AUTOMOBILE

വൻ ഓഫറുകളുമായി മാരുതി നെക്‌സ; ഒരു ലക്ഷം രൂപ വരെ വിലക്കുറവ്

എംവൈ2023, എംവൈ2024 എന്നി പ്രൊഡക്ഷൻ യൂണിറ്റുകളിലും വിലക്കുറവ് ലഭിക്കും. എക്സ്എൽ6, ഇൻവിക്റ്റോ എംപിവി എന്നിവയാണ് ഓഫറുകളിൽ ഉൾപ്പെടാത്ത മോഡലുകൾ

വെബ് ഡെസ്ക്

2024 ആരംഭിച്ചത് മുതൽ വില വർധനവ് നടപ്പിലാക്കിയ മാരുതി സുസുക്കി ഫെബ്രുവരിയിൽ നെക്‌സ കാറുകളുടെ വിലയിൽ വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാൻഡ് വിറ്റാര, ജിംനി, ബലേനോ, ഇഗ്നിസ് തുടങ്ങിയ നെക്‌സ മോഡലുകൾക്ക് ഫെബ്രുവരിയിൽ ഒരു ലക്ഷം രൂപ വരെ കുറയുമെന്നാണ് റിപ്പോർട്ട്. ക്യാഷ് ഡിസ്‌കൗണ്ടുകളുടെയും എക്‌സ്‌ചേഞ്ച് ഓഫറുകളുടെയും രൂപത്തിലായിരിക്കും കുറഞ്ഞ വിലയിൽ മാരുതിയുടെ പ്രീമിയം കാറുകൾ ലഭിക്കുക. എംവൈ2023, എംവൈ2024 എന്നി പ്രൊഡക്ഷൻ യൂണിറ്റുകളിലും ഈ കിഴിവ് ലഭിക്കും. എക്സ്എൽ6, ഇൻവിക്റ്റോ എംപിവി എന്നിവയാണ് ഓഫറുകളിൽ ഉൾപ്പെടാത്ത മോഡലുകൾ.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര - 75,000 രൂപ വരെ വിലക്കുറവ്

എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര 2024 മോഡലിന് 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസാണ് ലഭിക്കുക. മിഡ് - സൈസ് എസ്‌യുവിയുടെ 2023 മോഡൽ തിരഞ്ഞെടുക്കുകയാണെങ്കിൽ 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ലഭിക്കും.

മാരുതി സുസുക്കി ജിംനി - 1.50 ലക്ഷം രൂപ വരെ വിലക്കുറവ്

എസ്‌യുവികളിലെ പ്രമുഖ മോഡലായ ജിംനിയുടെ 2023 മോഡലിനാണ് ഏറ്റവും വലിയ ഓഫർ ലഭിക്കുക. ഫെബ്രുവരി മാസം വാങ്ങുന്നവർക്ക് 1.53 ലക്ഷം രൂപ ലാഭിക്കാനാകും. അതേസമയം ജിംനിയുടെ പഴയ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസ് ലഭ്യമല്ല.

മാരുതി സുസുക്കി ഇഗ്നിസിന് - 55,000 രൂപ വരെ വിലക്കുറവ്

നെക്‌സയിലെ എൻട്രി ലെവൽ കാറായ മാരുതി ഇഗ്‌നിസിന്റെ 2024 മോഡൽ തിരഞ്ഞെടുക്കുന്നവർക്ക് 39,000 രൂപയാണ് വിലക്കുറവ് ലഭിക്കുക. ഇതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 19,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം പഴയ സ്റ്റോക്കായ 2023 മോഡലാണ് നോക്കുന്നതെങ്കിൽ മൊത്തം 55,000 രൂപ വിലക്കുറവ് ലഭിക്കും.

മാരുതി സുസുക്കി ബലേനോ - 35,000 രൂപ വരെ വിലക്കുറവ്

2023ലെ പെട്രോൾ മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 35,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും, അതേസമയം സിഎൻജി വേരിയൻ്റുകൾക്ക് എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ വരെയും കിഴിവ് ലഭിക്കും. 2024 മോഡലുകൾക്ക് പെട്രോളിലും സിഎൻജിയിലും യഥാക്രമം 30,000 രൂപയും 35,000 രൂപയും വരെ ആനുകൂല്യങ്ങൾ ലഭിക്കും.

മാരുതി സുസുക്കി സിയാസ് - 45,000 രൂപ വരെ വിലക്കുറവ്

സിയാസ് മോഡലിൽ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവുമാണ് ലഭിക്കുക

വരും മാസങ്ങളിൽ വീണ്ടും നെക്സ മോഡലുകളിൽ വില വർധനയുണ്ടാകും. ചെങ്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെ തുടർന്നുകൊണ്ടിരിക്കുന്ന ഹൂതികളുടെ ആക്രമണവും അതേ തുടർന്നുണ്ടായ ഗതാഗത തടസവും വഴിതിരിച്ചുവിടാനുള്ള ഉയർന്ന ചെലവുമാണ് പുതിയ വില വർധനവിന് കാരണമെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ