AUTOMOBILE

പുത്തൻ മൂന്ന് മോഡലുകള്‍; നവീകരിച്ച ഇലക്ട്രിക് സ്കൂട്ടറുകള്‍ പുറത്തിറക്കി കോമാകി

ഇക്കോ, സ്പോർട്ട്, സ്പോർട്ട് പെർഫോമൻസ് അപ്ഗ്രേഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ് ഇ ഇ വിയില്‍ ഇനി ലഭിക്കുക

വെബ് ഡെസ്ക്

രാജ്യത്ത് ഇലക്ട്രിക് വാഹന മേഖല മാറ്റങ്ങളുടെ പാതയിലാണ്. പുത്തൻ പരീക്ഷണങ്ങളും മോഡലുകളുമായി ഇലക്ട്രിക് സ്കൂട്ടര്‍ വിപണി സജീവമാണ്. അതിലേറ്റവും പുതിയ വാർത്തയാണ് രാജ്യത്തെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ കൊമാകി നവീകരിച്ച എസ് ഇ ഇലക്ട്രിക് സ്കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചുവെന്നത്. ഇക്കോ, സ്പോർട്ട്, സ്പോർട്ട് പെർഫോമൻസ് അപ്ഗ്രേഡ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ് ഇ ഇ വിയില്‍ ഇനി ലഭിക്കുക.

എസ് ഇ ഇക്കോ സ്കൂട്ടറിന് 96,968 രൂപയാണ് എക്സ് ഷോറൂം വില. 55-60 കിലോ മീറ്ററാണ് വേഗത. നവീകരിച്ച എസ്ഇ സ്‌പോർട്ടിന് ഏകദേശം 75-80 കിലോമീറ്റർ വേഗത ലഭിക്കും.1,29,938 ആണ് ഇതിന്റെ എക്‌സ്-ഷോറൂം വില. സ്‌പോർട് പെർഫോമൻസ് അപ്‌ഗ്രേഡിന്റെ വേഗപരിധി 75-80 കിലോമീറ്ററാണ്. 1,38,427 ആണ് ഇതിന്റെ ഷോറൂം വില.

നൂതന EV-കൾക്ക് ഇക്കോ മോഡ്, സ്‌പോർട്ട് മോഡ്, ടർബോ മോഡ് എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകൾ ഉണ്ട്. ഡ്യുവൽ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, കീഫോബ് കീലെസ് എൻട്രി ആൻഡ് കൺട്രോൾ, ആന്റി-സ്‌കിഡ് ടെക്‌നോളജി തുടങ്ങിയ നൂതന ഫീച്ചറുകളും കോമാകി എസ്ഇയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

LiFePO4 സ്മാർട്ട് ബാറ്ററികളാണ് നവീകരിച്ച എസ് ഇ ഇലക്ട്രിക്കല്‍ സ്കൂട്ടറില്‍ വരുന്നത്. സ്മാർട്ട് ബാറ്ററികൾ 4 മുതൽ 5 മണിക്കൂർ വരെ ചാർജ് ചെയ്ത് ഉപയോഗിക്കാം. നവീകരിച്ച മോഡലുകള്‍ക്കും സ്റ്റൈലിഷ് എൽഇഡി ഡിആർഎൽ ഉപയോഗിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇവയ്ക്ക് 20 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. ഓൺ-ബോർഡ് നാവിഗേഷൻ, സൗണ്ട് സിസ്റ്റം, റൈഡ് കോളിങ് ഓപ്ഷനുകൾ, റെഡി-ടു-റൈഡ് സവിശേഷതകൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച സ്കൂട്ടര്‍, റൈഡര്‍മാര്‍ക്ക് പുതിയ അനുഭവമാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ