AUTOMOBILE

വിദേശ വിപണികളിലും തിളങ്ങി മാരുതി സുസുക്കി; കാർ കയറ്റുമതി 2.5 കോടി പിന്നിട്ടു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനി മാരുതിയാണ്

വെബ് ഡെസ്ക്

കയറ്റുമതി ചെയ്ത കാറുകളുടെ എണ്ണം രണ്ടര കോടി പിന്നിട്ടതായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 1987 മുതലാണ് കമ്പനി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി തുടങ്ങിയത്. വർഷങ്ങളായി ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് മേഖലകളിലെ ഏകദേശം 100 രാജ്യങ്ങളിലേക്ക് കാർ കയറ്റി അയക്കുന്നുണ്ട്.

അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കാറുകള്‍ കയറ്റുമതി ചെയ്തായിരുന്നു മാരുതിയുടെ തുടക്കം. പിന്നീട് 1987 ല്‍ ഹംഗറിയിലേക്ക് 500 കാറുകള്‍ അയച്ചതായിരുന്നു അവരുടെ ആദ്യത്തെ വലിയ കയറ്റുമതി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനി മാരുതിയാണ്. 2021 ല്‍ 2,05,450 യൂണിറ്റുകളാണെങ്കില്‍ 2022 ല്‍ അത് 2,63,068 യൂണിറ്റിലേക്ക് ഉയര്‍ന്നു. പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ചതും മാതൃസ്ഥാപനമായ സുസുക്കി മോട്ടോഴ്സിന്റെ പിന്തുണയും ലോകമെമ്പാടുമുള്ള വിശാലമായ വിപണിശൃംഖലയെ സ്വാധീനിക്കാന്‍ മാരുതിയെ പ്രാപ്തരാക്കി. ഇതാണ് മാരുതിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകമായത്.

പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ചതും മാതൃസ്ഥാപനമായ സുസുക്കി മോര്‍ട്ടേര്‍സിന്റെ പിന്തുണയും ലോകമെമ്പാടുമുള്ള വിശാലമായ വിപണിശൃംഗലയെ സ്വാധീനിക്കാന്‍ മാരുതിയെ പ്രാപ്തരാക്കി

''25 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്നു എന്നത് ഇന്ത്യയുടെ ഉത്പാദന ക്ഷമതയുടെ കൂടി അടയാളമാണ്. അഭിമാന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ച് മാരുതി സുസുക്കി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രാജ്യത്തെ വാഹന കയറ്റുമതിയിലുണ്ടായ വലിയ നേട്ടം. മാതൃകമ്പനിയായ സുസുക്കി മോട്ടോഴ്സിന്റെ വലിയ പിന്തുണയാല്‍ ഞങ്ങള്‍ക്ക് ലോകത്താകമാനം വലിയൊരു ശൃംഖല കെട്ടിപ്പടുക്കാനും അതുവഴി ആഗോള വിപണിയില്‍ സ്വന്തം ഇടം കണ്ടെത്താനും കഴിഞ്ഞു'', മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടെക്കെയുഷി പറഞ്ഞു.

''1987 ല്‍ കയറ്റുമതി ആരംഭിച്ചതുമുതല്‍ ഗുണനിലവാരം, ടെക്‌നോളജിയിലെ മികവ്, നല്ല പ്രകടനം എന്നിവയ്ക്കൊപ്പം താങ്ങാനാകുന്ന വിലയിലൂടെയും ഞങ്ങള്‍ ലോകത്താകമാനമുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത നേടി. ഇന്ന് ഇന്ത്യയിലെ വാഹനകയറ്റുമതി കമ്പനികളില്‍ ഞങ്ങള്‍ ഏറ്റവും മുന്നിലാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ