AUTOMOBILE

ഹോണ്ട എലിവേറ്റ് മുതൽ ബെൻസ് ഇക്യുഇ എസ്യുവി വരെ; സെപ്റ്റംബർ മാസം വാഹനപ്രേമികൾക്ക് സ്വന്തം

ടാറ്റയുടെ ജനപ്രിയ വാഹനമായ നെക്സോൺ മുഖം മിനുക്കി എത്തുമ്പോൾ വോൾവോ അതിന്റെ രണ്ടാമത്തെ ഇവി ഇന്ത്യയിൽ അവതരിപ്പിക്കും

വെബ് ഡെസ്ക്

ഓണക്കാലം അവസാനിക്കുകയാണെങ്കിലും വാഹന വിപണിക്ക് ഇനിയാണ് ഉത്സവം. മുൻനിര കാർ നിർമാതാക്കളുടെ നിരവധി മോഡലുകളാണ് സെപ്റ്റംബർ മാസം വാഹനപ്രേമികളെ കാത്തിരിക്കുന്നത്. ടാറ്റയുടെ ജനപ്രിയ വാഹനമായ നെക്സോൺ മുഖം മിനുക്കി എത്തുമ്പോൾ വോൾവോ അതിന്റെ രണ്ടാമത്തെ ഇവി ഇന്ത്യയിൽ അവതരിപ്പിക്കും. ഹോണ്ടയുടെ പുതിയ എലിവേറ്റും ഉടനെത്തും. ഈ മാസം എത്തുന്ന പുതിയ കാറുകളും എസ്‌യുവികളും ഏതൊക്കെയെന്ന് നോക്കാം.

ഹോണ്ട എലിവേറ്റ് - സെപ്റ്റംബർ 4

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഹോണ്ടയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാണ് എലിവേറ്റിന്റെ കടന്നുവരവ്. 2020ൽ സിറ്റിക്ക് ശേഷം ഹോണ്ടയുടെ ആദ്യത്തെ ലോഞ്ച് കൂടിയാണിത്. വ്യത്യസ്തമായ എസ്‌യുവി സ്റ്റൈലിങ്ങോടെയാണ് ഹോണ്ട എലിവേറ്റ് എത്തുന്നത്. വിശാലവും സൗകര്യപ്രദവുമായാണ് ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. വാഹനം ഓടിക്കുമ്പോൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ADAS ഫീച്ചറോടെയാണ് എലിവേറ്റ് എത്തുന്നത്. എന്നാൽ പനോരമിക് സൺറൂഫ് വാഹനത്തിന് നഷ്‌ടപ്പെടും. സിറ്റി സെഡാന് കരുത്ത് പകരുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് എലിവേറ്റിനുമുള്ളത്. 121 bhp പവറും 145 Nm ടോർക്കും സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ.

വോൾവോ C40 റീചാർജ് - സെപ്റ്റംബർ 4

XC40 റീചാർജിനെ അടിസ്ഥാനമാക്കിയുള്ളതാണ് വോൾവോ C40 റീചാർജ്. കാഴ്ചയിൽ XC40ക്ക് സമമാണെങ്കിലും കൂപ്പെ സ്‌റ്റൈല്‍ റൂഫും ട്വീക്ക്ഡ് റിയര്‍ ഡിസൈനുമുള്ളതാണ് C40 റീചാര്‍ജ്. 78kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച വോള്‍വോ C40 റീചാര്‍ജിന് 408hp പവറും 660Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് കരുത്ത് പകരുക. 60 ലക്ഷം രൂപ മുതലാണ് വോള്‍വോ C40 റീചാര്‍ജിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ബിഎംഡബ്ല്യു 2 സീരീസ് എം പെർഫോമൻസ് എഡിഷൻ - സെപ്റ്റംബർ 7

ഗ്രില്ലിലും ബമ്പറിലും വിങ് മിററുകളിലും കോൺട്രാസ്റ്റിങ് സിൽവർ ആക്‌സന്റുകൾക്കൊപ്പം ബ്ലാക്ക് സഫയർ നിറത്തിൽ മാത്രമേ എം പെർഫോമൻസ് എഡിഷൻ ലഭ്യമാകൂ. എം പെർഫോമൻസ് ഗ്രിൽ, ഗിയർ സെലക്ടർ ലിവർ എന്നിവയും വാഹനത്തിന് ലഭിക്കും. 179hp പവറും, 280Nm ടോർക്കും സൃഷ്ടിക്കുന്ന 2.0-ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. അത്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോഡിയാക്കിയിരിക്കുന്നത്.

ടാറ്റ നെക്സോൺ, നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റുകൾ - സെപ്റ്റംബർ 14

വാഹനപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ലോഞ്ചാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്. പുറത്തും അകത്തും കർവ്വ്, ഹാരിയർ ഇവി-പ്രചോദിത സ്റ്റൈലിങ്ങാണ് വാഹനത്തിന് ലഭിക്കുക. 1.2-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകൾ മാനുവൽ, എഎംടി ഗിയർബോക്‌സുകൾക്കൊപ്പം ജോഡിയാക്കിയിട്ടുണ്ട്. പെട്രോൾ എഞ്ചിന് പുതിയ 7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനും ഉണ്ടാകും. ഐസിഇ പതിപ്പുകൾക്കൊപ്പം സമാനമായ അപ്‌ഡേറ്റുകളോടെ നെക്‌സോൺ ഇവിയും ടാറ്റ അവതരിപ്പിക്കും.

മെഴ്സിഡസ് - ബെൻസ് ഇക്യുഇ എസ്യുവി - സെപ്റ്റംബർ 15

ഇന്ത്യയിലെ മെഴ്‌സിഡസിന്റെ മൂന്നാമത്തെ ഇവിയാണ് ഇക്യുഇ എസ്യുവി. ആഗോളതലത്തിൽ ഒന്നിലധികം കോൺഫിഗറേഷനുകളിൽ ലഭ്യമായ വാഹനത്തിന്റെ എല്ലാ പതിപ്പുകൾക്ക് 170kW ഡിസി ഫാസ്റ്റ് ചാർജിങ് വേഗതയെ പിന്തുണയ്ക്കുന്ന 90.6kWh ബാറ്ററിയിയാണ് കരുത്ത പകരുന്നത്. സിങ്കിൾ-മോട്ടോർ സജ്ജീകരണമുള്ള ഇക്യുഇ 350+ വേരിയന്റിന് 590km വരെയാണ് പരമാവധി റേഞ്ച്. അതേസമയം 617hp കരുത്തുള്ള റേഞ്ച്-ടോപ്പിങ് ഇക്യുഎസ് 53 4മാറ്റിക്+ ആണ് കൂട്ടത്തിൽ ഏറ്റവും ശക്തൻ.

ലെക്സസ് എൽഎം - സെപ്റ്റംബർ അവസാനത്തോടെ

ഇതാദ്യമായാണ് ലെക്സസ് ഇന്ത്യയിൽ ഒരു എംപിവിയുമായി എത്തുന്നത്. ടൊയോട്ടയുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ലെക്സസ് എൽഎം. അഞ്ച് മീറ്ററിലധികം നീളവും അതിഗംഭീരമായ സ്റ്റൈലിങ്ങുമുള്ള എൽഎമ്മിന്റെ ഇന്റീരിയർ സമഗ്രമാണ്. കൂടാതെ നാല്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാകും. 48-ഇഞ്ച് ടിവി, 23-സ്പീക്കർ സറൗണ്ട്-സൗണ്ട് ഓഡിയോ സിസ്റ്റം, തലയിണയുടെ ശൈലിയിലുള്ള ഹെഡ്‌റെസ്റ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. 250hp പവറും 239Nm ടോർക്കും സൃഷ്ടിക്കുന്ന എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ