AUTOMOBILE

ഡിഫന്‍ഡറൊ റാംഗ്ലറോ, ഓഫ് റോഡില്‍ ഏതാണ് ബെസ്റ്റ്?

വർഷങ്ങളായുള്ള ഡിസൈന്‍ നിലനിർത്തിയാണ് റാംഗ്ലർ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഡിഫന്‍ഡറിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്

വെബ് ഡെസ്ക്

ആഗോള വാഹനവിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് എസ്‍യുവി സെഗ്മെന്റിനാണ്. എന്നാല്‍ എല്ലാ എസ്‍യുവികള്‍ക്കും ഓഫ് റോഡ് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാറില്ല. ഓഫ് റോഡ് എസ്‍യുവികളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള വാഹനങ്ങളിലൊന്നാണ് ജീപ് റാംഗ്ലർ. വിപണിയില്‍ റാംഗ്ലറിന്റെ ഒത്ത എതിരാളി ആരെന്ന് ചോദിച്ചാല്‍ വാഹന പ്രേമികള്‍ ഓരേ സ്വരത്തില്‍ പറയുന്ന പേരാണ് ലാന്‍ഡ് റോവർ ഡിഫന്‍ഡർ. ഇരുവാഹനങ്ങളുടേയും താരതമ്യം പരിശോധിക്കാം.

റാംഗ്ലറും ഡിഫന്‍ഡറും ലുക്കില്‍

വർഷങ്ങളായുള്ള ഡിസൈന്‍ നിലനിർത്തിയാണ് റാംഗ്ലർ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഡിഫന്‍ഡറിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. പഴയ ഡിഫന്‍ഡറിന്റെ മോഡേണ്‍ വേർഷനാണ് ഇപ്പോള്‍ നിരത്തിലുള്ളത്. സഫാരി വിന്‍ഡൊ, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബോക്സി ലുക്ക് എന്നിവയെല്ലാം ഡിഫന്‍ഡറിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. റാംഗ്ലറിലേക്ക് വന്നാല്‍ വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റും ഏഴ് സ്ലാറ്റ് ഗ്രില്‍ എന്നിവയാണ് ഹൈലൈറ്റ്. ഡിഫന്‍ഡർ 90, 110, 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണുള്ളത്. റാംഗ്ലറിന് അഞ്ച് ഡോർ വരുന്ന ഒരു വേരിയന്റ് മാത്രമാണുള്ളത്.

എഞ്ചിനും ഗിയർ ബോക്സും

രണ്ട് ലിറ്റർ ടർബൊ പെട്രോള്‍ എഞ്ചിനാണ് റാംഗ്ലറിന്റേത്. 264 ബിഎച്ച്പി പവറും 400 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാനുള്ള കരുത്ത് എഞ്ചിനുണ്ട്.

ഡിഫന്‍ഡറിന്റെ മൂന്ന് ലിറ്റർ ഡീസല്‍ എഞ്ചിന് 296 ബിഎച്ച്പി പവറും 650 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാനാകും. മൂന്ന് ലിറ്റർ ടർബൊ പെട്രോള്‍ എഞ്ചിനാകുമ്പോള്‍ 196 ബിഎച്ച്പി പവറും 400 എന്‍എം ടോർക്കും ലഭിക്കും.

പി400 വേരിയെന്റില്‍ വരുന്ന പെട്രോള്‍ എഞ്ചിന് 394 ബിഎച്ച്പി പവറും 550 എന്‍എം ടോർക്കുമാണ് ഉത്പാദിപ്പിക്കാനാകുക. അഞ്ച് ലിറ്റർ വി8 എഞ്ചിന് 517 ബിഎച്ച്പി പവറും 625 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.

വില

ജീപ്പ് റാംഗ്ലറിന് 62.65 ലക്ഷം മുതല്‍ 66.65 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. മറുവശത്ത് ഡിഫന്‍ഡറിന് 93.55 ലക്ഷം മുതല്‍ 2.35 കോടി വരെയാണ് വിവിധ വേരിയന്റുകളുടെ വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ