-വണ്‍ ലിഥിയം സ്‌കൂട്ടര്‍ സിരീസ് വിപുലമാക്കി കൊമാകി ഇലക്ട്രിക് വെഹിക്കിള്‍. 49,999 രൂപ മുതല്‍ 59,999 രൂപ വരെയാണ് ഈ സ്‌കൂട്ടറുകളുടെ എക്സ് ഷോറൂം വില. വാഹനത്തിനൊപ്പം ബാറ്ററി, ചാര്‍ജര്‍, ആക്‌സസറികള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ഈ വില. ആകര്‍ഷകമായ കിഴിവുകളും കമ്പനികളും വാഗ്ദാനം ചെയ്യുന്നു.

റീജനറേറ്റീവ് ബ്രേക്കിങ്, ഓട്ടോ-റിപ്പയര്‍ ഫങ്ഷന്‍ തുടങ്ങിയവ കൊമാകി എക്‌സ്-വണ്‍, പ്രൈം, എക്‌സ്-വണ്‍ എയ്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളുടെ പ്രത്യേകതയാണ്. ഈ സവിശേഷതകള്‍ സ്വയം പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും സ്‌കൂട്ടറുകളെ പ്രാപ്തമാക്കുന്നു. ഇതുമൂലം വാഹനങ്ങള്‍ തകരാര്‍ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണു കമ്പനി അവകാശപ്പെടുന്നത്.

2-2.2 കെഡബ്ല്യുഎച്ച് ലിഥിയം ബാറ്ററിയാണ് ഇരു മോഡലുകളുടെയും കരുത്ത്. നാല്-അഞ്ച് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒറ്റ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

പാര്‍ക്കിങ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് അസിസ്റ്റ്, കീ ഫോബ് വഴിയുള്ള കീലെസ് എന്‍ട്രി എന്നിവയും എക്‌സ്-വണ്‍, പ്രൈം, എക്‌സ്-വണ്‍ എയ്‌സ് മോഡലുകളുടെ പ്രത്യേകതകളാണ്. എല്‍ഇഡി ലൈറ്റിങ്, ബിഎല്‍ഡിസി ഹബ് മോട്ടോറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍ എന്നീ സംവിധാനങ്ങളുമുണ്ട്.

ആകര്‍ഷമായ നിറങ്ങളാണ് മറ്റൊരു പ്രത്യേകത. ഗാര്‍നെറ്റ് റെഡ്, ഫ്രോസ്റ്റ് വൈറ്റ്, ജെറ്റ് ബ്ലാക്ക്, സൂപ്പര്‍ മെറ്റല്‍ ഗ്രേ എന്നിവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

45,999 രൂപ വിലയുള്ള ലോ-സ്പീഡ് വേരിയന്റുകളില്‍ മോട്ടോര്‍, ബാറ്ററി, കണ്‍ട്രോളര്‍ എന്നിവയില്‍ മൂന്നു വര്‍ഷത്തെ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. 30,000 കിലോമീറ്റര്‍ വരെയാണ് വാറന്റി.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി