AUTOMOBILE

എംജി വിൻഡ്‌സർ ഇവി, മഹീന്ദ്ര എക്‌സ്‌യുവി 400; ഏത് ഇലക്ട്രിക്ക് എസ്‌യുവി തിരഞ്ഞെടുക്കണം?

ഇവി വാഹനങ്ങളുടെ എസ്‌യുവി സെഗ്മെന്റിലും മത്സരം കടുത്തിരിക്കുകയാണ് നിലവില്‍

വെബ് ഡെസ്ക്

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ വിപണിയില്‍ വിവിധ സെഗ്മെന്റുകളിലായി നിരവധി വാഹനങ്ങളാണ് ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ളത്. അവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റിയ കമ്പനി ടാറ്റയാണെങ്കിലും എംജി മോട്ടോഴ്‌സും ഒട്ടും പിന്നിലായിരുന്നില്ല. കാത്തിരിപ്പിന് ശേഷം എംജിയുടെ ഇലക്ട്രിക്ക് വാഹനമായ (ഇവി) വിൻഡ്‌സർ ഇവി വിപണിയിലേക്ക് എത്തുകയാണ്. സെഡ്‌എസിനും കോമറ്റ് ഇവിക്കും ശേഷം എംജി പുറത്തിറക്കുന്ന മൂന്നാമത്തെ ഇവി വാഹനമാണിത്.

ഇതോടെ ഇവി വാഹനങ്ങളുടെ എസ്‌യുവി സെഗ്മെന്റിലും മത്സരം കടുത്തിരിക്കുകയാണ്. വിൻഡ്‌സറിന് എതിരാളിയായിട്ടുള്ളത് മഹീന്ദ്രയുടെ എക്‌സ്‌യുവി400 ആണ്. ഇരുവാഹനങ്ങളും തമ്മിലുള്ള താരതമ്യം പരിശോധിക്കാം.

മൂന്ന് വേരിയന്റുകളിലാണ് വിൻഡ്‌സർ എസ്‍യുവി എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. തുടക്കവില 9.99 ലക്ഷം രൂപയായിരിക്കും. മറ്റ് വേരിയന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല. മഹീന്ദ്ര എക്‌സ്‌യുവി400ന്റെ വില 15.49 ലക്ഷത്തിനും 17.69 ലക്ഷത്തിനും ഇടയിലാണ്.

38 കിലോവാട്ട് ബാറ്ററിയിലാണ് വിൻഡ്‌സർ ഇവിയുടെ പ്രവർത്തനം. 134 ബിഎച്ച്‌പി പവറും 200 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. ഒറ്റചാർജില്‍ 331 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

മഹീന്ദ്ര എക്‌സ്‌യുവി400 രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമായിട്ടുള്ളത്. എക്‌സ്‌യുവി400 ഇസി പ്രോയില്‍‌ 34.5 കിലോവാട്ടും എക്‌സ്‌യുവി400 ഇഎല്‍ പ്രോയില്‍ 39.5 കിലോവാട്ട് ബാറ്ററിയുമാണ്. എക്‌സ്‌യുവി400 ഇസി പ്രോയില്‍ ഒറ്റചാർജില്‍ 375 കിലോമീറ്ററും എക്‌സ്‌യുവി400 ഇഎല്‍ പ്രോ 456 കിലോമീറ്ററും യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്