AUTOMOBILE

ഇന്ത്യന്‍ നിരത്തുകള്‍ കീഴക്കാന്‍ വീണ്ടും നിസാന്‍ എത്തുന്നു; എക്‌സ്-ട്രെയിലിന്റെ പ്രത്യേകതകള്‍ ഇങ്ങനെ

വെബ് ഡെസ്ക്

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ നിസാന്‍ എക്‌സ്-ട്രെയില്‍ എത്തുന്നു. ഔദ്യോഗികമായി വിപണിയിൽ ഇറക്കുന്നതിനു മുന്നോടിയായി, എക്‌സ് ട്രെയില്‍ ഡല്‍ഹിയില്‍ പ്രദര്‍ശനത്തിനെത്തിച്ചു.

10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നിസാൻ ഇന്ത്യയിലേക്കു തിരിച്ചുവരുന്നത്. നാലാം തലമുറ സാങ്കേതികവിദ്യയുമായുള്ള തിരിച്ചുവരവിൽ നിസാൻ്റെ ആദ്യ പുതിയ വാഹനമാണ് എക്സ്-ട്രെയിൽ. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച മോഡല്‍, ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്.

സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജ്ജീകരണമുള്ളതാണ് എക്സ്-ട്രെയിൽ. വി-മോഷന്‍ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഡാര്‍ക്ക് ക്രോം ഗ്രിൽ. 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. റിയറില്‍ എല്‍ഇഡി ടെയില്‍ ലൈറ്റുകളുണ്ട്.

4680 എംഎം നീളമുള്ള വാഹനത്തിന് 1840 എംഎം വീതിയും 1725 എംഎം ഉയരവുമുണ്ട്. 2705 എംഎം ആണ് വീല്‍ബേസ്. ബ്ലാക്ക് ഇന്റീയര്‍ തീം ആണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ അടങ്ങിയ എട്ട് ഇഞ്ച് ഫ്‌ലോട്ടിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുണ്ട്.

ഡ്യുവല്‍ സോണ്‍ എസി, പാന്‍ പരോമിക് സണ്‍ റൂഫ്, സ്ലൈഡിങ് ആന്റ് റിക്ലൈനിങ് സെക്കന്റ് റോ സീറ്റ്, ഏഴ് എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറയുള്ള ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ വാഹനത്തിന്റെ പ്രത്യേകതയാണ്.

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കീ ലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്കും ഓട്ടോ ഹോള്‍ഡ് ഫങ്ഷനും, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകളുടെ വലിയ നിരതന്നെ നിസാന്റെ പുതിയ മോഡലിലുണ്ട്.

1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻനിലാണ് എക്‌സ്-ട്രെയിൽ എത്തുന്നത്. ഇതിനൊപ്പം 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 163 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്റെ കരുത്ത്. ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.

40 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്‌സ് ഷോറൂം വില എന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്‌കോഡ കോഡിയാക്, ജീപ് മെറിഡിയന്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയോടാണ് നിസാൻ എക്‌സ്-ട്രെയിൽ വിപണയിൽ മത്സരിക്കുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?