AUTOMOBILE

ഡ്യൂക്ക് 200ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി കെടിഎം

1.96 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില

വെബ് ഡെസ്ക്

യുവാക്കളുടെ ഹരമായി മാറിയ ഡ്യൂക്ക് 200ന്റെ 2023 എഡിഷൻ കെടിഎം ഇന്ത്യയിൽ പുറത്തിറക്കി.1.96 ലക്ഷം രൂപയാണ് ഷോറൂം വില. സൂപ്പർ ഡ്യൂക്ക് ആർ 1290ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഡ്യൂക്കിന്റെ രൂപകൽപ്പന.

പുതിയ ഡ്യൂക്ക് 200ൽ എൽഇഡി ഹെഡ്‌ലൈറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള ഫീച്ചറുകളെല്ലാം മുൻപത്തെ പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. സ്പ്ലിറ്റ് സീറ്റ്, ഹാൻഡിൽബാർ, ഫുട്‌പെഗുകൾ, സീറ്റിംഗ് പൊസിഷൻ എന്നിവ പഴയതുപോലെ ഉള്ളതിനാൽ റൈഡർ ട്രയാംഗിളിൽ പോലും മാറ്റമുണ്ടാകില്ല.

200സിസിയുള്ള സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് ബൈക്കിൽ സിക്സ് സ്പീഡ് ഗിയർബോക്സ് തന്നെയാണ് ഉൾപെടുത്തിയിട്ടുള്ളത്. 24.67 ബിഎച്ച്പി പവറുള്ള ഡ്യൂക്ക് ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് സിൽവർ മെറ്റാലിക് എന്നീ രണ്ടു നിറങ്ങളിലാകും നിരത്തുകളിലെത്തുക.

സ്പീഡോമീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽ ലെവൽ ഇൻഡിക്കേഷൻ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത് എൽസിഡി സ്‌ക്രീനിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ