ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ഒല ആഗോള വിപണിയിലേക്ക്. ഇന്ത്യയില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലഭിച്ച വമ്പന്‍ സ്വീകാര്യതയ്ക്കു പിന്നാലെയാണ് ആഗോള തലത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി നേപ്പാളിലെ സിജി മോട്ടോഴ്‌സുമായി ഒല കരാര്‍ ഒപ്പിട്ടു. അടുത്ത വര്‍ഷത്തോടെ സിജി മോട്ടോഴ്‌സിന്റെ പങ്കാളിത്തത്തോടെ ഒല എസ്1, എസ്1 പ്രോ സ്‌കൂട്ടുകള്‍ നേപ്പാളില്‍ ലഭ്യമാകും.
മേയില്‍ 9,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടോപ്പ് 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇടംനേടുന്ന ഏക ഇലക്ട്രിക് സ്‌കൂട്ടറായി ഓല എസ് വണ്‍ പ്രോ മാറിയിരുന്നു.
അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ ലാറ്റിന്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യം ശക്തമാക്കുക എന്നതിലുപരി ലോകത്ത് 'ഇ വി' വിപ്ലവം നയിക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്ന് തെളിയിക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളും സാങ്കേതികതയും ഇണക്കിച്ചേര്‍ത്ത ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ പുതിയ വിപ്ലവത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.
സ്‌കൂട്ടറുകള്‍ക്കു പിന്നാലെ ഇലക്ട്രിക് കാറുകളും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മേയില്‍ 9,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടോപ്പ് 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇടംനേടുന്ന ഏക ഇലക്ട്രിക് സ്‌കൂട്ടറായി ഓല എസ് വണ്‍ പ്രോ മാറിയിരുന്നു. സ്‌കൂട്ടറുകള്‍ക്കു പിന്നാലെ ഇലക്ട്രിക് കാറുകളും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. നാലു സെക്കന്‍ഡു കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന വാഹനത്തിന് 500 കിലോമീറ്ററാണ് ഡ്രൈവിംഗ് റേഞ്ച്.