AUTOMOBILE

മൈലേജ് 40 കി.മീ, വില രണ്ടര ലക്ഷം!മാരുതിയുടെ ഹസ്‌ലര്‍ ഇന്ത്യയിലേക്ക്

വെബ് ഡെസ്ക്

കൂടുതല്‍ മൈലേജും കുറഞ്ഞ വിലയുമുള്ള ഒരു കാര്‍ ആരാണ് ആഗ്രഹിക്കാത്തത്. ഏതൊരു സാധാരണക്കാരന്റെയും സ്വപ്‌നം മാത്രമായിരുന്ന ആ ആഗ്രഹം സഫലീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി. മൈക്രോ എസ് യു വി സെഗ്‌മെന്റില്‍ മാരുതി ഉടന്‍ അവതരിപ്പിക്കുന്ന 'ഹസ്‌ലര്‍' ആണ് വിപണി കീഴടക്കാനൊരുങ്ങുന്നത്.

സ്‌റ്റൈലിലും ഡിസൈനിലും ഇന്ധനക്ഷമതയിലും മാത്രമല്ല, വിലയുടെ കാര്യത്തിലും മറ്റെല്ലാവരെയും ഹസ്‌ലര്‍ പിന്നിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തിയ ഹസ്‌ലര്‍ നവംബറില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.3 മീറ്റര്‍ നീളവും 2.4 മീറ്റര്‍ വീല്‍ബേസുമുള്ള ഹസ്‌ലര്‍ അതിന്റെ ഡിസൈന്‍ കൊണ്ടുതന്നെ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഉറപ്പാണ്. വിന്റേജ് കാറുകളെ അനുസ്മരിപ്പിക്കുന്ന മുന്‍ഭാഗവും ബോക്‌സ് ടൈപ് ബോഡിയും എല്ലാം വേറിട്ടു നില്‍ക്കുന്നു. മുന്‍ ഭാഗത്തെ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും നീണ്ടതെങ്കിലും വീതി കുറഞ്ഞ ഗ്രില്ലും വലിയ ബംപറും ഹസ്‌ലറിന് മികച്ച രൂപഭംഗി നല്‍കുന്നു.

പിന്‍ഭാഗം മാരുതി ജിംനിയുടെ ചെറുപതിപ്പാണ്. പ്രീമിയം നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ഇന്റീരിയര്‍ ഭംഗിയേറിയതാണ്. ഒപ്പം ഏറ്റവും ആധുനിക ടെക്‌നോളജിയിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഹസ്‌ലറിന് 600 സിസി 3-സിലിണ്ടര്‍ എന്‍ജിനാണ് മാരുതി നല്‍കിയിരിക്കുന്നത്. 40 കിലോമീറ്ററാണ് മൈലേജ്.

നവംബറില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന വാഹനത്തിന് 2.48 ലക്ഷം മുതല്‍ ആറു ലക്ഷം രൂപവരെയാകും വിലയെന്നാണ് മാരുതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തങ്ങളുടെ ആദ്യകാല മോഡലായ ആള്‍ട്ടോയുടെയും ടാറ്റ പഞ്ച്, എംജി കോമറ്റ് എന്നിവയുടെയും ശ്രേണിയിലാണ് ഹസ്‌ലറിനെ മാരുതി അവതരിപ്പിക്കുന്നത്. കോമറ്റ്, പഞ്ച് എന്നിവയ്ക്ക് ഉയര്‍ന്ന വിലയായതിനാല്‍ ഹസ്‌ലറിനെ ഉപയോഗിച്ച് ഈ വിപണി പൂര്‍ണമായും പിടിച്ചെടുക്കാമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം

മകന് വിഷം വാരിക്കൊടുത്ത ദേവൂട്ടി, മരിച്ച മകനെയോര്‍ത്ത് ചങ്ങലയില്‍ക്കിടന്ന ഭാഗീരഥി; പൊന്നമ്മയെ അനശ്വരയാക്കുന്ന കവിയൂര്‍ അമ്മഭാവങ്ങള്‍

ഫാക്ട് ചെക് യൂണിറ്റ് നിയമനം ഭരണഘടനാ വിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി 'ടൈബ്രേക്കര്‍' ജഡ്ജിയും; കേന്ദ്രത്തിന് വീണ്ടും തിരിച്ചടി