AUTOMOBILE

ഒല എസ് 1 പ്രൊയോ ഏഥർ 450 അപെക്സോ; ഇവി സ്കൂട്ടറുകളില്‍ കേമനാര്?

രാജ്യത്ത് ഇരുചക്ര ഇവി വാഹനങ്ങളുടെ വിപണിയിൽ മുൻപന്തിയിലുള്ള രണ്ട് കമ്പനികളാണ് ഒലയും ഏഥർ എനർജിയും

വെബ് ഡെസ്ക്

ഇന്ത്യൻ വിപണിയിൽ ഏറെ പ്രചാരം നേടി മുന്നന്നേറുകയാണ് ഇലക്ട്രോണിക് വാഹനങ്ങള്‍ (ഇവി). വാഹനപ്രേമികൾക്കിടയിൽ ജനപ്രിയ ഇരുചക്ര ഇവി നിർമ്മാതാക്കളാണ് ഒല. കഴിഞ്ഞ വർഷം അവസാനത്തോടെ ഒല നവീകരിച്ച ഫീച്ചറുകളോടൊപ്പം പുതിയ മോഡലുകള്‍ പുറത്തിറക്കിയിരുന്നു.

ഒല എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറിലൂടെ വിപണിയിൽ മുന്നിട്ട് നിൽക്കുകയായിരുന്നു ഒല. അടുത്തിടെയാണ് ഒല എസ് 1 പ്രോ മോഡലുകൾക്ക് വെല്ലുവിളിയായി എഥറിന്റെ ഏഥർ 450 അപെക്‌സ് ഇവി വിപണിയിലേക്ക് കടന്നുവരുന്നത്.

രാജ്യത്ത് ഇരുചക്ര ഇവി വാഹനങ്ങളുടെ വിപണിയിൽ മുൻപന്തിയിലുള്ള രണ്ട് കമ്പനികളാണ് ഒലയും എഥർ എനർജിയും. ഒലയുടെ എസ്1 പ്രോ മോഡലും എഥറിന്റെ 450 അപെക്‌സ് മോഡലും ഇരു കമ്പനികളുടെയും മുൻനിര യൂണിറ്റുകളാണ്.

ഒല എസ് 1 പ്രൊ - എഥർ 450 അപെക്സ്

പുറംമോഡി

രണ്ട് സ്കൂട്ടറുകളും കാഴ്ചയുടെ കാര്യത്തിൽ വ്യത്യസ്തമാണ്. ഒലയുടെ ട്രേഡ്മാർക്കായ ഫ്രണ്ട് ഹെഡ്‌ലാമ്പിനൊപ്പം ട്യൂബുലാർ, ഹൈബ്രിഡ് ഫ്രെയിമിലാണ് ഒല എസ്1 പ്രോ നിർമ്മിച്ചിരിക്കുന്നത്.

ഒല എസ്1 പ്രൊ

അപെക്സ് മോഡലിന്റേത് ആകർഷകമായ ഡിസൈനാണ് എഥർ നൽകിയിരിക്കുന്നത്. ഇൻഡിയം ബ്ലൂ കളറിലാണ് എഥർ 450 അപെക്സ് എത്തുന്നത്. ഷാസി, അലോയ് എന്നിവയ്ക്ക് ഓറഞ്ച് നിറം നൽകിക്കൊണ്ടുള്ള ട്രാൻസ്‌പെരന്റ് ബോഡിയാണ് പ്രത്യകത.

ഏഥർ 450 അപെക്സ്

ബാറ്ററി പാക്ക്

ഒല എസ്1 പ്രോയ്ക്ക് നാല് കിലോവാട്ട് ബാറ്ററി പായ്ക്ക് ഉണ്ട്, ഇക്കോ, നോർമൽ മോഡിൽ 180 കിലോമീറ്ററും 143 കിലോമീറ്ററും സഞ്ചരിക്കാനാകും. അതേസമയം, ഏഥർ 450 അപെക്സിന് 3.7 കിലോവാട്ട് ബാറ്ററി പാക്കാണ് വരുന്നത്. 110 കിലോമീറ്റർ വരെ സഞ്ചരിക്കാനാരും

പ്രകടനം

ഒല എസ്1 പ്രോ ജെൻ ടുവില്‍ നൽകിയിട്ടുള്ള പുതിയ പവർട്രെയിനിലൂടെ വെറും 2.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും.

ഏഥറിന്റെ 450 അപെക്‌സ് മോഡലിന് പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാന്‍ 2.9 സെക്കൻഡാണ് ആവശ്യമായ സമയം.

സവിശേഷതകൾ

രണ്ട് മോഡലുകളും ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററുമായാണ് വരുന്നത്. 450 അപെക്സ് ഏഥർസ്റ്റാക്കിൽ (AtherStack) പ്രവർത്തിക്കുമ്പോൾ എസ്1 പ്രൊ പ്രവർത്തിക്കുന്നത് മൂവ്ഒഎസിലാണ് (MoveOS).

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മൊബൈൽ ആപ്ലിക്കേഷനുകളും ഇരു വാഹനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏഥറിന് മാജിക് ട്വിസ്റ്റ് ഫീച്ചറാണ് നൽകിയിരിക്കുന്നത്. അതേസമയം, ഒലയിൽ ടാംപർ അലേർട്ടും പാർട്ടി മോഡും ലഭിക്കും.

വില

ഒല എസ് 1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും ഏഥറിന്റെ ലിമിറ്റഡ് എഡിഷൻ മോഡലായ 450 അപെക്‌സിന് 1.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ