AUTOMOBILE

തിരിച്ചു വരുന്നു കാറുകളിലെ ജനപ്രിയന്‍; പുത്തന്‍ രൂപത്തില്‍ വിപണിയിലെത്താനൊരുങ്ങി ഇന്ത്യക്കാരുടെ പ്രിയ വാഹനം അംബാസഡര്‍

വെബ് ഡെസ്ക്

പോര്‍ഷേ, ബിഎംഡബ്ല്യു, ബെന്‍സ് തുടങ്ങി ആരാധകരുള്ള പല കാറുകളും ഇന്ന് നിരത്തിലുണ്ട്. എന്നാല്‍ കാറുകളില്‍ കേമനും ജനങ്ങള്‍ക്ക് പ്രിയമുള്ളതുമേതെന്ന് ചോദിച്ചാല്‍ എക്കാലത്തേയും ഉത്തരം അംബാസഡര്‍ എന്ന് തന്നെയാണ്. ഒരൊറ്റ ഉല്‍പ്പന്നം മാത്രം വിപണി കീഴടക്കുന്ന ചില പ്രതിഭാസങ്ങള്‍ ഇന്ന് നാം കാണുന്നുണ്ട്. എന്നാല്‍ ഈ വിപണി കീഴടക്കാന്‍ അംബാസഡറിന് 1990കളില്‍ തന്നെ സാധിച്ചിട്ടുണ്ട്. ഒരു പക്ഷേ ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാറും അംബാസഡര്‍ തന്നെയായിരിക്കും.

അംബാഡഡര്‍ വീണ്ടും ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വരുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. മോശം വില്‍പ്പനയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം 2013-14 കാലഘട്ടങ്ങളില്‍ അംബാസഡറിന്റെ നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ജനഹൃദയങ്ങളിലുള്ള അംബാസഡര്‍ കാറിനെ ഈ വര്‍ഷം പുത്തന്‍ രൂപത്തില്‍ വിപണിയിലിറിക്കാനുള്ള തീരുമാനത്തിലാണ് കാറിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്.

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഉപസ്ഥാപനമായ ഹിന്ദ് മോട്ടോര്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ(Peugeot)യും ചേര്‍ന്നാണ് പുത്തന്‍ അംബാസഡറിനെ നിരത്തിലിറക്കുന്നത്. 2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സില്‍ നിന്നും 80 കോടിക്ക് അംബാസഡറിന്റെ അവകാശം പ്യൂഷോ വാങ്ങിയിരുന്നു. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതും കാറിനുള്ളിലെ വിശാലമായ സൗകര്യവുമാണ് അംബാസഡറിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ അംബാസഡറിലും ഈ ഗുണങ്ങള്‍ പ്രദാനം ചെയ്യാനാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സും പ്യൂഷോയും ആലോചിക്കുന്നത്. മാത്രവുമല്ല, പുതിയ ഉപഭോക്താക്കള്‍ക്ക് വേണ്ടി ആധുനികമായ ഫീച്ചറുകളും കാറില്‍ ഉള്‍പ്പെടുത്താന്‍ പ്യൂഷോ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പുതിയ അംബാസഡറിന്റെ എഞ്ചിന്റെ ഭാഗങ്ങള്‍ നിര്‍മാണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ അംബാസഡര്‍ കാര്‍ സാധാരണ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ (ICE) വാഹനമായിട്ടായിരിക്കും ആദ്യം നിരത്തിലിറങ്ങുക. ഭാവിയില്‍ ഇലക്ട്രിക് വാഹനമായും അംബസാഡറിനെ മാറ്റുന്നതായിരിക്കും. ഇലക്ട്രിക് വാഹനമായി രൂപാന്തരപ്പെടുത്തുന്നതിന് ഒരു യൂറോപ്യന്‍ കമ്പനിയുമായി ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ അംബാസഡറിന്റെ പ്രാരംഭ നിക്ഷേപം 300 മുതല്‍ 400 കോടി വരെയായിരിക്കും.

അംബാസഡര്‍ തിരിച്ചു വരുന്നത് കൂടാതെ ഇവിയിലുള്ള ഇരു ചക്ര വാഹനങ്ങളും നാല് ചക്ര വാഹനങ്ങളും നിരത്തിലിറക്കാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പദ്ധതിയിടുന്നുണ്ട്. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ പശ്ചിമ ബംഗാളിലെ ഉത്തര്‍പാറയിലെ 295 ഏക്കര്‍ ഫാക്ടറിയിലാണ് പുതിയ അംബാസഡറിന്റെ നിര്‍മാണം നടക്കുക.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും