AUTOMOBILE

'സി-സീരീസ്' എൻജിനുമായി ന്യൂ ജെൻ മാരുതി സുസുകി സ്വിഫ്റ്റ്; അടുത്ത മാസത്തോടെ പുറത്തിറങ്ങിയേക്കും

പരിഷ്‍കരിച്ച രൂപകല്പനയും അത്യാധുനിക ഇന്റീരിയറും പുതിയ 'സി-സീരീസ്' (Z-series) പെട്രോൾ എൻജിനും ഉൾപ്പടെ നിരവധി സവിശേഷതകളോടെയാണ് ന്യൂ ജെൻ മോഡലെത്തുന്നത്

വെബ് ഡെസ്ക്

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ മാരുതി സുസുകി സ്വിഫ്റ്റ് അടുത്ത മാസത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു മാരുതി സുസുകി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ. പരിഷ്‍കരിച്ച രൂപകല്പനയും അത്യാധുനിക ഇന്റീരിയറും പുതിയ 'സി-സീരീസ്' (Z-series) പെട്രോൾ എൻജിനും ഉൾപ്പടെ നിരവധി സവിശേഷതകളോടെയാണ് പുതിയ ന്യൂ ജെൻ മോഡലെത്തുന്നത്.

പുതിയ സി-സീരീസ് എൻജിനോടെയായിരിക്കും നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറങ്ങുകയെന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള സ്വിഫ്റ്റിന് കെ - സീരീസ്, 1.2 ലിറ്റർ, ഫോർ സിലണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്. അതേസമയം, പുതിയ മോഡൽ സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും ഉണ്ടാവുക. ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ എൻജിൻ ഉയർന്ന ഇന്ധനക്ഷമതയുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് സാഹചര്യങ്ങളിൽ ലിറ്ററിന് 40 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ ഈ പുതിയ എൻജിൻ 'Z12' എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. മാനുവൽ ട്രാൻസ്മിഷനോട് കൂടി ലിറ്ററിന് 22.38 കിലോമീറ്ററും AGS ഗിയർബോക്സ് ഉപയോഗിച്ച് ലിറ്ററിന് 22.56 കിലോമീറ്ററും സർട്ടിഫൈഡ് റേഞ്ചുള്ള നിലവിലെ സ്വിഫ്റ്റിന്റെ എൻജിനേക്കാൾ ഇത് ഗണ്യമായ നേട്ടമായിരിക്കും. പവർ ഔട്ട്‌പുട്ട് നിലവിലുള്ള കെ-സീരീസ് എൻജിന് ഏറെ കുറേ സമാനമായിരിക്കും എങ്കിലും ടോർഖ് ഉത്പാദനം ഉയർന്നതായിരിക്കുമെന്നാണ് പ്രതീക്ഷ. ഹാച്ച്ബാക്ക് മോഡൽ പ്രാഥമികമായി സിറ്റി സ്ട്രീറ്റുകളെ ഉദ്ദേശിച്ചുള്ളതായതിനാൽ ഇത് സ്വിഫ്റ്റിന് അനുയോജ്യമാകും.

40 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനമെങ്കിലും പ്രൊഡക്ഷൻ മോഡൽ 30 കിലോമീറ്ററിന് അടുത്ത് മാത്രമാകും മൈലേജ് നൽകുക. പുതിയ Z12 എൻജിൻ ഉപയോഗിക്കുന്നതിലൂടെ അടുത്ത തലമുറ സ്വിഫ്റ്റ് മൈലേജിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണം നടത്തുന്ന സാഹചര്യങ്ങളിൽ അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിലെ പുതിയ Z12 എൻജിൻ ഒരു ലിറ്റർ പെട്രോളിൽ 40 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മൈലേജാണ് നൽകുന്നതെങ്കിൽ ബൈക്കുകളോട് പോലും മൈലേജിൽ മത്സരിക്കുന്ന മോഡലായി സ്വിഫ്റ്റ് മാറും.

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ്, നിലവിലെ ഔട്ട്‌ഗോയിങ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്‌തമായ പുറംമേനിയിലാണ് അവതരിപ്പിക്കുന്നത്. ടോപ്പ് വേരിയൻ്റിന് എൽഇഡി ഫോഗ് ലാമ്പുകൾ ലഭിക്കും. സൈഡ് പ്രൊഫൈലിൽ, ഹാച്ച്ബാക്കിന് പുതിയ ഡിസൈൻ അലോയ് വീലുകളും റിയർ പാസഞ്ചർ ഡോർ ഹാൻഡിലുകളുമാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത്, പുതിയ സ്വിഫ്റ്റ് സ്‌പോർട്‌സ് പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകളും നവീകരിച്ച ബമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ മോഡൽ സ്വിഫ്റ്റ് പുതിയ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇന്റീരിയർ ഡിസൈനിൽ ക്യാബിനിനുള്ളിൽ സ്വിഫ്റ്റിന് ഗണ്യമായി അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡ് ലേഔട്ട് ലഭിക്കുന്നു, അതിൽ ഫ്രീ-സ്റ്റാൻഡിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ