AUTOMOBILE

കെ10ലും എസ്പ്രസോയിലും ഇഎസ്‌പിയും എബിഎസും അവതരിപ്പിച്ച് മാരുതി; സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ ഇനി വണ്ടിയെടുക്കാം

വെബ് ഡെസ്ക്

കാലങ്ങളായി മാരുതി സുസുകി വാഹനങ്ങൾ പഴി കേട്ടുകൊണ്ടിരുന്നത് നിർമാണനിലവാരത്തിലും സുരക്ഷയിലുമാണ്. ആ ചീത്തപ്പേരില്ലാതാക്കാൻ ഒരുങ്ങുകയാണ് കമ്പനി. കെ10, എസ്പ്രസോ എന്നീ വിലകുറഞ്ഞ മോഡലുകളിൽ പോലും എയർ ബാഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ മാരുതി ഒരുക്കാൻ പോകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇലക്ട്രോണിക് സെക്യൂരിറ്റി പ്രോഗ്രാം (ഇ എസ് പി) ഉൾപ്പെടെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ കൂടുതൽപ്പേരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും വാഹനങ്ങളുടെ നിലവാരവും മൂല്യവും ഇതിലൂടെ വർധിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നുമാണു മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാറത്തോ ബാനർജി പറയുന്നത്.

ആറ് എയർ ബാഗുകളുമായാണ് സ്വിഫ്റ്റിന്റെ പുതിയ മോഡൽ കമ്പനി ഇറക്കിയത്. ഇനി വരുന്ന മോഡലുകളിലും എയർ ബാഗുകളുണ്ടാകുമെന്നാണ് മാരുതി പറയുന്നത്. സുരക്ഷയെ കുറിച്ചുള്ള ആവലാതികളില്ലാതെ ഏതു മോഡലുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്കു സാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നതിനാണ് ഈ മാറ്റമെന്നാണ് കമ്പനി പറയുന്നത്.

ബജറ്റ് കാറുകളിൽ മാരുതിയെ കടത്തിവെട്ടാൻ ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ആരുമില്ല. കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി വണ്ടികൾ അവതരിപ്പിക്കാൻ തയ്യാറാകുന്നതോടെ മരുതിയെ വെല്ലാൻ വിപണിയിൽ ആരുമില്ലാത്ത അവസ്ഥയുണ്ടാകും.

മുന്നിൽ രണ്ട് എയർബാഗുകളും എബിഎസും ഇബിഡിയുമുൾപ്പെടുന്ന സുരക്ഷാ സന്നാഹങ്ങളിൽ റിവേഴ്‌സ് പാർക്കിങ് സെൻസറുകളും സീറ്റ് ബെൽറ്റ് ഇടുന്നത് ഓർമിപ്പിക്കുന്ന സംവിധാനവും ഉൾപ്പെടും. അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ സ്റ്റിയറിങ് വീൽ ശരീരത്തിലേക്ക് ഇടിച്ചുകയറാതിരിക്കാൻ കോളാപ്സിബിൾ സ്റ്റിയറിങ് കോളവും ഇനി മുതൽ കെ 10, എസ്പ്രസോ എന്നീ മോഡലുകളിലുണ്ടാകും.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു?

വണ്ടി റോഡിൽ വഴുതുന്നത് ഒഴിവാക്കാൻ ഇ എസ് പി വഴി സാധിക്കും. നിലവിൽ സഞ്ചരിക്കുന്ന അതേ വഴിയിൽ തുടരാൻ അത് സഹായിക്കും. ഇ എസ് പിയുടെ ഭാഗമായി തന്നെ എബിഎസും ട്രാക്ഷൻ കൺട്രോളും സ്റ്റെബിലിറ്റി കൺട്രോളും പ്രവർത്തിക്കുന്നതോടെ അപകടമുണ്ടാകാനുള്ള സാധ്യതകൾ കുറച്ച് മികച്ച സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. ഈ സുരക്ഷാ സംവിധാനങ്ങളെ മുഴുവൻ ഒരു ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റാണ് നിയന്ത്രിക്കുക.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും