AUTOMOBILE

പുതിയ എൻജിൻ മാത്രമല്ല, സിഎൻജിയുമുണ്ട്; ഞെട്ടിക്കാൻ മാരുതി സ്വിഫ്റ്റ്‌

വെബ് ഡെസ്ക്

ഹാച്ച് ബാക്ക് സെഗ്മെന്റ് വീണ്ടും പിടിച്ചെടുക്കുക എന്ന ഉദ്ദേശവുമായി മാരുതി സുസുക്കി അവരുടെ ഏറ്റവും പുതിയ സ്വിഫ്റ്റ് അവതരിപ്പിക്കുന്നത് മെയ് 9നാണ്. ഇപ്പോഴിതാ വാഹനത്തിന്റെ സിഎൻജി മോഡൽ കൂടി വരുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ ലിറ്ററിന് 24 മുതൽ 25 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്ന അവകാശവാദവുമായി അവതരിപ്പിക്കപ്പെട്ട സ്വിഫ്റ്റ് സിഎൻജി കൂടി വരുന്നതോടെ ഒരു കിലോഗ്രാം സിഎൻജിക്ക് 32 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കരുതുന്നത്.

മാരുതി പുതുതായി രൂപകൽപന ചെയ്ത ത്രീ സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് എൻജിൻ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകത പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ ഈ വാഹനത്തെ ശ്രദ്ധേയമാക്കിയിരുന്നു. 82 എച്ച്പി പവറും 112 എൻഎം ടോർക്കുമാണ് പുതിയ എൻജിൻ നൽകുന്നത്.

നിലവിലെ 1.2 ലിറ്റർ പെട്രോൾ എൻജിനിൽ 5 സ്പീഡ് മാനുവൽ ട്രെൻഡ്‌മിഷനും 5 സ്പീഡ് എഎംടി ഗിയർ ബോക്സുമാണ് ലഭിക്കുന്നത്. എന്നാൽ സിഎൻജിയിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാവുകയുള്ളു എന്നും കമ്പനി അറിയിച്ചു.

ഇന്ത്യൻ വാഹന വിപണിയിൽ കാലങ്ങളായി മാരുതിയും സ്വിഫ്റ്റും അടക്കിവാണ സെഗ്മെന്റാണ് ഹാച്ച് ബാക്ക്. സ്വിഫ്റ്റിന്റെ 2,03,47,000 യൂണിറ്റുകളാണ് 2023ൽ മാത്രം ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ മാസം ഉത്പാദനം കുറഞ്ഞതിനെ തുടർന്നാണ് അതിൽ കുറവ് സംഭവിച്ചത്.

എന്നാൽ മാർക്കറ്റ് മറ്റൊരു വണ്ടികൾക്കും വിട്ടുകൊടുക്കില്ല എന്ന് തീരുമാനിച്ചു തന്നെയാണ് സ്വിഫ്റ്റ് വീണ്ടും അവതരിപ്പിക്കപ്പെട്ടത് എന്ന് അതിന്റെ പ്രത്യേകതകളിൽ നിന്ന് തന്നെ നിസംശയം പറയാവുന്നതാണ്.

നിലവിൽ 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം രൂപവരെയാണ് പുതിയ പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില. സിഎൻജി വരുമ്പോൾ അത് 90,000 മുതൽ 95,000 വരെ വർധിക്കാൻ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. നിലവിൽ ടാറ്റായുടെ ടിയാഗോയ്ക്കും ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസിനുമാണ് ഹാച്ച് ബാക്ക് സെഗ്മെന്റിൽ സിഎൻജി ഉള്ളത്. ഈ രണ്ട് വണ്ടികളോടുമായിരിക്കും സ്വിഫ്റ്റിന്റെ സിഎൻജി മോഡൽ മത്സരിക്കുക.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം