AUTOMOBILE

കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോര്‍ മോഡൽ അടുത്ത മാസം വിപണിയിലെത്തും

ബെയ്‌സ് വേരിയന്റിന് ഏകദേശം 15 ലക്ഷം രൂപയും ടോപ്പ്-എൻഡ് വേരിയന്റിന് ഏകദേശം 16 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷ

വെബ് ഡെസ്ക്

വാഹനപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വണ്ടിയാണ് മഹീന്ദ്രയുടെ അഞ്ച് ഡോറുള്ള ഥാർ. ഔദ്യോഗിക ലോഞ്ച് തീയതിയും സമഗ്രമായ വിശദാംശങ്ങളും മഹിന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത മാസം മഹീന്ദ്രയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡ് എസ്‌യുവി ഥാർ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഡോർ ഥാർ മോഡലിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ബെയ്‌സ് വേരിയന്റിന് ഏകദേശം 15 ലക്ഷം രൂപയും ടോപ്പ്-എൻഡ് വേരിയന്റിന് ഏകദേശം 16 ലക്ഷം രൂപ വരെയാകും എക്സ്ഷോറൂം വില. ഏകദേശം 15 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള അഞ്ച് ഡോർ മാരുതി സുസുക്കി ജിംനിയുമായിട്ടാണ് ഥാറിന്റെ മത്സരം.

കഴിഞ്ഞ മാസം മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോര്‍ മോഡലിന് തൊണ്ണൂറുകളിൽ മഹിന്ദ്ര പുറത്തിറക്കിയ വാഹനമായ 'അർമാഡ'യുടെ പേര് നൽകുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു. അർമാഡ ഉൾപ്പടെ ഏഴ് പേരുകളുടെ പകര്‍പ്പവകാശമാണ് ഥാർ മോഡലുകൾക്കായി മഹീന്ദ്ര സ്വന്തമാക്കിയത്.

ഥാർ അഞ്ച് ഡോർ മോഡലിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നിലവിലുള്ള മൂന്ന് ഡോർ പതിപ്പിനേക്കാൾ മികച്ചതായിക്കും പുതിയ മോഡലെന്നാണ് കമ്പനിയുടെ അവകാശവാദം. പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ട്വീക്ക് ചെയ്ത ഫോഗ് ലാമ്പ് എന്നിവയാണ് മൂന്ന് ഡോർ മോഡലിൽ നിന്ന് അഞ്ച് ഡോർ മോഡലിലേക്ക് വരുമ്പോഴുള്ള ശ്രദ്ധേയമായ മാറ്റങ്ങള്‍. അതേസമയം, ഈ മോഡലുകൾക്ക് പുതിയ അലോയ് വീലുകൾക്ക് പുറമെ സൈഡ് പ്രൊഫൈലിൽ പഴയ മോഡലിൽ നിന്നും വലിയ മാറ്റമില്ലാതെ തന്നെ തുടരും. പിൻഭാഗത്ത് പുതുക്കിയ ടെയിൽലാമ്പ് ക്ലസ്റ്ററുകൾ ലഭിക്കും.

ഥാർ പുതുയ മോഡലിന്റെ ഡാഷ്‌ബോർഡിന് ഡ്യുവൽ ടോൺ ബ്രൗൺ ആന്‍ഡ് ബ്ലാക്ക് കളർ തീമാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ഥാർ മോഡലിന്റെ ഓൾ ബ്ലാക്ക് തീമിൽ നിന്ന് വ്യസ്തമാണ് പുതുക്കിയ കളർ തീം. സീറ്റ് അപ്ഹോൾസ്റ്ററി ഉൾപ്പെടെയുള്ള ക്യാബിനിലും ഡ്യുവൽ-ടോൺ ബ്രൗൺ ആന്‍ഡ് ബ്ലാക്ക് കളർ തീം ആണ് നല്കിയിരിക്കുന്നതെന്നാണ് പുറത്തുവന്ന പുതിയ മോഡലിന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഒന്നിലധികം ഇന്റീരിയർ കളർ തീം ഓപ്ഷനുകൾ പുതിയ മോഡലിൽ കമ്പനി ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

മൂന്ന് ഡോർ മോഡലിലേതിനെക്കാള്‍ 300 എംഎം.അധിക വീല്‍ബേസാണ് അഞ്ച് ഡോർ മോഡലിൽ നൽകിയിരിക്കുന്നത്. ഗ്രില്ല് ഡിസൈൻ, നവീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയി വീലുകൾ, ബമ്പർ ഡിസൈൻ, സിംഗിൾ പേൻ സൺറൂഫ്, രണ്ട് അധിക ഡോറുകൾ തുടങ്ങി എക്സ്റ്റീരിയർ ഡിസൈനിൽ ധാരാളം മാറ്റങ്ങളുണ്ട്. പുതിയ മോഡലിന്റെ ഇന്റീരിയറില്‍ കൂടുതല്‍ സ്പേസ് ഉണ്ടാകുമെന്നും പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

2.0 എൽ ടർബോ പെട്രോൾ, 2.2 എൽ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പമായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുക. ടർബോ പെട്രോൾ എഞ്ചിൻ 370എൻഎം മുതൽ 380എൻഎം വരെയുള്ള ടോർക്ക് മൂല്യം വരുന്ന 200ബിഎച്ച്പി നൽകുമെന്നാണ് പ്രതീക്ഷ. ഡീസൽ എഞ്ചിൻ രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്, 370എൻഎം മുതൽ 400എൻഎം വരെ 172ബിഎച്ച്പി, 300എൻഎമിൽ 130ബിഎച്ച്പി എന്നിങ്ങനെയാകും ലഭ്യമാകുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ