AUTOMOBILE

ബുക്കിങിൽ കുതിച്ച് ഏറ; ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്കിന്റെ വരവ് കാത്ത് 40,000 പേര്‍

നിലവിൽ 5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ എത്തുന്നത്

വെബ് ഡെസ്ക്

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ, പവര്‍ കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനികള്‍ വിപണിയിലെത്തിച്ചിരുന്നതെങ്കിൽ പിന്നീട് കരുത്തുറ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലിറക്കി തുടങ്ങി. പുറകെ വൈദ്യുത വാഹന രംഗത്തേക്ക് മോട്ടോർസൈക്കിളുകളും കടന്നുവന്നു. ഇപ്പോഴിതാ ഗിയർബോക്സുള്ള ഇ-ബൈക്കും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇ വി സ്റ്റാര്‍ട്ടപ്പായ മാറ്ററാണ് ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിക്കുന്നത്.

മാറ്റർ തങ്ങളുടെ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ 2023 ഓട്ടോ എക്സ്പോയിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിങുകളാണ് ഏറയ്ക്ക് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ട് വഴിയുമാണ് വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിക്കുന്നത്.

നിലവിൽ 5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ എത്തുന്നത്. ഏറ 5000 ന് 1.74 ലക്ഷം രൂപയാണ് വിലയെങ്കിൽ, ഏറ 5000പ്ലസിന് 1.84 ലക്ഷം രൂപയാണ് വില. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കുമാണ് ലഭിക്കുന്നത്. ആറ് സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഏറക്ക് 10 kW പവർ ഔട്ട്പുട്ടാണ് കമ്പനി അവകാശപ്പെടുന്നത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഫുൾ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാം.

എയർ കൂളിങിന് പകരം ലിക്വിഡ് കൂളിങ് ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്കാണ് ഏറ. ഇതിന്റെ ബാറ്ററി പാക്കിന് മാത്രം ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയർബോക്സാണ് ഐറയ്ക്കുളളത്. 180 കിലോഗ്രാമുളള ഐറയ്ക്ക് ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) ആണ് ഒരുക്കിയിട്ടുളളത്. ഇതിനൊപ്പം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിങിനായി സജ്ജീകരിച്ചിരിക്കുന്നത്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, കീലെസ് ഓപ്പറേഷൻ, ഓൺബോർഡ് നാവിഗേഷൻ, 4ജി കണക്റ്റിവിറ്റി, പാർക്ക് അസിസ്റ്റ് എന്നിവ മോട്ടോർസൈക്കിളിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് മോഡലിന്റെ മറ്റ് പ്രത്യേകതകൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ